ഈസാ നബി ഇറങ്ങിവരുമ്പോൾ നാലു മദ്ഹബുകളിൽ ഏതാണ് സ്വീകരിക്കുക ?
പലർക്കുമുള്ള ഒരു സംശയമാണ് ഈസാ നബി അന്ത്യ ദിനത്തോടനുബന്ധിച്ച് ഇറങ്ങിവരുമ്പോൾ ഇസ്ലാമിക ലോകത്തെ അറിയപ്പെട്ട നാലു മദ്ഹബുകളിൽ ഏതാണ് സ്വീകരിക്കുക ? ഏതു മദ്ഹബണ് അവർ അനുകരിക്കുക.
ഈ സംശയം തികച്ചും ബാലിശമാണ്. കാരണം
ഇസ്ലാമിക ശരഅത്ത് നാലു മദ്ഹബുകളിൽ പരിമിതമാണ് എന്ന് പറയുന്നത്, നാലിനു ശേഷം അംഗീകൃത മുജ്തഹിദുകൾ ഇല്ലാത്തതിനാലും വേറെ മദ്ഹബുകൾ ക്രോഡീകൃത അല്ലാത്തതിനാലും ആണ്. ഈസാ നബി (അ) ഇറങ്ങി വരുമ്പോൾ ഈ മദ്ഹബുകളിൽ ഒന്ന് അനുകരിക്കേണ്ട അവസ്ഥ നമ്മെപ്പോലെ അവർക്കില്ല. കാരണം അവർ ഗവേഷണ യോഗ്യരായിരിക്കും.
വിശുദ്ധ ഖുർആനിൽ നിന്ന് ശരിയത്ത് നിയമങ്ങൾ നമ്മുടെ നബി തങ്ങൾക്ക് ലഭിക്കുന്നതുപോലെ അല്ലാഹുവിൻറെ പ്രവാചകരായ ഈസ നബി അലൈസലാമിനും ലഭിക്കും.
അല്ലെങ്കിൽ നബി തങ്ങളുമായി പല തവണ സന്ധിച്ചിട്ടുള്ള ഈസാ നബി ഇസ്ലാമിക ശരഅത്ത് നബിയിൽ നിന്ന് തന്നെ ശരിക്കും മനസ്സിലാക്കിയിരിക്കനും സാധ്യതയേറെയുണ്ട്.
(Fathaval hadeesiyya 1/80)
Post a Comment