വരവൂർ മുഹമ്മദ് കുട്ടി മസ്താൻ ഉപ്പാപ്പ (ഖ.സി)


     ..................................................................
               തൃശ്ശൂർ ജില്ലയിലെ  ഷൊർണൂർ  റൂട്ടിൽ  വടക്കാഞ്ചേരി  ഓട്ടുപാറയിൽ  നിന്നും  10 കിലോമീറ്റർ  ദൂരത്താണ്  വരവൂർ  മഖാം  നിലകൊള്ളുന്നത് ....
             മുഹമ്മദ്‌  കുട്ടി  മസ്താൻ  എന്ന  മഹാനവര്കളെ   (വല്ല്യാപ്പ ) എന്നും  മസ്താൻ  വല്ല്യാപ്പ  എന്നുമാണ്  ആദരപൂർവ്വം  എല്ലാവരും  വിളിക്കുന്നത് ....
                ജനനം :- വരവൂർ  എന്ന ഗ്രാമത്തിൽ  ബീരാൻ  മൊല്ലാക്കയുടെ  14 > മത്തെ  മകനായി  ജനിച്ചു . ഇതിനു  മുന്പ്  ജനിച്ച  13 മക്കളും   ജനിച്ച  ഉടനെ തന്നെ  മരണപ്പെട്ടു . അതിൽ  വളരെയേറെ  വിഷമിതനായ  പിതാവ്  ഒരിക്കൽ  കാഞ്ഞിരമുറ്റം  ഷൈഖ്  ഫരീദ്  ഔലിയ  തങ്ങളുടെ  മഖ്‌ബറ   സിയാറത്ത്  ചെയ്ത്   മഹാനവര്കളെ  മുന് നിർത്തി    അല്ലാഹുവിനോട്   ഒരു  കുഞ്ഞിനു  വേണ്ടി  ആവലാദി  ബോധിപ്പിച്ചു .( അവന്റെ  ഇഷ്ട ദാസന്മാരെ  മുന് നിർത്തി  ഒരു  കാര്യം  ആവശ്യപെട്ടാൽ  അത്  അല്ലാഹുവിനു  തട്ടി  കളയാൻ  കഴിയില്ലല്ലോ )  അങ്ങനെ  സിയാറത്ത്‌  കഴിഞ്ഞ  അന്ന്  രാത്രി  തന്നെ  തന്റെ  പിതാവായ  ബീരാൻ  മുല്ലാക്ക  ഒരു  സ്വപ്നം  കണ്ടു .
                മഹാനായ  കാഞ്ഞിരമുറ്റം  ഷൈഖ്  ഫരീദ്  ഔലിയ  തന്നെ  സ്വപ്നത്തിൽ  വന്നു  പറഞ്ഞു :- ഇനി  നിങ്ങൾക്ക്  ഒരു  ആൺ കുട്ടി  ജനിക്കുമെന്നും  ആ  കുട്ടിയെ  കൊണ്ട്  നിങ്ങൾക്ക്  എല്ലാം  ഉണ്ടാകുമെന്നും  പറഞ്ഞു :
                 അങ്ങനെ  ബീരാൻ  മൊല്ലാക്കയുടെ  14 >മത്തെ  മകനായി  ആ  മാണിക്ക്യം  വരവൂരിൽ  ഉദിച്ചു ...

       
         ബഹുമാനപ്പെട്ട   മസ്താൻ  വല്ല്യാപ്പ    ചെറുപ്പം  മുതല്ക്കേ   തന്നെ   ആത്മീയ  പഠനം  ആരംഭിച്ചു .      ഈ  അടുത്ത  സമയത്ത്  നമ്മോടു  വിട  പറഞ്ഞു  പോയ  ബഹു : ശൈഖുനാ  സയ്യിദ്  അബ്ദുറഹ്മാൻ  ഇമ്പിച്ചിക്കോയ  തങ്ങൾ  ഐദ്രോസി  അൽ  അസ്ഹരി  തങ്ങൾ  (ന :മ )  മസ്താൻ  ഉപ്പാപ്പാക്ക്  കിതാബ്  ചൊല്ലി  കൊടുത്തിട്ടുണ്ട് . ഒരു  ഗുരു  ശിഷ്യ  ബന്ധത്തിൽ   ഉപരി  വളരെ  വലിയ  ആത്മ  ബന്ധം  ആയിരുന്നു  അസ്ഹരി  തങ്ങളും  മസ്താൻ  ഉപ്പാപ്പയും  തമ്മിൽ  ഉണ്ടായിരുന്നത്.  ബഹു : തങ്ങൾ  നാട്ടിൽ  ഉണ്ടായിരുന്ന  സമയത്തെല്ലാം  വരവൂരിൽ  വന്നു  മസ്താൻ  ഉപ്പാപ്പയെ  കാണൽ  പതിവായിരുന്നു . പല  സമയത്തും  തങ്ങൾ  വരുമ്പോൾ    ഷൈഖുൽ  ജാമിഅ  പ്രൊഫസർ  കെ . ആലിക്കുട്ടി  ഉസ്താദിനേയും  ഒപ്പം  കൂട്ടുമായിരുന്നു .  എല്ലാ  ആണ്ട്‌ നേര്ച്ചയിലും  പങ്കെടുത്ത്  സംസാരിക്കുമ്പോ  ആലിക്കുട്ടി  ഉസ്താദിന്റെ  നേരിൽ  ഉള്ള  എത്രയോ  അനുഭവങ്ങൾ  അദ്ദേഹം  തന്നെ  പറയുന്നത്  നാം  കേട്ടിട്ടുണ്ട് .
                   
