പുത്തൻവാദിക്ക് മയ്യിത്ത് നിസ്കാരം പോസ്റ്റ് ചോദ്യം ചെയ്തവരോട്
ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത ലേഖനത്തിനെതിരെ ചോദ്യശരങ്ങളുമായി വന്ന ചിലർക്കുള്ള മറുപടിയാണിത്.
അൽപം സംശയം ജനിപ്പിക്കുന്നതെന്ന് തോന്നിയ ചില ചോദ്യങ്ങളും മറുപടിയും താഴെ.
ചോദ്യം:
1-ഒരു മുജാഹിദുകാരൻ നിസ്കരിച്ചാൽ ഫർള് കിഫായ വീടുമല്ലോ പിന്നെന്തിനാണ് സുന്നികൾ നിസ്കരിച്ചത്.?
മറുപടി
ഫർള് കിഫായായ മയ്യിത്ത് നിസ്കാരത്തെ കുറിച്ച് ഫുഖഹാഅ് പറയുന്നത് കാണുക.
واذا صلي عليه فحضر من لم يصل صلى نذبا وتقع فرضا ويثاب ثوابه (تحفة3/191)
ഒരാൾ നിസ്കരിക്കുകയും പിന്നീട് വരുന്നവർ ശേഷം നിസ്കരിക്കുകയും ചെയ്താൽ രണ്ടിനും ഫർളിന്റെ പ്രതിഫലം ലഭിക്കും. ഫർളായി സംഭവിക്കുകയും ചെയ്യും.
الساقط بالاولى حرج الفرض لا هو-شرواني
ഒന്നാമത്തെ നിസ്കാരം കൊണ്ട് ഒഴിവാകുന്നത് നിസ്കരിക്കാതിരുന്നാലുള്ള കുറ്റമാണ്. ഫർളല്ല. (ശർവാനി)
ഇത്തരുണത്തിൽ മുബ്തദിഇനെ ഈ നിയമത്തിൽ നിന്ന് പുറത്താക്കുന്ന ഒരു ഉദ്ധരണി പ്രബലമായ ശാഫിഈ ഗ്രന്ഥങ്ങളിൽ നിന്ന് കാണിക്കാനാകാത്ത കാലത്തോളം ഫർളിന് ശേഷം കറാഹത്തും ഹറാമും സംഭവിക്കുമെന്ന വാദം ബാലിശമായി തുടരും.
ചോദ്യം:
2-ആറുഭാഗങ്ങളെ തൊട്ട് പരിശുദ്ധനാണല്ലോ അല്ലാഹു അപ്പോൾ വലത്ത് കയ്യും ഇടത്ത് കയ്യും മറ്റ് കാര്യങ്ങളും അല്ലാഹുവിനോട് ചേർത്ത് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന മുജാഹിദുകൾ മുബ്തദിആണോ കാഫിറാണോ,ഫാസിഖാണോ...?
മറുപടി
ഇന്ന് നമ്മുടെ നാടുകളിൽ കാണുന്ന മുജാഹിദ്, ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവർക്ക് ചോദ്യത്തിൽ പറഞ്ഞ പോലെ പല വികല വിശ്വാസങ്ങളുമുണ്ട്.
പക്ഷെ അവരേക്കാൾ മാരകമായ വിശ്വാസ വൈകല്യവും അപകടവാദവും വച്ചു പുലർത്തിയിരുന്നവരായിരുന്നു മുഅ്തസിലത്ത്,റവാഫിളത്ത്,മുർജിഅഃ,തുടങ്ങിയവർ അവർ നിരവധി ശിർക്ക് പോലും ചെയ്തിരുന്നിട്ടും അവർ കാഫിറുകളാണെന്ന് ഉലമാഅ് ഹുക്മ് ചെയ്തിട്ടില്ല.
الصواب عند الاكثرين من علماء السلف والخلف انا لا نكفر اهل البدع والاهواء - (مرقاة1/148)
ബിദ്അത്തുകാർ കാഫിറുകളല്ല എന്നതാണ് മുൻ-പിൻഗാമികളായ പണ്ഡിത ഭൂരിപക്ഷത്തിന്റെ പക്ഷം.-മിർഖാത്ത്.
ഇബ്നു തൈമിയ്യ ചോദ്യകർത്താവ് പറഞ്ഞ അതേ വിശ്വാസക്കാരനായിരുന്നിട്ടും അയാൾ കാഫിറാണെന്ന് പണ്ഡിതന്മാർ ഹുക്മ് ചെയ്തിട്ടില്ല.
അയാളുടെ ജനാസ നിസ്കാരത്തെ(ഹി.728ൽ) സമകാലികനും എതിരാളിയുമായ ഇമാം സുബ്ഖി പോലും ആ കാലത്ത് നിരാകരിക്കുകയോ ബഹിശ്കരിക്കുകയോ ചെയ്തിട്ടില്ല.
എന്റെ പോസ്റ്റിന് നേരെ ചോദ്യങ്ങളും പരിഹാസങ്ങളുമായി വന്ന ചിലരോട് എനിക്ക്
ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
ഇനി വരുമ്പോൾ ഇതിനു മറുപടിയുമായി വരിക.
വെറും കയ്യോടെ വരരുത്.
ചോദ്യം
1 ഫർള് കിഫായ ആണ് എന്ന് നിങ്ങൾ സമ്മതിക്കുന്ന(പൊൻമള ഫത് വ നോക്കുക) മുബ്തദിഇന്റെ മേലിലുള്ള മയ്യിത്ത് നിസ്കാരം ഒരാൾ നിസ്കരിച്ചതിന് ശേഷം മറ്റുള്ളവർക്ക് ഹറാമും കറാഹത്തുമാകുമെന്ന നിയമം ഏത് പണ്ഡിതൻ ഏത് കിതാബിൽ പറഞ്ഞു.?
2 മുബ്തദിഇന് മയ്യിത്ത് നിസ്കരിക്കൽ സാദാരണക്കാരന് കറാഹത്തും പണ്ഡിതന്മാർക്കും സത് വൃത്തർക്കും ഹറാമുമാണെന്ന വാദം(ഫതാവാ മുഹ്യുസ്സുന്ന-പൊൻമള) ഏത് കിതാബിലാണുള്ളത്.?
മുബ്തദിഇനെ തുടരുന്ന വിഷയത്തിൽ ഇങ്ങനെ ഒരു അപിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിവിടെ സ്വയം ഖിയാസാക്കിയതല്ലെ,
അല്ലെങ്കിൽ ഈ ഖിയാസ് ആരുടേത്..?
3 മുബ്തദിഇന് ജനാസ നിസ്കരിക്കാൻ പാടില്ല എന്ന ഗുൻയത്തിലേയും മറ്റും മദ്ഹബിനെതിരായ ഇബാറത്തുകൾ ഉദ്ധരിക്കുക വഴി ഫർള് കിഫായയെ തന്നെ നിഷേധിക്കുന്ന നിങ്ങൾ ഒരു ഭാഗത്ത് ഫർള് കിഫായ സമ്മതിക്കുകയും ചെയ്യുന്നത് മിതഭാഷയിൽ പറഞ്ഞാൽ വിരോധാഭാസമല്ലെ.?
കുടുതൽ അറിവുകൾക്ക് ബ്ലോഗ് സന്ദർശിക്കുക..
http://ifshaussunna.blogspot.com/?m=0
Post a Comment