പീർ ഹാജി അലി ദർഗ. മുംബൈ
ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രസിദ്ധമാണ് മുംബൈയിലെ പീർ ഹാജി അലി ദർഗ.
500 മീറ്റർ കടലിലേക്ക് മാറി വർളി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദർഗ കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണ്.
സയ്യിദ് പീർ ഹാജി അലി ഷാ ബുഖാരി’യുടെ നാമധേയത്തിൽ 1431ലാണ് ഹാജി അലി ദർഗ നിർമിക്കപ്പെട്ടത്. ഇന്നത്തെ ഉസ്ബക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബുഖാറ എന്ന സ്ഥലത്തു ജീവിച്ചിരുന്ന ധനികനായ വ്യാപാരിയായിരുന്നു ബുഖാരി. മക്കയിലേക്ക് പോകുന്നതിനു മുൻപ് തനിക്ക് സ്വന്തമായിരുന്ന സ്വത്തുക്കൾ മുഴുവൻ ദാനം ചെയ്ത മഹാമനസ്കൻ. ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച ബുഖാരി ഒടുവിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിയോടെ മുംബൈയിലെത്തിയെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തിന്റെ നിരവധി അദ്ഭുത പ്രവർത്തനങ്ങൾക്ക് ലോകം സാക്ഷിയായിട്ടുണ്ട്.
‘ഒരിക്കൽ പ്രാർഥനയിൽ മുഴുകിയിരുന്ന ഹാജി അലിയെ കാണാൻ ഒരു സ്ത്രീ വന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന അവരോടു ഹാജി കാര്യം തിരക്കി. കടയിൽനിന്ന് എ ണ്ണയും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കാൽ തെറ്റി വീണു. വാങ്ങിക്കൊണ്ടു വന്ന എണ്ണ മുഴുവൻ നിലത്തു പോയി. ഇത് ഭ ർത്താവ് അറിഞ്ഞാൽ തന്നെ തല്ലിക്കൊല്ലും. അതുകൊണ്ട് വീട്ടിലേക്കു പോകാൻ പേടിയാണ്. എണ്ണ വീണുപോയ സ്ഥലം എവിടെയെന്ന് കാണിക്കാൻ ഹാജി അവരോടു പറഞ്ഞു. അ വിടെയെത്തിയ അദ്ദേഹം തന്റെ തള്ളവിരൽ മണ്ണിൽ കുത്തി. ഉടനെ മണ്ണിൽനിന്ന് നീരുറവ കണക്കെ എണ്ണ പുറത്തേക്കൊഴുകാൻ തുടങ്ങി. അദ്ഭുതം കണ്ട് അമ്പരന്ന സ്ത്രീ പാത്രം നി റയെ എണ്ണ ശേഖരിച്ചിട്ട് വീട്ടിലേക്കു മടങ്ങി.
ഈ സംഭവത്തിനു ശേഷം ഹാജിക്ക് സ്വപ്നത്തിൽ ഒരു ദ ർശനം ലഭിച്ചു. തന്റെ പ്രവർത്തിയിലൂടെ ഭൂമിയെ മുറിവേൽപിച്ചതിനാൽ ഹാജി മരിച്ച് മണ്ണിൽ വിശ്രമിക്കുന്ന വേളയിൽ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നതായിരുന്നു സ്വപ്നത്തിൽ കണ്ടത്. സ്വപ്നത്താൽ അസ്വസ്ഥനായി മാറിയ ഹാജി ഉമ്മയുടെ അനുവാദത്തോടെ തന്റെ സഹോദരനോടൊപ്പം നാട്ടിൽനിന്നു യാത്ര ആരംഭിച്ചു. പല ദേശങ്ങൾ കടന്ന ആ യാത്ര അവസാനിച്ചത് മുംബൈയിലെ വോളിയിലായിരുന്നു. പിന്നീട് സഹോദരൻ നാട്ടിലേക്കു തി രികെ പോയെങ്കിലും ഹാജി മുംബൈയിൽ തന്നെ തുടർന്നു. താൻ തിരിച്ചു വരില്ലെന്നും ഇനി ഇവിടെ ജീവിച്ച് ഇസ്‌ലാം മ തം പ്രചരിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് ഉമ്മയ്ക്ക് കത്തയച്ച ഹാജി എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്ന് അവരോട് യാചിച്ചു. മരണം വരെ മതപ്രഘോഷണം നടത്തിയ ഹാജിക്കു ധാരാളം അനുയായികൾ ഉണ്ടായി. ദിവസേന അദ്ദേഹത്തെ കാണാനും വാക്കുകൾ ശ്രവിക്കാനുമായി നിരവധിയാളുകൾ എത്തിയിരുന്നു.
കൂടുതൽ അറിയാൻ അര ലക്ഷത്തോളം ആളുകൾ കണ്ട ഈ വീഡിയോ കാണുക
Post a Comment