കുട്ടികളെ ദെത്തെടുക്കൽ അനുവദനീയമാണോ..?





ചോദ്യം:
മൂസ അബൂദാബി
 🔴കുട്ടികളെ ദെത്തെടുക്കൽ അനുവദനീയമാണോ..
ദത്തെടുത്ത മക്കൾ അന്യരാണോ അവരെ കാണാൻ പറ്റുമോ..?


ഉത്തരം:
⬛അനാഥരെയോ അഗതികളെയോ ചിലവുകൊടുത്ത് വളർത്തൽ. ഇത് ഏറെ പുണ്യകരമാണ്. ഇതിനാണല്ലോ ദത്തെടുക്കുക എന്ന് പറയുന്നത്.?
 എന്നാൽ ഇങ്ങനെ ദത്തെടുക്കുന്ന കുട്ടികളുമായി പിത്ര-പുത്ര അവകാശം നിലനിൽക്കില്ല. പ്രായപൂർത്തിയെത്തിയാൽ അന്യസ്ത്രീ പുരുഷന്മാരെപോലെത്തന്നെ. അവരെ കാണാനും സ്പർശിക്കാനും പറ്റില്ല. അനന്തരവകാശവും മറ്റും ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു:

وَمَا جَعَلَ أَدْعِيَاءَكُمْ أَبْنَاءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ ۖ وَاللَّـهُ يَقُولُ الْحَقَّ وَهُوَ يَهْدِي السَّبِيلَ
ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّـهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ
سورة الأحزاب-
"പോറ്റുമക്കളെ നിങ്ങളുടെ മക്കളായിട്ടല്ല കണക്കാക്കുന്നത്. അത് നിങ്ങൾ പറയുന്നത് മാത്രമാണ്. അവരെ അവരുടെ പിതാക്കളിലേക്ക് ചേർത്തു വിളിക്കുക. അതാണ്‌ അല്ലാഹുവിങ്കൽ നീതിയുക്തം. അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ നിങ്ങളുടെ സഹോദരങ്ങളാകുന്നു". (അഹ്സാബ്: 4-5)

നബി(സ) യുടെ പോറ്റുമകനായ സൈദുബ്നുഹാരിസ(റ) യുടെ കാര്യത്തിൽ അവതരിച്ചതാണ്‌ പ്രസ്തുത വചനങ്ങൾ. അദ്ദേഹത്തെ നബി(സ) യിലേക്ക് ചേർത്തി 'സൈദുബ്നുമുഹമ്മദ്‌' എന്ന് വിളിക്കാറുണ്ടായിരുന്നു. ഇതിനെ ഇല്ലായ്മചെയ്യാനാണ് പ്രസ്തുത വചനങ്ങൾ അവതരിച്ചത്.