ആല് പോയ പ്രേതം പോലെ മുജാഹിദ് ഗ്രൂപ്പുകൾ..
തിരൂരങ്ങാടിയിൽ തിരൂരില്ല എന്ന് പറഞ്ഞ പോലെ
ഇനി മടവൂർ ഗ്രൂപ്പിൽ ഹുസൈൻ മടവൂരുമില്ലാതെ വരുമോ...?
സംഗതിയുടെ പോക്ക് അങ്ങോട്ടാണ്. ഐക്യ നാടകം കളിച്ചത് ഹുസൈൻ മടവൂരിന് അക്കരെ പറ്റാനാണോ എന്ന സംശയം മടവൂർ വിഭാഗം അണികളിൽ പിടിമുറുക്കുകയാണിപ്പോൾ..
മടവൂര്‍ വിഭാഗത്തിന്റെ തലമുതിര്‍ന്ന നേതാക്കളായ സി പി ഉമര്‍ സുല്ലമിയേയും ജമാലുദ്ദീന്‍ ഫാറൂഖിയേയും മുജാഹിദ് പണ്ഡിതസഭ പുറത്താക്കിയ വാർത്തയാണ് ഇപ്പോൾ വരുന്നത്.
മടവൂര്‍ വിഭാഗം സംഘടനയുണ്ടായിരുന്ന സമയത്ത് അവരുടെ കെ എന്‍ എമ്മിന്റെ പ്രസിഡന്റായിരുന്നു ഉമര്‍ സുല്ലമി.
ഇരുവര്‍ക്കുമെതിരെ ശക്തമായ കരുനീക്കങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന കെ ജെ യു യോഗത്തിന് ഇവരെ വിളിച്ചിരുന്നില്ല, എന്നാണ് അറിവ്.
സുല്ലമിയെ മാറ്റിയ സ്ഥാനത്തേക്ക് മൗലവി വിഭാഗക്കാരനായ മുഹ്‌യുദ്ദീന്‍ മദീനിയെ എടുത്തതാണ് മടവൂരികളെ ഇപ്പോൾ കൂടുതൽ ചൊടിപ്പിച്ചത്. കെ എന്‍ എം ഏതാനും ദിവസം മുമ്പ് ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമായിട്ടാണീ തീരുമാനം.
ഏതെങ്കിലും ആളുകളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ പകരം എടുക്കേണ്ടത് അദ്ദേഹത്തിന്റെ വിഭാഗത്തില്‍ പെട്ടയാളാകണമെന്നായിരുന്നു കെ എന്‍ എം സര്‍ക്കുലര്‍.(ഐക്യം നാടകമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ്).
മുജാഹിദിലെ മൗലവി, മടവൂര്‍ ഗ്രൂപ്പുകള്‍ മുമ്പ് ഐക്യപ്പെട്ടിരുന്നെങ്കിലും മടവൂര്‍ വിഭാഗത്തിനെതിരെ ശക്തമായ നീക്കങ്ങളാണ് സംഘടനയില്‍ നടന്നിരുന്നത്. ഐക്യ നിബന്ധനയില്‍ പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാന്‍ മൗലവി പക്ഷം തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം മലപ്പുറം കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ മടവൂര്‍ വിഭാഗത്തെ അടുപ്പിച്ചിരുന്നില്ല. ഇത് കാരണം മടവൂര്‍ വിഭാഗം അവരുടെ മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് എല്ലാ കീഴ്ഘടകങ്ങളും പുനഃസംഘടിപ്പിച്ചിരുന്നു.
ഒന്നിച്ചിട്ടും ഒന്നിക്കാതെ കെ.എൻ.എം പരോക്ഷമായി രണ്ട് തട്ടിലായിരുന്നു.
1കെ.എൻ.എം
2.കെ.എൻ.എം (മർകസുദ്ദഅവ)
അതിപ്പോൾ മറ നീക്കുകയാണ്..
വിശ്വാസകാര്യങ്ങളിൽ ഒത്ത് തീർപ്പാകാത്തതിനാൽ മുജാഹിദുകൾക്കിടയിൽ വിങ്ങി നിൽക്കുന്ന പിളർപ്പ്
പൊട്ടി വരുന്നതിന്റെ തെളിവുകളാണിത്.
2018 ജൂൺ 8ന് ഇറങ്ങിയ ശബാബിൽ
കെ.എൻ എം ലീഡേഴ്സ് മീറ്റിംഗിന്റെ റിപ്പോർട്ട് വന്നത് ഗ്രൂപ്പ് തിരിവോടെയാണ്.
റിപ്പോർട്ട് ഇങ്ങനെ:
"ആരോഗ്യ സേവന രംഗത്ത് കർമ്മനിരതമാവുക - കെ.എൻ.എം (മർകസുദ്ദഅവ) "
ഈ തലവാചകത്തിൽ വന്ന റിപ്പോർട്ടിൽ കെ.എൻ.എം എന്ന് എഴുതിയടുത്തെല്ലാം ബ്രാക്കറ്റിൽ മർകസുദ്ദഅവ എന്ന് ചേർത്തിട്ടുണ്ട്. മർകസുദ്ദഅവ എന്നത് പഴയ മടവൂർ ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു.
മർകസുദ്ദഅവ ഗ്രൂപ്പ് പഴയ മടവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണെങ്കിലും ഹുസൈൻ മടവൂർ ഈ ഗ്രൂപ്പിൽ അംഗമല്ല, ശബാബ് വാരികയിൽ സംഘടനാ പേജിൽ നിറഞ്ഞ് നിൽക്കാറുള്ള ഹുസൈൻ മടവൂരിനെ ഇപ്പോൾ കുറേയായി കാണാറില്ല.
സുല്ലമിയേയും ഫാറൂഖിയേയും പുറത്താക്കിയതോടെ മടവൂര്‍ വിഭാഗക്കാരായ എല്ലാവരും ഇനി പുറത്ത് വരുമെന്നുറപ്പാണ്.
അപ്പോൾ സ്ഥാനം കെട്ടിപ്പിടിച്ച് ഹുസൈൻ മടവൂർ അനങ്ങാതെ നിന്നാൽ ചിത്രം രസകരമാകും.
ഒരു കാലത്ത് സുന്നി ഇരു വിഭാഗങ്ങളെ കുറിച്ച്
ഇവർ കവലകളിൽ പുലമ്പിയത് എന്തൊക്കെ ആയിരുന്നു...
ഇപ്പോൾ കുറുന്തോട്ടിക്ക് ചൊറി പിടിച്ച അവസ്ഥയാണ്. ആകെ ചൊറി, ഇനി ചൊറിയാനവിടെ ഒരു സ്ഥലവും ബാക്കിയില്ല...!!
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment