അല്ലാഹുവിനെ സ്വപ്നത്തിൽ കാണാനാകുമോ..?
അല്ലാഹുവിനെ സ്വപ്നത്തില്‍ കാണാവുന്നതാണെന്നാണ് അഹ്ലുസ്സുന്നത്തിവല്‍ജമാഅയുടെ വിശ്വാസം.
ഉമര്‍ അന്നസഫിയും സഅ്ദുദ്ദീന്‍ അത്താഫ്താസാനിയും ശറഹുല്അഖാഇദില് അഭിപ്രായ വ്യത്യാസമന്യെ അത് സാധ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇമാം ബഗവി,ഇമാം നവവി, ഇമാം ദാരിമി തുടങ്ങി അല്ലാഹുവിനെ സ്വപ്നത്തില് കാണാമെന്നു വ്യക്തമായി പറയുന്ന മാഹാന്മാരുടെ നീണ്ട ഒരു പട്ടിക തന്നെ ഉണ്ട്.
ശറഹ് മുസ്ലിമിൽ ഇമാം നവവി പറയുന്നത് കാണുക;
قال القاضي عياض: واتفق العلماء على جواز رؤية الله تعالى في المنام وصحتها انتهى
(شرح صحيح مسلم (15/25
ഇമാം ബഗവിയുടെ ശറഹുസ്സുന്നയിൽ നിന്ന് ചില വരികൾ ഇങ്ങനെ വായിക്കാം..
رؤية الله في المنام جائزة، فإن رآه فوعد له جنة أو مغفرة أو نجاة من النار فقوله حق ووعده صدق. وإن رآه ينظر إليه فهو رحمته، وإن رآه معرضًا عنه فهو تحذير من الذنوب لقوله سبحانه وتعالى: أُولَئِكَ لَا خَلَاقَ لَهُمْ فِي الْآَخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنْظُرُ إِلَيْهِمْ وإن أعطاه شيئًا من متاع الدنيا فأخذه فهو بلاء ومحن وأسقام تصيب بدنه يعظم بها أجره لا يزال يضطرب فيها حتى يؤديه إلى الرحمة وحسن العاقبة
(شرح السنة)
അതിനു പുറമെ, സ്വഹീഹായ ഹദീസുകളില്‍ നബി(സ) തങ്ങള്‍ അല്ലാഹുവിനെ സ്വപ്നത്തില് കണ്ടതായി കാണാം. ഇമാം തിര്‍മുദി, ദാറഖുത്നി, ഇമാം അഹ്മദ്, ത്വബ്റാനി, സുയൂഥി തുടങ്ങി അനവധി ഹദീസ് പണ്ഡിതന്മാര്‍ സ്വഹീഹാണെന്നു പറഞ്ഞതാണ് പ്രസ്തുത ഹദീസ്.
ഹദീസ് ചുവടെ കുറിക്കാം.
أن النبي – صلى الله عليه وسلم-قال: "رأيت ربي في المنام في أحسن صورة" -- أحمد (22126)، والترمذي (3233)
മാത്രമല്ല മുഅ്തസിലകള്‍ മാത്രമാണ് അല്ലാഹുവിനെ സ്വപനം കാണാന്‍ സാധ്യമല്ല എന്നു വാദിച്ചിരുന്നവര്‍.
സലഫികളുടെ (വഹാബികളുടെ) നേതാക്കളായ ഇബ്നു തീമിയയും ഇബ്നു ഖയ്യിമും അല്ലാഹുവിനെ സ്വപ്നത്തില് കാണാമെന്നു അംഗീകരിക്കുന്നവരാണ്. മേല് പറഞ്ഞ ഹദീസ് സഹീഹ് ആണെന്ന് അവരുടെ ഹദീസ് പണ്ഡിതനായ അല്ബാനിയും അംഗീകരിക്കുന്നുണ്ട്.
ഇബ്നു തൈമിയ്യത്തുൽ ഹർറാനിയുടെ വാക്കുകൾ കാണുക...
قد يرى المؤمن ربه في المنام في صور متنوعة على قدر إيمانه ويقينه ؛ فإذا كان إيمانه صحيحا لم يره إلا في صورة حسنة وإذا كان في إيمانه نقص رأى ما يشبه إيمانه ورؤيا المنام لها حكم غير رؤيا الحقيقة في اليقظة ولها " تعبير وتأويل " لما فيها من الأمثال المضروبة للحقائق . مجموع الفتاوى لابن تيمية (2/336, 3/390)
വഹാബീ പണ്ഡിതൻ ഇബ്നു ഉസൈമീൻ പറയുന്നു:
أما رؤيته في المنام فقد رأى النبي صلى الله عليه وسلم ربه في المنام كما في حديث اختصام الملأ الأعلى, أما غير الرسول فذكر عن الإمام أحمد أنه رأى ربه والله أعلم
സ്വപ്നത്തില് കാണുന്ന രൂപങ്ങള്‍ക്കും അവസരങ്ങള്‌ക്കും ചില വ്യാഖ്യാനങ്ങളുണ്ട്. ചില മഹാന്മാര്‍ സ്വപനത്തില്‍ അല്ലാഹുവിനെ കണ്ട രൂപങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ആ സ്വപ്ന സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മാത്രമാണ്. അല്ലാഹു ദിശകള്‍ക്കോ, സ്ഥല കാല മാനങ്ങള്‍ക്കോ അധീനനല്ല. അല്ലാഹുവിന്‍റെ സാന്നിധ്യം അറിയുകയും അല്ലാഹുമായി സംസാരിക്കുകയും ചെയ്താലും അല്ലാഹുവിനെ സ്വപ്നത്തില് കണ്ടു എന്നു പറയാവുന്നതാണ്.
അല്ലാഹുവിനെ നേരിട്ട് കണ്ണു കൊണ്ടു തന്നെ നാളെ ആഖിറത്തില് കാണുമെന്നാണ് സുന്നത്ത് ജമാഅത്തിന്‍റെ ഏക കണ്ഠമായ വിശ്വാസം. ധാരാളം ഹദീസുകളും ആയതുകളും അത് വ്യക്തമാക്കുന്നുമുണ്ട്.
മാത്രമല്ല നബി(സ) മിഅ്റാജിന്‍റെ രാത്രിയില്‍ അല്ലാഹുവിനെ കണ്ണു കൊണ്ട് നേരിട്ട് ദര്‍ശിച്ചു എന്നാണ് ബഹുമാനപ്പെട്ട അബുല് ഹസന് അശ്അരി, നവവി, സുയൂഥി, ഇബ്നഹജര്‍, ഉമര്‍ ന്നസഫി, തഫ്താസാനി, അല്‍അമീനുല്‍ കുര്‍ദി തുടങ്ങി ഒരു വലിയ പക്ഷത്തിന്‍റെ അഭിപ്രായം തന്നെ.
(മുകളില്‍ പറയപ്പെട്ട എല്ലാ മഹാന്മാരിലും അല്ലാഹുന്‍റെ കരുണയും രക്ഷയമുണ്ടാവട്ടെ … ആമിന്‍)
Post a Comment