ആരായിരുന്നു കണ്ണ്യാല മൗല (റ)?
മഹാനായ ഖുത്ബും ഗൗസും ലോകത്തിന്റെ സുൽത്താനുമായ ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലയുെട മുത് ലഖൻ ഖലീഫ (എല്ലാ സ്ഥാനമാനങ്ങളും ഏറ്റ് വാങ്ങിയ പിൻഗാമി)യായ മഹാനായ മുറബ്ബി സുൽത്താൻ ശൈഖ് അബ്ദുല്ല അൽ ഹാജ് (റ)വിന്റെ പേര് കേരളത്തിലും പുറത്തും എല്ലാവര്‍ക്കും സുപരിചിതമാണ്.
ഹിജ്‌റ 1356 റജബ് 27 (ക്രിസ്തു - 1937 ഒക്ടോബർ -3) ന് പട്ടിക്കാടിന് അടുത്ത കണ്ണ്യാലയിലാണ് #അബ്ദുള്ള_ഹാജി എന്ന മൗലയുടെ പിറവി...
ബഹുമാനപ്പെട്ട
തമ്പലക്കോടൻ_സൂഫി_മരക്കാർ
എന്ന സൂഫിവര്യൻ ആണ് പിതാവ്.
മാതാവ് #ഹാഫിളത്ത്_ഫാത്തിമ
എന്നവരാണ്...
മഹാനായ മുഹമ്മദ് സ്വാലിഹ് മൗലയുടെ മുത് ലഖൻ ഖലീഫ എന്ന പദവിയിൽ ഉള്ള ആളാണ് മൗല. എല്ലാ മുറബ്ബികൾക്കും ഒരുപാട് ഖലീഫമാർ ഉണ്ടാകും. എന്നാല്‍ അതില്‍ മുത് ലഖൻ ഖലീഫ ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഖലീഫ കണ്ണിയാല മൗലയാണ് എന്നതില്‍ പണ്ടിതൻമാർക്കോ സ്വാലിഹ് മൗലയുെട മറ്റു ഖലീഫമാർക്കൊ ഒരു തർക്കവും ഇല്ല .
മഹാനായ സ്വാലിഹ് മൗല മംഗലാപുരം മൗലയിൽ നിന്നും ഏറ്റ് വാങ്ങിയ തലപ്പാവും വടിയും പിന്നീട് ഏൽപിക്കപ്പെട്ടത് കണ്ണിയാല മൗലയുെട പക്കലാണ്. ആ പരിശുദ്ധമായ തലപ്പാവും വടിയും ഇപ്പോഴും മൗലയുടെ വീട്ടില്‍ സൂക്ഷിപ്പുണ്ട് .
മഹാനായ കണ്ണിയാല മൗല അല്ലാഹുവിന്റെ അടുക്കൽ ഒരു വലിയ്യിന് കരസ്ഥമാക്കാൻ കഴിയുന്ന എല്ലാ സ്ഥാനങ്ങളും കരസ്ഥമാക്കി തന്റെ മുന്‍ഗാമികൾക്കില്ലാത്ത ഒരുപാട് പദവികൾ മൗല കരസ്ഥമാക്കിയിരുന്നു.
ഇൽമിന്റെ അപാരമായ പാണ്ഡിത്യവും സുഹ്ദും തവക്കുലും യഖീനും ക്ഷമയും ശുക്റും മുജാഹദയും മൗലയുടെ ജീവിതത്തില്‍ ഉടനീളം നിഴലിച്ച് നിന്നിരുന്നു. മഅ്രിഫത്തിന്റെ ലോകത്ത് തുല്യതയില്ലാത്ത സ്ഥാനത്തായിരുന്നു മൗല നിലകൊണ്ടിരുന്നത് .
മുഹമ്മദ് റസൂല്‍ (സ)യുടെ സ്വഭാവം അക്ഷരാര്‍ഥത്തില്‍ പകർത്തുകയായിരുന്നു മൗല ചെയ്തിരുന്നത് .
