പുരികം ത്രഡ് ചെയ്യാമോ..?
സൗന്ദര്യ വർദ്ധനവിന് വേണ്ടി പുരികത്തിന്റെ അഗ്രരോമങ്ങൾ നൂലുപയോഗിച്ച് നീക്കം ചെയ്യുന്ന രീതിയാണ് ത്രഡിംഗ് (threading).
ഇതിനായി ബ്യൂട്ടീഷ്യൻമാരെ സമീപിക്കുന്നവരറിയാൻ അൽപം ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു....
സൗന്ദര്യവര്‍ദ്ധവിനുവേണ്ടി വെട്ടിയോ വടിച്ചോ പൂര്‍ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2/205).
എന്നാല്‍, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതിയോടെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി പുരികങ്ങള്‍ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശര്‍വാനി: 2/128).
ഇമാം ഇബ്നു ഹജറും(റ) മാം റംലിയും(റ) കൂടി ഈ കാര്യം വെക്തമാക്കിയതായി കാണാം.
ഇമാം റംലി പറയുന്നത് ഇങ്ങനെ വായിക്കാം:
والتنميص ، وهو الأخذ من شعر الوجه والحاجب المحسن ، فإن أذن لها زوجها أو سيدها في ذلك جاز ; لأن له غرضا في تزيينها له كما في الروضة ، وأصلها ، وهو الأوجه
نهاية المحتاج
****
മുഖവിശാലതക്കും സൗന്ദര്യത്തിനുവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃതുലമായ രോമങ്ങള്‍ നീക്കുന്ന പതിവ് ചില സ്ത്രീകള്‍ക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭര്‍തൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെമാത്രം (ശര്‍വാനി: 2/128 കാണുക).
Post a Comment