ബീജം വൃഷ്ണത്തിൽ നിന്നോ മുതുകിൽ നിന്നോ..ഖുർആനിൽ പിഴവോ..?
خُلِقَ مِن مَّاءٍ دَافِقٍ
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
(മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് തെറിച്ചുപുറത്തുവരുന്ന ഒരു ദ്രവത്തില്‍ നിന്നാണ് അവന്‍ പടച്ചുണ്ടാക്കപ്പെട്ടിട്ടുള്ളത്.)
യുക്തിവാദികൾ കൊണ്ട്പിടിച്ച് വിമർഷിക്കുന്ന ഖുർആനിലെ
സൂറത്തുത്ത്വാരിഖിലെ ചില പരാമർശങ്ങളാണിത്.
വൃഷ്ണങ്ങളിൽ നിന്നാണ് ബീജം സൃഷ്ടിക്കപ്പെടുന്നത് എന്നതാണ് ശാസ്ത്രീയ കണ്ടെത്തലെന്നും ഖുർആനിൽ അബദ്ധമുണ്ടെന്നുമാണ് ഇവരുടെ വാദം.
എന്നാൽ നാം മനസ്സിലാക്കുക.
മനുഷ്യനേയും അവന്റെ കണ്ടുപിടുത്തങ്ങേയും പടച്ചത് അല്ലാഹുവാണ്.
വിശുദ്ധ ഖുർആൻ അവന്റെ കലാമാണ്. അത് ആരും നിർമിച്ചതല്ല.
അതിനാൽ ഖുർആൻ പറയുന്നത് പരമ സത്യവും യാഥാർത്ഥ്യവുമാണ്.
എന്നാൽ മനുഷ്യന് രണ്ട് സ്ഥലങ്ങളിൽ പിഴക്കുന്നു ഒന്ന്: ഖുർആൻ മനസ്സിലാക്കുന്നിടത്ത്. രണ്ട്: ഖുർആനിനെതിരായി അവൻ കണ്ടെത്തുന്നിടത്ത്.
ഖുർആൻ മുഴുവനോ അതിലൽപ്പമോ നിഷേധിച്ചവൻ മുർതദ്ദാ(മതത്തിൽ നിന്ന് പുറത്ത് പോകും)കുമെന്നാണ് നിയമം.
ഇനി നോക്കൂ ശാസ്ത്രീയമായും ഈ വാദം ശരിയല്ല എന്ന് നമുക്ക് കാണാം.
ശുക്ലത്തിലെ വിവിധ ഘടകങ്ങള്‍ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ ഉത്പാതിപ്പിക്കുന്നു എന്ന് വിശദമായി താഴെ വിവരിക്കുന്നു.
1. ശുക്ലത്തിന്‍റെ 2% മുതല്‍ 5% വരെ വൃഷണം (testes) ഉത്പാതിപ്പിക്കുന്നു:
ഏകദേശം 20 മുതല്‍ 50 കോടി spermatozoa ഓരോ സ്കലനതിലും പുറത്തുവിടുന്നു.
2. ശുക്ലത്തിന്‍റെ 65% മുതല്‍ 75% വരെ Seminal vesicle ഉത്പാതിപ്പിക്കുന്നു:
amino acids, citrate, enzymes, flavins, fructose (പുരുഷബീജ കോശത്തിന്‍റെ പ്രധാന ഊര്‍ജ്ജ ഉറവിടം), phosphorylcholine,prostaglandins, proteins, vitamin C.
3. ശുക്ലത്തിന്‍റെ 25% മുതല്‍ 30% വരെ prostate ഉത്പാതിപ്പിക്കുന്നു:
acid phosphatase, citric acid, fibrinolysin, prostate specific antigen, proteolytic enzymes, zinc.
4. ശുക്ലത്തിന്‍റെ 1% വരെ bulbourethral glands ഉത്പാതിപ്പിക്കുന്നു:
galactose, mucus, pre-ejaculate, sialic acid.
ശുക്ലത്തിലെ വിവിധ ഘടകങ്ങള്‍ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ ഉത്പാതിപ്പിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.
ഇവിടെ വൃഷണം ശുക്ലത്തിന്‍റെ വെറും 5% മാത്രമേ ഉത്പാതിപ്പിക്കുന്നുള്ളൂ എന്നത്, മാഷിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളീക്കുന്നു.