സ്വാലിഹ് മൗലയുടെ മുരീദും ഖാദിമും ആയിരുന്ന ഹുസൈൻ മുസ്ലിയാർ മൗലയെ അതിരറ്റ് സനേഹിച്ചിരുന്നു . പലപ്പോഴും അദ്ദേഹം മൗലയെ കാണാന്‍ വരാറുണ്ട്. മഅ്രിഫത്തിന്റെയും ഉൾകാഴ്ചയുടെയും പ്രതീകമായിരുന്ന അദ്ദേഹം മൗലയെ സംബന്ധിച്ച് പറയാറുള്ളത് മംഗലാപുരം മൗല ജലാലിയായിരുന്നു. പാടത്തകായിൽ മൗല ജമാലിയായിരുന്നു. എന്നാല്‍ കണ്ണിയാലത്തെ മൗല ജലാലിയും ജമാലിയും കമാലിയുമായിരുന്നു എന്നായിരുന്നു . ഇൽമുൽ യഖീനും ഐനുൽ യഖീനും ഹഖുൽ യഖീനും കഴിഞ്ഞ് ശറഫുൽ യഖീൻ എന്ന പദവിയിലാണ് കണ്ണിയാല മൗല സ്ഥിതി ചെയ്യുന്നത്.
എത്ര വലിയ മുറബ്ബിയായ ശൈഖുമാർ വന്നാലും മൗലയുടെ മുന്നില്‍ മുന്നില്‍ മുട്ട് കുത്തി നിൽക്കുന്നത് കാണാൻ സാധിക്കും . മുറബ്ബികൾക്കല്ലേ മൗലയുടെ സ്ഥാനം മനസ്സിലാവുകയുളളൂ. മൗല ഗൗസും ഖുത്ബും ലോകത്തിന്റെ സുൽത്താനും ആയിരുന്നു.
മൗലയുടെ ഇൗ സ്ഥാനം അത്രയും ത്വരീഖത്തിന്റെ ലോകത്ത് പരസ്യമായി അറിയപ്പെടുന്ന സത്യങ്ങളാണ്. ത്വരീഖത്തിനെ പറ്റിയും ഒലിയാക്കളെ പറ്റിയും പഠിക്കാത്ത സാധാരണക്കാർക്കും കർമശാസ്ത്രം മാത്രം പഠിച്ചിറങ്ങുന്ന പണ്ടിതൻമാർക്കും ഇതില്‍ അതിശയം തോന്നുന്നതിൽ പുതുമയില്ല. കാരണം അങ്ങിനെ എത്രയോ പണ്ഡിതൻമാരും സാധാരണക്കാരും ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഇൗ സംഭവത്തിെന്റെ നിജസ്ഥിതി ബോധ്യപ്പെടാൻ ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം .
ബഹുമാനപ്പെട്ട ശംസുൽ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാർ ത്വരീഖത്തിന്റെയും അതിന്റെ മശാഇഖുമാെരയും ജീവന് തുല്യം സ്നേഹിച്ചിരുന്നു . അതിനു വേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരുന്നു. അന്നത്തെ കാലത്തെ പാടത്തകായിൽ മൗലയുടെ മുരീദുമാരെയും ഖലീഫമാരെയും എത്ര പേരുണ്ട് എവിടെയൊക്കെയായിരുന്നു എന്നും ഒരു മനുഷ്യനും അറിയില്ലായിരുന്നു .
അങ്ങനെ സ്വാലിഹ് മൗലയുടെ വഫാത്ത് കഴിഞ്ഞു കുറെ കാലങ്ങള്‍ക്ക് ശേഷം കണ്ണിയാല മൗല അവിടുത്തെ പരിശുദ്ധമായ കൈപ്പടയിൽ കൊണ്ട് തന്റെ ശൈഖിന്റെ മൗലിദ് എഴുതി ഉണ്ടാക്കി . അതില്‍ വല്ല പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ശംസുൽ ഉലമയുടെ അടുക്കൽ കൊണ്ടു പോയി കാണിച്ചു . പെട്ടെന്ന് ശംസുൽ ഉലമ ചോദിച്ചു . പാടത്തകായിൽ മൗലയുടെ പകരക്കാരൻ നിങ്ങള്‍ ആണെന്ന് പറഞ്ഞു മൗലയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്നിട്ട് ശംസുൽ ഉലമ പറഞ്ഞു . ഇൗ മൗലിദിന്റെ അർത്ഥം നിങ്ങള്‍ക്കല്ലാതെ വെക്കാന്‍ സാധ്യമല്ല .