    ബഹു : മസ്താൻ  വല്ല്യാപ്പ  ആത്മീയ  ജീവിതത്തിന്റെ  പടവുകൾ  കയറി വരുന്ന  സമയത്ത്  ആണ്   ആ     കാലഘട്ടത്തിലെ  ഔലിയാക്കളുടെ  ഇടയിൽ  വിലായത്തിന്റെ  ഉന്നത  സ്ഥാനം  അലങ്കരിച്ചിരുന്ന  മഹാനായ  ഷൈഖ്  അജ്മീർ  ഫഖീർ  അമ്പംകുന്ന്‌  ബീരാൻ  ഔലിയ  (ഖു :സി ) വരവൂർ  നാട്ടിലൂടെ  യാത്ര  പോകുന്നത് ...[ പാലക്കാട്‌  ജില്ലയിലെ  മണ്ണാർക്കാട്  ന്  അടുത്ത്  സൈലന്റ്  വാലി  റൂട്ടിൽ  ആണ്  കുന്നും , മലകളും  കൊണ്ട്  മനോഹരമായ   അമ്പംകുന്ന്‌  എന്ന  ഗ്രാമം .അവിടെയാണ്  ബീരാൻ  ഔലിയ  ഉപ്പാപ്പയുടെ  മഖ്‌ബറ  സ്ഥിതി  ചെയ്യുന്നത് ]
                   
                   തന്റെ  ആദ്യ  കാഴ്ചയിൽ  തന്നെ    മുഹമ്മദ്‌  കുട്ടി  എന്ന  മുത്തഅല്ലി മിന്റെ   ഖൽബിലെ  ആത്മ  ദാഹം  തിരിച്ചറിഞ്ഞ  ബീരാൻ  ഔലിയ  ആ  മുത്തഅല്ലി മിനെ     തന്റെ  മുരീദ്  ആക്കി  കൂടെ  കൂട്ടി .    പിന്നീട്  കുറെ  വർഷങ്ങൾ   ബീരാൻ  ഔലിയ യുടെ  കൂടെ  കഴിഞ്ഞു    അങ്ങനെ   അമ്പംകുന്നിന്റെ  തർബീയത്തിൽ  വരവൂർ  ഹയാത്തായി ...
                 
            കുറച്ചു  കാലം  കഴിഞ്ഞപ്പോൾ  തന്റെ   ശൈഖായ  ബീരാൻ  ഔലിയ  പറഞ്ഞു :  മോനെ  മുഹമ്മദെ   നീ  അജ്മീറിലേക്ക്  പോകുക.  നിന്നെ  ഖാജാ    വിളിക്കുന്നുണ്ട് .തന്റെ  ശൈഖിന്റെ  ആക്ഞ്ഞ പ്രകാരം   മസ്താൻ  ഉപ്പാപ്പ  അജ്മീറിൽ  എത്തി . നീണ്ട  10  വർഷത്തിൽ  ഏറെ  ഗരീബ്  നവാസിന്റെ  സന്നിതിയിൽ  കഴിഞ്ഞു  കൂടി  . ഒരിക്കൽ   സുൽത്വാനുൽ  ഹിന്ദ്‌ ,  ഖുതുബുൽ  അഹദ്  ,ഗൗസുൽ  ഫർദ്‌  , മൗലാനാ  ഗരീബ്  നവാസ്  ഖാജാ  മുഈനുദ്ധീൻ  ഹസൻ  ചിശ്തി  സഞ്ചരി  സുമ്മ  അജ്മീരി ( ഖു :സി )  തങ്ങൾ  സ്വപ്നത്തിൽ  വന്നു  പറഞ്ഞുവത്രേ  നിങ്ങൾ  ഇനി  നാട്ടിലേക്ക്   മടങ്ങിക്കൊളൂ  എന്ന് ....! തിരികെ  മടങ്ങാൻ  സമ്മതം  കിട്ടിയ  മസ്താൻ  വല്ല്യാപ്പാക്ക്   പിന്നീട്  കുറെ  കാലം  ജദബ്  ന്റെ  അവസ്ഥ  ആയിരുന്നു .  അങ്ങനെ  കറാമത്ത് കളുടെ   കനക  കൊട്ടാരമായ്   അജ്മീറും  കൊണ്ട്   വരവൂരിലേക്ക് ....
(ചരിത്രം പൂർണമല്ല. കിട്ടിയ വിവരങ്ങൾ ചേർത്തിരിക്കുന്നു)