ഇനി ശുക്ലത്തിന്‍റെ ഭൂരിഭാഗവും (65% മുതല്‍ 75% വരെ) ഉത്പാദിപ്പിക്കുന്ന seminal vesicle എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് നോക്കാം. ഇത് urinary bladder ഇനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇനി ശുക്ലത്തിന്‍റെ രണ്ടാമത്തെ വലിയ ഭാഗം (25% മുതല്‍ 30% വരെ) ഉത്പാദിപ്പിക്കുന്ന prostate എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് നോക്കാം. ഇതും urinary bladder ഇനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ ചിത്രം ഇവിടെ കാണുക.
ഇനി വൃഷണം ഇരിക്കുന്നത് മുതുകിലാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ എന്ന് നോക്കാം.
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ഒരു തെറ്റിദ്ധാരണയാണ് ഇവിടുത്തെ ആരോപണത്തിന്‍റെ പ്രധാന അടിസ്ഥാനം. അതുകൊണ്ട് മേൽ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് പ്രശസ്ത പണ്ഡിതര്‍ നല്‍കിയ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ പരിശോധിക്കാം. ആധുനിക വ്യാഖ്യാനങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള classic തഫ്സീറുകള്‍ തന്നെയാണ് പരിശോധനക്ക് എടുക്കുന്നത്.
ആദ്യകാല തഫ്സീര്‍ ആയ Tafsir-Ibn-Kathir ഇല്‍ നിന്നുള്ള വ്യാഖ്യാനം പരിശോധിക്കാം. ഏറ്റവും ആദ്യത്തെ തഫ്സീര്‍ ആയി Tafsir-al-Tabari ആണ് നല്‍കേണ്ടത്. എന്നാല്‍ അത് ലഭ്യമല്ലാത്തതിനാല്‍ അതിന്‍റെ സംക്ഷിപ്തരൂപം (Summery) ആയി അറിയപ്പെടുന്ന Tafsir-Ibn-Kathir ഇല്‍ നിന്നുള്ള വ്യാഖ്യാനം നല്‍കുന്നു. അതിനോടൊപ്പം Abdullah Yusuf Ali യുടെ വിവര്‍ത്തനം കൂടി നല്‍കുന്നു..
Tafsir-Ibn-Kathir: Forbidden to you (for marriage) are: your mothers, your daughters, your sisters, your father’s sisters, your mother’s sisters, your brother’s daughters, your sister’s daughters, your foster mothers who suckled you, your foster milk suckling sisters, your wives’ mothers, your stepdaughters under your guardianship, born of your wives unto whom you have gone in — but there is no sin on you if you have not gone in unto them (to marry their daughters), — the wives of your sons who (spring) from your own loins, and two sisters in wedlock at the same time, except for what has already passed; verily, Allah is Oft- Forgiving, Most Merciful(4:23).
Yusuf Ali: Prohibited to you (For marriage) are:- Your mothers, daughters, sisters; father’s sisters, Mother’s sisters; brother’s daughters, sister’s daughters; foster-mothers (Who gave you suck), foster-sisters; your wives’ mothers; your step-daughters under your guardianship, born of your wives to whom ye have gone in,- no prohibition if ye have not gone in;- (Those who have been) wives of your sons proceeding from your loins; and two sisters in wedlock at one and the same time, except for what is past; for Allah is Oft-forgiving, Most Merciful(4:23).
Tafsir-Ibn-Kathir: And (remember) when your Lord brought forth from the Children of Adam, from their loins, their seed and made them testify as to themselves (saying): “Am I not your Lord” They said: “Yes! We testify,” lest you should say on the Day of Resurrection: “Verily, we were unaware of this(7:172).
Yusuf Ali: When thy Lord drew forth from the Children of Adam – from their loins – their descendants, and made them testify concerning themselves, (saying): “Am I not your Lord (who cherishes and sustains you)?”- They said: “Yea! We do testify!” (This), lest ye should say on the Day of Judgment: “Of this we were never mindful(7:172).
ഇവിടെ loins എന്ന വാക്കാണ് “മുതുക്” എന്ന മലയാള വാക്കിനുപകരം ഉപയോഗിച്ചിട്ടുള്ളത്. ഇനി loins എന്ന ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നോക്കാം.
