ചേകനൂരിസവും വഹാബിസവും

വീട്ടിലുള്ള പെണ്ണിനെ പള്ളിയിലെത്തിച്ചതാണ് മുജാഹിദ് വരുത്തിയ നവോത്ഥാനം.
പിന്നിൽ നിന്ന പെണ്ണിനെ മുന്നലെത്തിച്ചതാണ് ചേകന്നൂരികൽ വരുത്തിയ നവോത്ഥാനം

ഏതാണ് ഏറ്റവും വലിയ നവോത്ഥാനം.?


ഒരു കാലത്ത് കേരള വഹാബികളുടെ നവോത്ഥാന നേതാവെന്ന് വാഴ്ത്തപെട്ട ചേകനൂർ മൌലവിയെ ഇന്നത്തെ ന്യൂജനറേഷൻ വഹാബികൾ അറിയാതെ പോകരുത്

മുജാഹിദിന്റെ പ്രഭാഷകനും എടവണ്ണ നദ് വിയാ കോളേജിലെ സ്വലാഹി ബിരുദം നൽകുന്ന കോളേജിലെ  അദ്ധ്യാപകനുമായിരുന്ന മൌലവിയുടെ ഗവേഷണങ്ങൾ വിശ്വസിച്ചു കൊണ്ടാണ് ഇന്നും ഓരോ വഹാബിയുടെ ആദർശവും   നിലകൊള്ളുന്നത്

തറാവീഹ് 8 ആണ് എന്ന് ഗവേഷണം നടത്തി കണ്ട് പിടിച്ചതും അതിന് നേതൃത്തം നൽകിയതും ചേകനൂർ മൌലവിയായിരുന്നു എന്ന സത്യം വഹാബികൾ തന്നെ തുറന്നു സമ്മതിച്ചതാ ഒരു കാലത്ത്

ചേകനൂർ മൌലവി വഹാബികളെ പ്രതിക്കൂട്ടിലാക്കിയ ചില ചോദ്യങ്ങൾ ഇങ്ങനെ👇

ഞാൻ ഹുതുബ പരിഭാഷ വേണമെന്ന് പറഞ്ഞപ്പോൾ ലോക മുസ്ലിങ്ങളുടെ പാരമ്പര്യത്തിനെതിരായി മുജാഹിദുകളതംഗീകരിച്ചു
 എന്നാൽ രണ്ട് ഹുതുബ ഖുർആനിലില്ല ഒന്ന് മതി എന്ന എന്റെ കണ്ടെത്തൽ നിങ്ങൾക്ക് എന്ത്കൊണ്ട് അംഗീകരിക്കാൻ കഴിയുന്നില്ല❓

അത് പോലെ തന്നെ തറാവീഹ് ലോകത്ത്  ഹറമിൽ വരെ 20 റകഅത്  നിസ്ക്കരിച്ചിട്ടും അത് 8 ആണ് എന്ന് പറഞ്ഞ എന്റെ ഗവേഷണം മുജാഹിദുകൾ അംഗീകരിക്കാൻ തയ്യാറായി  ഇപ്പോൾ അതേ ഞാനാണ് പറയുന്നത് തറാവീഹ് എന്ന നിസ്കാരം തന്നെ ഇല്ല എന്നത് ഇതും എന്ത് കൊണ്ട് മുജാഹിദുകൾ അംഗീകരിച്ചില്ല❓

സ്ത്രീകൾ ജുമുഅക്ക് പങ്കെടുക്കണമെന്ന് ഖുർആനിൽ നിന്നും ഞാൻ ഗവേഷണം ചെയ്ത് കണ്ടെത്തിയത് നിങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു എന്നാൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമിടയിൽ ഒരു മറ വേണ്ട അങ്ങനെ ഖുർആനിലില്ല എന്ന എന്റെ ഗവേഷണം എന്ത് കൊണ്ട് നിങ്ങൾ സ്വീകരിച്ചില്ല❓

ഖുർആനും സുന്നത്തും മതി മദ്ഹബ് വേണ്ടെന്ന് അന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങളെന്നെ പിന്താങ്ങി പക്ഷെ പിന്നീട് ഖുർആൻ മാത്രം മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ എന്ത് കൊണ്ട് സ്വീകരിച്ചില്ല.?

ഇങ്ങനെയുള്ള അഭിപ്രായ വിത്യാസങ്ങൾ ഉടലെടുത്തപ്പോഴാണ് വഹാബികളുടെ കൂടെയുണ്ടായിരുന്ന മൌദൂദികളെ വേറെ ആക്കി അവരുടെ കൂടെ കൂടുകയും ശാന്തപുരം കോളേജിലെ  അദ്ധ്യാപകനായി  മൌദൂദികൾ വേണ്ടി പ്രവർത്തിക്കുകയും അങ്ങനെ
അദ്ദേഹത്തിന്റെ ഒരു പാട് കാലത്തെ ഗവേഷണ പരീക്ഷണങ്ങൾക്കൊടുവിലാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി രൂപീകരിച്ചത്

✍️ചേകനൂർ അനുയായിയായ ജാമിദ ടീച്ചറിലൂടെയും കേരള വഹാബികളിലൂടെയും ചേകനൂരിന്റെ ഗവേഷണങ്ങൾ ഇന്നും നശിക്കാതെ നിലനില്ക്കുന്നുണ്ട് .