നേർച്ചപ്പൂരങ്ങൾ: ആരാണ് പ്രതികൾ. ?

നേർച്ചകളിലെ അനാചാരങ്ങളും സദാചാരങ്ങളും ഇന്ന് ഏറെ ചർച്ചയാവുകയാണല്ലോ. ?
പൂരപ്പറമ്പിലെ ഇത്തരം തോന്നിവാസങ്ങൾ സമസ്തയുടെ തലയിൽ കെട്ടിവെക്കാൻ
ചിലർ വെമ്പൽ കൊള്ളുന്നത് കാണുന്നു...
എന്നാൽ ഇത്തരം ദുരാചാരങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചരിത്തമാണ് സമസ്തയുടേത്..

1951 മാർ ച്ച് 23, 24,25 തിയ്യതികളിൽ വടകരയിൽ ചേർന്ന സമസ്ത സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന മുശാവറ യോഗം എടുത്ത തീരുമാനം,,
മഹാത്മാക്കളുടെ പേരിൽ കഴിച്ച് വരാറുള്ള നേർച്ചകളിലും മറ്റും നടന്നു വരുന്നതും അഹ്ലുസുന്നത്തിവ
ൽജമാഅത്തിൽ പെട്ട ഉലമാ ഇന്റെ ദൃഷ്ടിയിൽ വിരോധിക്കപ്പെട്
ടതുമായഎല്ലാ അനാചാരങ്ങളെയും നിർത്തൽ ചെയ്തു. തൽസ്ഥാനങ്ങളിൽ സുന്നത്തായ ആചാരങ്ങൾ മാത്രം നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ചെയ്യുന്നു.
എന്നാൽ ഈ തീരുമാനങ്ങളെ കാറ്റിൽ പറത്തി ചില നാടുകളിൽ നേർച്ചയോടനുബന്ധിച്ച് പലപേകൂത്തുകളും നടന്നു വരുന്നു,,
ഇത് സുന്നികളുടെ മേലിൽ വെച്ച് കെട്ടാനുള്ള ശ്രമം വിലപ്പോവില്ല -
നേർച്ചയിലും മറ്റു ആചാരങ്ങളിലും ആലിമീംങ്ങൾ പറഞ്ഞതിനപ്പുറം പോവാൻ യഥാർത്ഥ സുന്നീ മക്കളെ കിട്ടില്ല എന്ന് ആദ്യമേ ഉണർത്തട്ടെ...

ഓരോ ആണ്ടിനും ആനയുടെ എണ്ണം വർദ്ധിപ്പിക്കുകയും, ഒരു വർഷം പാപ്പാൻമാരുടെ സമരം മൂലം നേർച്ച മാറ്റി വെക്കുകയും ചെയ്ത സ്ഥലങ്ങളും നമുക്കറിയാം.
ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിന് ഇന്ന് നേതൃത്വം വഹിക്കുന്നത് ചില കച്ചവടക്കാരായ ഹിന്ദു സഹോദരങ്ങളാണ്. എന്ന വസ്ഥുത പലരും അറിയാതെ പോകുന്നു.

ഇത് വിജയിപ്പിക്കുന്നത് മതബോധമില്ലത്ത
ചില മുസ്ലിം നാമധാരികളുമാണ്.
നേർച്ചയെ പരിഹസിക്കുന്നതും, ആചാരങ്ങളെ അനാചാരങ്ങളാക്കുന്ന പുത്തൻ പ്രസ്ഥാനങ്ങൾക്ക് അടിക്കാനുള്ള വടി കൊടുക്കുന്നതിനും തുല്ല്യമാണിിത്.

സ്ത്രീകളെ ആനപ്പുറത്ത് തള്ളിക്കയറ്റാൻ വെമ്പൽ കൊള്ളുന്നവരും, സ്ത്രീകളുടെ പാട്ടും ഡാൻസും എന്തിനേറെ ചൂതാട്ടവും മദ്യപാനവും വരെ നേർച്ചയുടെ മറവിൽ നടന്നു വരുന്നു. ഇത്  ഇസ്ലാമിനെ കരിവാരിത്തേക്കാനേ ഉപകരിക്കൂ... അമ്പിയാക്കളുടെ അനന്തരക്കാരായ സാത്ഥികരായ ഉലമാക്കളുടെ വാക്കുകളെ കാറ്റിൽ പറത്തി ദീൻ വികലമാക്കാൻ സമുദായത്തിലെ അല്പ്പന്മാർക്ക് തീരെഴുതിയതല്ല ഇസ്ലാം

..ചില മേലാളന്മാരുടെ കോപ്രായങ്ങൾക്ക് ചൂട്ടു പിടിച്ച്  മഹത്തുക്കളുടെ മേൽവിലാസം   മുതലെടുക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നത് തീർച്ചയാണ്.

വാൽക്കഷ്ണം
സുന്നത്ത് ജമാഅത്തിന്റെ മറവിൽ ചില തൽപരകക്ഷികളും നേർച്ച കമ്മിറ്റികളും നടത്തുന്ന പേക്കൂത്തുകൾക്കെതിരെ സുന്നി പ്രവർത്തകർ കൈകോർക്കുക ...
സമസ്ത പഠിപ്പിച്ച
നേർച്ചയുടെ യഥാർത്ഥ രൂപം പഠിക്കുകയും പ്രചരിപ്പിക്കുക
യും ചെയ്യുക.
അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