പിന്നീട് ശംസുൽ ഉലമ പട്ടിക്കാടിലൂടെ യാത്ര ചെയ്യുമ്പോള്‍ മൗലയുടെ നാട് വിട്ട് കടക്കുമ്പോൾ അദ്ദേഹത്തിന്റെ വാഹനം അവിടെ നിറുത്തി റോഡില്‍ നിന്ന് മൗലയോട് സമ്മതം ചോദിച്ചിട്ടേ അത് വഴി കടന്നു പോകാറുള്ളൂ. അത്രത്തോളം ശംസുൽ ഉലമ മൗലയെ ബഹുമാനിച്ചിരുന്നു .
പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്തുള്ള മൗലയുടെ ആദ്യകാല മുരീദുമാരിൽ പെട്ട അബ്ദുല്ല എന്ന് പേരുള്ള ഒരു മഹാൻ ഉണ്ട്.അദ്ദേഹം മൗലയോടൊപ്പം പല യാത്രകളിലും പങ്കെടുക്കാറുണ്ട്.
ഒരിക്കല്‍ വണ്ടൂർ സ്വദഖത്തുള്ളാഹ് മൗലവിയെ മൗല അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു .
പിന്നീട് അദ്ദേഹം ഒരു രോഗിയുമായി വണ്ടൂർ സ്വദഖത്തുള്ളാഹ് മൗലവിയുടെ അടുക്കൽ ചെന്നു . അപ്പോള്‍ സ്വദഖത്തുള്ളാഹ് മൗലവി അദ്ദേഹത്തോട് പറഞ്ഞു .
നീ പിടിച്ച ശൈഖിനേക്കാൾ വലിയ ശൈഖിനെ ലോകത്ത് തിരഞ്ഞാൽ കിട്ടില്ല . അത് കൊണ്ട് നീ ശരിക്ക് മുറുകെ പിടിച്ചോ. മാത്രമല്ല സ്വദഖത്തുള്ളാഹ് മൗലവി മൗലയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു .
ഇതിനൊക്കെ ധാരാളം തെളിവുകള്‍ എന്നും നമ്മുടെ മുന്നിലുണ്ട്.
അപ്പോള്‍ നാം പറഞ്ഞ് വന്നത് കേരളത്തിലെ അന്നത്തെ ഉഖ്റവിയായ എല്ലാ ആലിമീങ്ങളും മൗലയുടെ സ്ഥാനം അംഗീകാരിക്കുകയും അവരേക്കാൾ എത്രയോ വയസ്സ് കുറവുള്ള മൗലായെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു . ഇവിടെയാണ് മൗലയുെട മഹത്വം നാം മനസ്സിലാക്കേണ്ടത് . കേരളത്തിലെ വമ്പൻമാരായ മൗലയുടെ ഉസ്താദുമാർ മുഴുക്കെയും മൗലയെ ബഹുമാനിക്കുകയും മൗലയെ കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു .
പതിനായിരങ്ങളെ ആത്മീയമായി സമുദ്ധരിച്ച കണ്യാല മൗല
ഹിജ്റ 1425 റജബ് 10
( 2004 ഓഗസ്റ് -26) ന് വെള്ളിയാഴ്ച ബർസഖിയ്യായ ലോകത്തേക്ക് യാത്രയായി
അല്ലാഹു നാളെ ജന്നാത്തിൽ അവരെയും നമ്മെയും ഒരുമിച്ചു കൂട്ടട്ടെ... ആമീൻ
Post a Comment