വുളൂഅ് ഹനഫീ മദ്ഹബിൽ



ഹനഫീ മദ്‌'ഹബ്‌ അനുസരിച്ച് വുളൂഇനെ മനസ്സിലാക്കാം..

ഫർളുകൾ നാല്‌:-
1. മുഖം കഴുകൽ.
2. കൈ രണ്ടും മുട്ടോടു കൂടി കഴുകൽ.
3. തലയുടെ നാലിലൊരു ഭാഗ്‌ തടവൽ.
4. കാൽ രണ്ടും ഞെരിയാണി ഉൾപ്പെടെ കഴുകൽ.

വുളുവിന്റെ ശർ'ത്വുകൾ നാല്‌:-
1. കഴുകപ്പെടുന്ന അവയവങ്ങളുടെ തൊലി മുഴുവൻ കഴുകൽ.
2 ഉം 3 ഉം ഹൈളും (ഋതു രക്തം) നിഫാസും (പ്രസവ രക്തം) ഇല്ലാതിരിക്കൽ.
 4. അവയവങ്ങളിൽ വെള്ളം ചേരുന്നതിനു തടസ്സം ഇല്ലാതിരിക്കൽ.

വുളു മുറിയുന്ന കാര്യങ്ങൾ:-
1. മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതും പുറപ്പെടൽ.
 2. പ്രയാസപ്പെട്ടല്ലാതെ പിടിച്ചു നിർത്താൻ സാധിക്കാത്ത വായ നിറഞ്ഞുള്ള ഛർദ്ധി.
3. ശ'രീരത്തിൽ നിന്ന് രക്തം, ചലം പോലുള്ളവ ഒലിക്കൽ.
 4. ഭ്രാന്ത്‌, ബോധക്ഷയം, മത്ത്‌ എന്നിവ ഉണ്ടാകൽ.
5. നമസ്‌'കാരത്തിൽ പൊട്ടിച്ചിരിക്കൽ.
 6. ചരിഞ്ഞു കിടന്നോ ചാരിക്കിടന്നോ, നീക്കിയാൽ മറിഞ്ഞു വീഴുന്ന വിധം ഒരു വസ്‌'തുവിലേക്ക്‌ ചാരി ഇരുന്നോ ഉറങ്ങൽ.
7. ആശിക്കപ്പെടാവുന്ന പ്രായമെത്തിയ രണ്ടു പേരുടെ ഗുഹ്യാവയവങ്ങൾ തമ്മിൽ ചേരൽ.