The loins are the sides between the lower ribs and pelvis, and the lower part of the back.
അതായത് വാരിഎല്ലിന്‍റെ താഴ് ഭാഗത്തിനും അരയിലെ എല്ലിനും ഇടയിലുള്ള ഭാഗം. ഇതിനെക്കുറിച്ച് വിശദമായി ഇവിടെ വായിക്കുക. ഇതിന്‍റെ ചിതം ഇവിടെ കാണുക.
خُلِقَ مِن مَّاءٍ دَافِقٍ﴿٦﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ﴿٧﴾
തെറിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്ന് ഉത്ഭവിക്കുന്നു.(86:6-7)
Tafsir-Ibn-Kathir: He is created from a water gushing forth. Proceeding from between the backbone and the ribs(86:6-7).
Yusuf Ali: He is created from a drop emitted. Proceeding from between the backbone and the ribs(86:6-7).
മുകളില്‍ വിശദീകരിച്ച loins എന്ന ഭാഗത്തിന്‍റെ പൂര്‍ണ്ണ വിശദീകരണമാണ് ഈ ആയത്തുകളില്‍ ഉള്ളത്. നട്ടെല്ലിന്‍റെയും വാരിയെല്ലുകളുടെയും ഇടയില്‍ എന്ന് പറയുമ്പോള്‍ ഇവിടെ ഇത് നട്ടെല്ലിന്‍റെ താഴെ ഭാഗത്തായി വരും.
ശുക്ലത്തിന്‍റെ ഭൂരിഭാഗവും (65% മുതല്‍ 75% വരെ) ഉത്പാദിപ്പിക്കുന്ന seminal vesicle ഉം ശുക്ലത്തിന്‍റെ രണ്ടാമത്തെ വലിയ ഭാഗം (25% മുതല്‍ 30% വരെ) ഉത്പാദിപ്പിക്കുന്ന prostate ഉം സ്ഥിതിചെയ്യുന്നത് loins എന്ന ഈ ശരീരഭാഗത്ത് തന്നെയാണ്. അതായത് ശുക്ലത്തിന്‍റെ 95% വും ഉത്പാതിപ്പിക്കപ്പെടുന്നത് ഖുര്‍ആന്‍ വിശദീകരിക്കുന്ന അതേ സ്ഥലത്ത് നിന്ന് തന്നെ എന്ന് വ്യക്തം.
ശുക്ലം പൂര്‍ണ്ണമായും ഉത്പാതിപ്പിക്കുന്നത് വൃഷണങ്ങളാണ് എന്ന തെറ്റിദ്ധാരനയായിരിക്കാം ചിലരെ ഇത്തരത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അവര്‍ ആരെങ്കിലും പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുള്ളതായി ഇവർ കണ്ടെത്തിയില്ല.
എന്നാല്‍ ഈ ശാസ്ത്ര സത്യങ്ങള്‍ 6 ആം നൂറ്റാണ്ടിലെ മനുഷ്യര്‍ക്ക് മാത്രമല്ല 21 ആം നൂറ്റാണ്ടിലെ യുക്തിവാദി പോലും അറിയില്ലായിരുന്നു എന്ന് വ്യക്തം. പണ്ടുള്ള ആളുകള്‍ മാത്രമല്ല ഇന്നുള്ള ആളുകളിലും ഭൂരിപക്ഷം പേര്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് ശുക്ലം പൂര്‍ണ്ണമായും ഉത്പാതിപ്പിക്കപ്പെടുന്നത് വൃഷണത്തില്‍ നിന്നാണെന്നാണ്.
അപ്പോള്‍ ഇവിടെ മറ്റൊരു ചോദ്യം പ്രസക്തമാകുന്നു. ആധുനീക ശാസ്ത്രങ്ങളുടെ സഹായത്തോടെ മാത്രം കണ്ടെത്തിയ ഈ വസ്തുതകള്‍ 6 ആം നൂറ്റാണ്ടില്‍ മുഹമ്മദ് (സ) നബിക്ക് ആര് പറഞ്ഞുകൊടുത്തു? മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറിയത് എന്തുകൊണ്ടാണ് എന്നുള്ളത് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
Post a Comment