നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.?




മുസ്ലിംകളിൽ വ്യാപകമായി മാറാവ്യാധി രോഗങ്ങൾ, പകർച്ച വ്യാധികൾ, വലിയ ബുദ്ധിമുട്ടുകൾ ശത്രുക്കളുടെ പീഡനങ്ങൾ എന്നിവ  ഉണ്ടാകുമ്പോൾ
ശക്തിയായ സുന്നത്താണ് നാസലത്തിന്റെ കുനൂത്ത്.

ബിഅറു മഊന എന്ന  സ്ഥലത്ത് വെച്ച് ചതിയിലൂടെ കൊല്ലപ്പെട്ട സ്വഹാബികളുടെ  കൊലയാളികൾക്കെതിരെ നാസിലതിന്റെ ഖുനൂത്ത് ഒരു മാസക്കാലം നബിതങ്ങൾ  ഓതിയിരുന്നു.( ബുഖാരി, മുസ്ലിം)



ഒറ്റക്ക് നിസ്കരിക്കുമ്പോഴും
ജമാഅത്തായി നിസ്കരിക്കുംപോഴും
എല്ലാ ഫർള് നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലെ ഇഅ്തിദാലിലാണ് ഇത് ചൊല്ലേണ്ടത്.

സുബഹിലും  മഗ്രിബിലും ഇശാഇലും എന്ന പോലെ
ളുഹ്റിലും അസറിലും ഉറക്കെ തന്നെയാണ് ഇമാമ് ഖുനൂത്ത് ഓതേണ്ടത്.
തനിച്ച് നിസ്കരിക്കുന്നവനും ഉറക്കെയാണ് ഓതേണ്ടത്.
മറന്നാൽ സഹ് വിന്റെ സുജൂദ് ഇല്ല. കാരണം ഇത് അബ്ആള് സുന്നത്ത് അല്ല.

മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
എന്നാൽ ഒരു പണ്ഡിതനെ തടവിലാക്കുക പോലുള്ള കാര്യങ്ങൾ വെക്തിപരമല്ല.

പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.

നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ  പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്.
സാധാരണ ചൊല്ലാറുള്ള സുബ്ഹിയുടെ കുനൂത്ത് ഓതിയാലും നാസിലത്തിന്റെ ഖുനൂത്ത് ആകുന്നതാണ്. എങ്കിലും അതിനോട് കൂടെ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ തൊട്ട് കാവലിരക്കുന്ന വാചകങ്ങൾ ചേർക്കൽ നല്ലതാണ്.
അവലംബം: തുഹ്ഫ,ശർവാനി,ഫത്ഹുൽ മുഊൻ,ഇആനത്ത്


അതിന്റെ ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കാം.

 اللهم ادفع عنا الغلاء والبلاء والوباء والفحشاء والمنكر والجدب والقحط والسيوف المختلفة والشدائد والمحن والفتن ما ظهر منها وما بطن من بلدنا خاصة ومن بلدان جميع المسلمين مع القرى عامة إنك علي كل شيء قدير


اللهم ادفع عنا الغلاء والوباء والبلاء  والحمي وجميع الامراض والفتن  ما ظهر منها وما بطن من  بلدنا  خاصة  ومن بلدان جميع  المسلمين مع القري عامة انك علي كل شيء قدير

اللهم إرفع الأمراض المُعدّية النازلة عن بلادنا 
اللهم إرفع الحمى المعدية في بلادنا
اللهم إرفع الأمراض المُعدّية النازلة في بلادنا
يا رب العالمين



മഴക്കെടുതി പോലുള്ള ദുരന്തമാണെങ്കിൽ ഇങ്ങനെ ദുആ ചെയ്യാം

اللهم ارْفَعْ عَنَا الطُوفَانَ والأَمطٰارَ الغَزِيرَة
اللهم حوالينا ولا علينا، اللهم على الآكام والظِّرَاب وبطون الأودية ومنابت الشجر.
اللهم اصرف عنا الرياح المُهلِكَة اللهم إني أسألك خيرها وخير ما فيها ، وخير ما أرسلتَ به ، ‏وأعوذ‎ ‎بك من شرها ، وشر ما فيها ، وشر ما أَرْسلتَ به




🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠*
Join the whatsapp group
📲IFSHAUSSUNNA-Group 1

📲IFSHAUSSUNNA-Group 2

📲IFSHAUSSUNNA-Group 3