സ്വവർഗരതി: ഖുർആൻ,മനുസ്മൃതി,ബൈബിൾ എന്നിവയിൽ
സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി അപലപനീയവും കേദകരവുമാണ്. ലോകത്തെ എല്ലാ മതങ്ങളും പ്രത്യേയ ശാസ്ത്രങ്ങളും വളരെ നീചമെന്ന് പരിചയപ്പെടുത്തിയ, മൃഗങ്ങൾക്ക് പോലും അരോചകമായ കൃത്യത്തിന് കോടതി നൽകിയ നിയമ സാധുത പുനഃപരിശോധിക്കേണ്ടതുണ്ട്.
ഖുർആൻ പറയുന്നത്
•••••••••••••••••••••••••••••••
സ്വവര്‍ഗരതി സ്വീകരിച്ച സദൂംനിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ) അവിടത്തുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്.
ലൂത്ത് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ ഉദ്ധരിക്കുന്നു:
”നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.”ക്വുര്‍ആന്‍ 26:165,166.
”നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.”ക്വുര്‍ആന്‍ 27:55.
”സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.”ക്വുര്‍ആന്‍ 7:81.
”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.”ക്വുര്‍ആന്‍ 29:30.
സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി അവിവേകവും അതിക്രമവും അതിരുവിട്ട പ്രവര്‍ത്തനവും കുഴപ്പവുമാണെന്ന വസ്തുതയാണ് ഖുര്‍ആന്‍ ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ലൂത്ത് നബിuയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗികവൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.
”നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.”ക്വുര്‍ആന്‍ 7:84.
”ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.”ക്വുര്‍ആന്‍ 29:28.
”നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.” ക്വുര്‍ആന്‍ 15:72.
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിഷത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.
മനുസ്മൃതി പറയുന്നത്
••••••••••••••••••••••••••••••
കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്‌നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”
”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.
ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.” മനുസ്മൃതി 8:369,370.
സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.
”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”
”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.” മനുസ്മൃതി 11:68.
ബൈബിൾ പറയുന്നത്
••••••••••••••••••••••••••••••
”സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.”(ലേവ്യ 18:22.)
”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.”ലേവ്യ 20:13.
”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.” കൊരിന്ത്യര്‍ 6:9-10.
”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.” റോമക്കാര്‍ 1:24-32.
Post a Comment