ഞാൻ വെഭിചരിച്ചുപോയി ഇനിയെന്ത് ചെയ്യണം.?
ചോദ്യം:
ശഫീഖ് മലപ്പുറം
ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷം മുൻപ് ഇഷ്ടത്തിലായി
അവളുമായി പല തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്
ഞങ്ങൾ 2 പേരും ചെയ്ത തെറ്റുകൾ ഓർത്തു റബ്ബിനോട് തൗബ ചെയ്തിട്ടുണ്ട്
ഇപ്പോൾ ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു
റബ്ബിന്റെ പൊരുത്തത്തോടെയുള്ള ഹലാലായ ഇണകൾ ആവാൻ പ്രായശ്ചിത്തമായി ഞങ്ങൾ എന്ത് ചെയ്യണം
ഇസ്ലാമികമായി നല്ല ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
മറുപടി:
മേൽ ബന്ധത്തിലൂടെ നിങ്ങൾ നിരവധി തെറ്റുകൾ ചെയ്തുപോയി.
അന്യസ്ത്രീ ദർശനം,സ്പർശനം, വ്യഭിചാരം ഇങ്ങനെ പലതും..
ഇനി നിങ്ങളുടെ മുന്നിലുള്ള ഏക മോക്ഷമാർഗം തൗബയാണ്.
ശിർക്കെല്ലാത്ത മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്തു തരുമെന്ന് വാക്താനം ചെയ്തതാണ്.
അതിനാൽ അല്ലാഹു ഈ തൗബ സ്വീകരിച്ചാൽ നിങ്ങൾ പാപമുക്തരായി.
പക്ഷെ, അതിനായി താഴെ പറയുന്ന 3 നിബന്ധനകൾ പാലിച്ചിരിക്കണം.
ഒന്ന്: ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാവുക:- വേരോടെ പിഴുതെറിയണമെന്നാണ് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്. മുറിച്ചു കളഞ്ഞാല്‍ പോരാ. അത് വീണ്ടും തളിരിടാന്‍ സാധ്യതയുണ്ട്. കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പശ്ചാതാപത്തിന് പ്രസക്തിയില്ലെന്നു മാത്രമല്ല, അതിന് സാധ്യവുമല്ല. കുറ്റത്തില്‍നിന്നു ഒഴിവാകുന്നതു അല്ലാഹുവിനു വേണ്ടിയാവണം. അല്ലാഹുവില്‍നിന്നല്ലാതെ വല്ലതും പേടിച്ചോ ലോകമാന്യത്തിനോ മറ്റോ കുറ്റങ്ങള്‍ ഒഴിവാക്കിയാല്‍ അത് തൗബയുടെ ഭാഗമായി പരിഗണിക്കപ്പെടുകയില്ല.
രണ്ട്: ചെയ്ത തെറ്റ് തെറ്റാണ് എന്നതിന്റെ പേരില്‍ ഖേദിക്കുക. മറിച്ച് ജനങ്ങളുടെ സ്തുതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനമല്ല ആവശ്യമായത്. അങ്ങനെയായാല്‍ തൗബയായി പരിഗണിക്കപ്പെടുകയില്ല. ഖേദം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കുകയും വേണം. സ്വന്തം മകനെ കൊലപ്പെടുത്തുകയും പിന്നീട് കൊല്ലപ്പെട്ടത് തന്റെ മകനായതില്‍ ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്താല്‍ അത് അല്ലാഹുവിന് വേണ്ടിയുള്ള ഖേദമാവുകയില്ല.
രണ്ടാമത്തെ നിബന്ധന ഖേദമുണ്ടാക്കലാണ് എന്നതില്‍ ഇമാം ഗസ്സാലി(റ)വിന് വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ഖേദമെന്നത് പ്രത്യേകമുണ്ടാകുന്ന കാര്യമാണ്. അത് ഉണ്ടാക്കാവുന്നതല്ല. അതിനാല്‍ ഖേദമുണ്ടാവുക എന്നതിനുള്ള വിവക്ഷ ഖേദത്തിലേക്ക് ചേര്‍ക്കുന്ന കാര്യങ്ങളാണ്. ചെയ്ത കുറ്റത്തെപ്പറ്റിയും അതിന്റെ ദൂഷ്യഫലത്തെപ്പറ്റിയും ഓര്‍ക്കുക, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും മറ്റും ചിന്തിക്കുക മുതലായ കാര്യങ്ങള്‍ തന്റെ കഴിവില്‍ പെട്ടതാണ്. ഇവ ചെയ്യുമ്പോള്‍ ‘ഖേദം’ ഉണ്ടായിത്തീരും.
മൂന്ന്: തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക:- തെറ്റ് ചെയ്തിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരുമായി തൗബക്ക് ശേഷം സഹവസിക്കരുതെന്നു കൂടി ചിലര്‍ നിബന്ധനകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെറ്റുകളിലേക്ക് മടങ്ങാതിരി ക്കല്‍ അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. അപ്പോള്‍ ‘ഇഖ്‌ലാസ്’ മൂന്നു നിബന്ധനകള്‍ക്കും ബാധകമാണ്.
പ്രസ്തുത മൂന്നു നിബന്ധനകളില്‍ ഒന്ന് ഒഴിവായാല്‍ പൂര്‍ണമായ പശ്ചാതാപം ഉണ്ടാവുകയില്ല.
ഇതല്ലാതെ മറ്റൊരു പ്രായശ്ചിത്തവും ഈ വിശയത്തിൽ നിയമമാക്കപ്പെട്ടിട്ടില്ല.
അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തു തരട്ടെ...ആമീൻ
Post a Comment