പകലിലെ ഉറക്കം അഞ്ച് തരം


പകൽ സമയം ഉറങ്ങാൻ പലർക്കും ഇഷ്ടമാണ്. ആവശ്യത്തിനും അല്ലാതെയും നാം പകലിൽ ഉറങ്ങുന്നു, എന്നാൽ
പകലിലെ ഉറക്കം ശ്രദ്ധിച്ച് വേണം, തോന്നുമ്പോഴെല്ലാം ഉറങ്ങിയാൽ നമ്മുടെ പടിവാതിൽ കയറിവരുന്നത് ചില ആപത്തുകളായിരിക്കും..

പകലിലുള്ള ഉറക്കത്തെ അഞ്ച് തരമായി ഇമാം സുയൂത്തി(റ)  പരിചയപ്പെടുതിയതായി കാണാം.

وفي تذكرة الجلال السيوطي النوم في أول النهار عيلولةوهو الفقر وعند الضحى فيلولة وهو الفتور وحين الزوال قيلولة وهي الزيادة في العقل وبعد الزوال حيلولة أي يحيل بينه وبين الصلاة وفي آخر النهار غيلولة أي يورث الهلاك
حاشية البجيرمي
ഇമാം ജലാലുദ്ദീൻ അസ്സുയൂഥി رضيﷲ عنه വിനെ ഉദ്ദരിച്ച് അല്ലാമാ ബുജൈരിമി رضيﷲ عنه എഴുതുന്നു.
പകലിന്റെ ആദ്യത്തിലെ ഉറക്കത്തിന് عَيْلُولَۃ എന്നു പറയും അത് ദാരിദ്ര്യത്തിന് നിമിത്തമാണ്.
 ضُحی സമയത്തുള്ള ഉറക്കത്തിന് فَيْلُولَۃ  എന്നുപറയും അത് ക്ഷീണമുണ്ടാക്കും.
നട്ടുച്ച സമയത്തുള്ള ഉറക്കം قَيْلُولَۃ ആണ് അത് ബുദ്ധിയെ വർദ്ധിപ്പിക്കും.
സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷമുള്ള ഉറക്കം حَيْلُولَۃ ആണ് അത് നിസ്കാരത്തിന് തടസ്സം സൃഷ്ടിക്കും
പകലിന്റെ അവസാനത്തിലുള്ള ഉറക്കം غَيْلُولَۃ ആണ്, അത് നാശത്തെ ക്ഷണിച്ച് വരുത്തും.
(بجيرمي ٦/٤٥٣)