നബി(സ) തങ്ങളുടെ ഉപ്പ അബ്ദുള്ള(റ) എന്നവരുടെ മൗലിദ്


പുണ്യ നബിയുടെ മാതാ പിതാക്കൾ കാഫിറുകളും നരകാവകാശികളുമാണെന്നാണ് ചില നവീനവാദികളുടെ ജൽപ്പനം.
എന്നാൽ വസ്ഥുത മറിച്ചാണ്.

നബി തങ്ങളുടെ മാതാ പിതാക്കൾ സ്വർഗാവകാശികളാണ്.
മാത്രമല്ല,
നബി(സ)യുടെ മാതാപിതാക്കളെകുറിച്ച് നരകത്തിലാണെന്ന് പറയുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് ഇബ്നുല്‍ അറബിയും അവന്‍കാഫിറാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് റൂഹുല്‍ മആനിയില്‍ ആലൂസി യും പറഞ്ഞിട്ടുണ്ട്.

മാലികീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഖാളീ അബൂബക്ർ ഇബ്നുൽ അറബിയോട് നബി തങ്ങളുടെ പിതാവ് നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: "ആ പറഞ്ഞവൻ അഭിശപ്തനാണ്. കാരണം, അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. 'അല്ലാഹുവിനെയും റസൂലിനെയും ശല്യം ചെയ്യുന്നവരെ അല്ലാഹു ദുൻയാവിലും ആഖിറത്തിലും ശപിച്ചിരിക്കുന്നു' എന്ന്. സ്വന്തം പിതാവ് നരകത്തിലാണെന്നു പറഞ്ഞു കേൾക്കുന്നയത്ര നബി (സ) ക്കു വേദനയുണ്ടാക്കുന്ന ഉപദ്രവം മറ്റെന്തുണ്ട്!" (അൽ ഹാവീ ലിൽ ഫതാവാ:2 -231 )

 നബി (സ) തങ്ങളുടെ മാതാപിതാക്കൾ പരലോക രക്ഷയുള്ളവരും പരിശുദ്ധരുമാണെന്നു നിരവധി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു കൊണ്ടു നമ്മുടെ പല ഇമാമുകളും രചനകൾ നടത്തിയിട്ടുണ്ട്. ഇമാം സുയൂതി (റ) ക്ക് ഈ വിഷയത്തിൽ 'അദ്ദറജത്തുൽ മുനീഫ: ഫിൽ ആബാഇ ശരീഫ:' 'മസാലികുൽ ഹുനഫാ ഫീ വാലിദൈയിൽ  മുസ്തഫാ' എന്നീ പേരുകളിൽ രണ്ട് പ്രസിദ്ധ രചനകളുണ്ട്. തന്റെ മുൻഗാമികളായ ഹദീസിന്റെയും ഉസൂലിന്റെയും ഫിഖ്‌ഹിന്റെയും അനവധി ഇമാമുകളുടെ ഇവ്വിഷയകമായ ഉപന്യാസങ്ങളും നിരൂപണങ്ങളും അദ്ദേഹം തന്റെ കിതാബിൽ വിശകലനം ചെയ്തിട്ടുണ്ട്.

നബി(സ) യുടെ മാതാപിതാക്കളെ പുനര്‍ജനിപ്പിക്കപ്പെടുകയും അവര്‍ നബി(സ)യില്‍ വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹദീസ് ഉദ്ധരിക്കപ്പെ ട്ടിട്ടുണ്ട്. അവിശ്വാസിയായി ജീവിച്ച് മരിച്ച് പിന്നീട് പുനര്‍ജനിക്കപ്പെട്ടതിന് ശേഷം വിശ്വസിച്ച വ്യക്തിക്ക് അയാളു ടെ വിശ്വാസം ഉപകാരപ്രദമല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കാരണം നിസ്കാരം ഖളാആയപ്പോള്‍ നബിക്ക് വേണ്ടി സൂര്യനെ മടക്കപ്പെട്ടി ട്ടുണ്ട്. ഇത് ഉപകാരപ്രദമല്ലായിരുന്നുവെ ങ്കില്‍ ഈ മടക്കം വൃഥാവിലാകുമായി രുന്നു. ഇത് പോലെ തന്നെ നബി(സ) യുടെ മാതാപിതാക്കളുടെ പുനര്‍ ജനനവും അവരുടെ സത്യവിശ്വാസത്തിന് ഉപയുക്തമാണെന്ന് ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തിയിട്ടുണ്ട്.


നബി തങ്ങളുടെ പ്രിയ പിതാവ് അബ്ദുള്ള എന്നവരുുടെ  മൗലിദാാണ് ചുവടെ ..

ദാവൂദുൽ മൂസവീ അൽ ബഗ്'ദാദി എന്നവരാണ് ഈ മൗലിദിിന്റെ  രചന നിർവഹിച്ചത്.