അമ്പലം കഴുകാൻ മുസ്ലിംകളോ..?



മതസൗഹാർദ്ധം എന്നത് കൊണ്ട് മലയാളക്കരയിൽ നമ്മുടെ പൂർവികർ ഉദ്ധേശിച്ചതം  അർത്ഥമാക്കിയതും മനുഷ്യ സൗഹാർദ്ധം മാത്രമാണ്.
കാരണം, യഥാർത്ഥത്തിൽ മത സൗഹാർദ്ധം എന്നത് അതിന്റെ പൂർണ്ണാർത്ഥത്തിൽ സാധ്യമല്ല തന്നെ.
യഥാർത്ഥ മതം ഒന്നേ ഉള്ളൂ. അതിൽ വിശ്വസിക്കുന്നവർക്ക് മറ്റു മതസ്ഥരുടെ ആശയങ്ങളുമായി സൗഹൃദപ്പെടാനാവില്ല.
എന്നാൽ എല്ലാ മതസ്ഥരും മനുഷ്യരാണ്, ആ നിലയിലുള്ള പരിഗണന മതത്തിന്റെ ശാസനകൾ പാലിച്ച് കൊണ്ട് വകവെച്ച് കൊടുക്കുകയുമാണ് ചെയ്യേണ്ടത്.

അതിനപ്പുറത്തേക്ക് ഒരു ഇസ്ലാംമത വിശ്യാസിക്ക് കടക്കാനാവില്ല.

ഹൈന്ദവരുടെ അമ്പലങ്ങൾ, ആരാധ്യ വസ്ഥുക്കൾ എന്നിവ നിർമിച്ച് അവരെ സഹായിക്കാനോ, അതിനെ പരിചരിക്കാനോ, സേവനം ചെയ്യാനോ ഇസ്ലാം അനുമതി നൽകുന്നില്ല. കാരണം അത് ഭഹു ദൈവ വിശ്വാസത്തെ സഹായിക്കലും പ്രോത്സാഹിപ്പിക്കലുമാണ്.

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക..
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ
“നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കണം; കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കഠിന ശിക്ഷ നല്‍കുന്നവനാണവന്‍.”

കുറ്റത്തിൽ പരസ്പരം സഹായിക്കരുതെന്ന ഈ ഖുർആനിക വചനം ഏറെ ചിന്തനീയമാണ്.

അന്യ മതസ്ഥരുടെ ദേവാലയങ്ങൾ പരിപാലിക്കുക, നിർമിക്കുക,അവക്ക് സേവനം ചെയ്യുക, എന്നിവ പണ്ഡിതന്മാർ ശക്തമായി വിലക്കിയ കാര്യമാണ്.
എല്ലാ മദ്ഹബുകളിലെ ഗ്രന്ഥങ്ങളിലും അത് കാണാവുന്നതാണ്.

ഇതു സമ്പന്ധിയായി ചില പണ്ഡിത ഉദ്ധരണികൾ നമുക്ക് നോക്കാം...
ഇമാം ശാഫിഈ (റ) പറയുന്നു:
وأكره للمسلم أن يعمل بنَّاءً، أو نجاراً، أو غير ذلك في كنائسهم التي لصلاتهم" (الأم 4/203)،

ഇമാം സുബ്കി(റ) പറയുന്നു:
ويلزم من تحريم الكفر تحريم إنشاء المكان المتخذ له، والكنيسة اليوم لا تتخذ إلا لذلك وكانت محرمة معدودة من المحرمات في كل ملة، وإعادة الكنيسة القديمة كذلك؛ لأنها إنشاء بناءٍ لها وترميمها أيضاً كذلك؛ لأنه جزء من الحرام، ولأنه إعانة على الحرام، فمن أذن في حرام ومن أحله فقد أحل حراماً، من توهم أن ذلك من الشرع رُدَّ عليه بقوله تعالى: {أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ}" (فتاوى السبكي 4/175).

മാലിക്കീ പണ്ഡിതൻ ഇബ്നു ഖുദാമ (റ) പറയുന്നു:
ولا على معصية كبيت النار والبيع والكنائس‏، وكتب التوراة والإنجيل لأن ذلك معصية، فإن هذه المواضع بنيت للكفر، وهذه الكتب مبدلة منسوخة، ولذلك غضب النبي صلى الله عليه وسلم حين رأى مع عمر صحيفة فيها شيء من التوراة‏، وقال‏:‏ ‏"أفيَّ شكٌ أنت يا ابن الخطاب‏؟‏ ألم آت بها بيضاء نقية‏؟‏ لو كان موسى أخي حياً ما وسعه إلا اتباعي‏" ولولا أن ذلك معصية ما غضب منه" (المغني 6/38).
ഇമാം മാലിക് (റ) പറയുന്നു:
أرأيت الرجل أيجوز له أن يؤاجر نفسه في عمل كنيسة في قول مالك؟ قال: لا يحل له؛ لأن مالكاً قال: لا يؤاجر الرجل نفسه في شيء مما حرم الله. قال مالك: ولا يكري داره ولا يبيعها ممن يتخذها كنيسة" (المدونة 10/361)

ഇമാം ഹത്വാബ്(റ) പറയുന്നു:
أن يؤاجر المسلم نفسه لكنس كنيسة أو نحو ذلك، أو ليرعى الخنازير أو ليعصر له خمراً فإنه لا يجوز، ويؤدب المسلم إلا أن يتعذر بجهالة" (مواهب الجليل لشرح مختصر خليل 16/187

ഇങ്ങനെ ധാരാളം പണ്ഡിതന്മാർ ശക്തമായ ഭാഷയിൽ വിരോധിച്ച കാര്യം സാമൂഹ്യ സേവനമെന്ന പേരിലും മതസൗഹാർദ്ധമെന്ന പേരിലും ചെയ്യുന്നത് കടുത്ത തെറ്റ് തന്നെയാണ്.