ഒരു മുസ്ലിമെങ്ങനെ കമ്യൂണിസ്റ്റാകും..?
ഇന്ന് തെരുവുകളിൽ ഇസ്ലാമിനെ താറടിക്കാൻ ഒരുങ്ങി പുറപ്പെട്ട പ്രചന്ന വേഷധാരികളായ SFI കുട്ടിക്കുരങ്ങുകളുടെ നൃത്തമാമാങ്കം കണ്ടപ്പോൾ ഓർമകൾ ഒരൽപം പിന്നോട്ട് പായുന്നത് പോലെ തോന്നി.
ചരിത്രത്തിലെവിടെയും
ഇസ്ലാമിനെ തല്ലാൻ വടി തിരഞ്ഞ് നടന്നവർ മതനിരാസത്തിന്റെ കണ്ണി ചേർത്ത് വെച്ച് വെച്ച് എത്തി നിൽക്കുന്നതാണല്ലോ ഇന്നത്തെ എസ് .എഫ്. ഐ.
“കമ്മ്യൂണിസം തന്നെ ഒരു മതമാണ്.” എന്നു പറയുന്നത് വെറുതെയല്ല.
കാരണം ബുദ്ദമാതത്തെപ്പോലെ കമ്മ്യൂണിസവും മനസ്സിനെയും ദൈവത്തെയും പ്രകൃതിയെയും സംബന്ധിക്കുന്ന സമാനമായ നിരീശ്വര നിര്‍മ്മിത കാഴ്ചപ്പാടുള്ള പ്രസ്ഥാനമാണ്.
കമ്മ്യൂണിസം മുന്നോട്ട് വെക്കുന്ന ഭൗൗതികവാദം പോലെ തന്നെ വൈരുദ്ധ്യമേറിയതാണു ചരിത്രത്തിലുടനീളം അതെടുത്തണിയുന്ന നിലപാടുകളും..
ഒരു സ്റ്റേറ്റായി കമ്മ്യൂണിസം രൂപപ്പെട്ട സോവിയറ്റ് കാലയളവില്‍ ചര്‍ച്ചിന്റെ കൊളോണിയല്‍-സാമ്രാജ്വത്ത ക്രിസ്തുമത മോഹങ്ങള്‍ സാധാരണക്കാരുടെമേല്‍ ആഘോഷിച്ച് തിമിര്‍ത്തതുപോലെ കമ്മ്യൂണിസവും ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് മതത്തിന്റെ മേല്‍ ചെങ്കോല്‍ പ്രഹരിച്ച് കൊണ്ടായിരുന്നു പകരം മടക്കിക്കൊടുത്തതു.
എന്നാൽ..
ലോകാടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പരാജയം എത്രശ്രമിച്ചിട്ടും അവര്‍ക്ക് മതത്തെ നിര്‍മാര്‍ജനം ചെയ്യാനായില്ല എന്നതാണ്. 'മനുഷ്യനെ മയക്കുന്ന കറുപ്പ്' അവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം മാനവിക സമൂഹം ഹൃദയങ്ങളിലേറ്റുന്ന കാഴ്ചയാണ് എവിടെയും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
ഖുര്‍ആന്‍ (7:172) ഈ സൂക്തത്തിലെ ആശയം വ്യക്തമാക്കുന്നതു പോലെ "എല്ലാ മനുഷ്യരിലും ദൈവത്തെക്കുറിച്ചുള്ള അസ്തിത്വ ബോധം അന്തര്‍ലീനമായിരിക്കുന്നു.."
അതുകൊണ്ടാണു മഹാഭൂരിപക്ഷ ജനങ്ങളും ഒരു മതം അല്ലെങ്കില്‍ മറ്റൊരുമതത്തില്‍ ദൈവത്തെ അന്വേഷിക്കുന്നതു.. വൈരുധ്യ-ഭൌതികാസ്തിത്വത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസത്തിനു അതു മനസ്സിലാവാതെ പോയതു സ്വാഭാവികം മാത്രം..
ഇസ്ലാമും കമ്മ്യൂണിസവും തമ്മില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ തന്നെ രുധ്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമായത് വൈരുധ്യാത്മക ഭൌതിക വാദം, സാമ്പത്തിക നയം തുടങ്ങിയവയാണ്.
1) വൈരുദ്ധ്യാത്മക ഭൌതിക വാദം:
പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും കാൾ മാർക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വവുമായി തികച്ചും വിരുദ്ധമാണ്. ഇസ്ലാമിന്റെ അടിസ്ഥാന തത്വ പ്രകാരം ദൈവം ആണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. നമ്മളെ സൃഷ്ടിച്ചത്. അതിനു ഒരു ലക്ഷ്യമുണ്ട്, ദൈവത്തിനു നമ്മളുടെ സൃഷ്ടിപ്പ് കൊണ്ട് ചില ഉദ്ദേശവുമുണ്ട്. അല്ലാതെ ഇതൊന്നും വെറും ഭൌതികം ആണ് എന്ന് സമ്മതിച്ചു കൊടുക്കാന്‍ നിര്‍വാഹമില്ല..നമ്മുടെ ജീവിതത്തിന്റെ ലക്‌ഷ്യം പരിശുദ്ധ ഖുറാനില്‍ അല്ലാഹു തന്നെ പല തവണ പറഞ്ഞു തന്നിട്ടുണ്ട്
2) സാമ്പത്തികം:
കമ്മ്യൂണിസത്തിന്റെ തത്വ പ്രകാരം സ്വത്ത് എന്നത് സ്റ്റേറ്റിന്റെതാണ്. അത് തുല്യവിധത്തില്‍ എല്ലാ ജനങ്ങള്‍ക്കും വീതിച്ചു കൊടുക്കുന്നു. ഫ്രീ മാര്‍ക്കറ്റ് എന്നത് കമ്മ്യൂണിസ്റ്റ് തത്വ പ്രകാരം ഇല്ലതന്നെ. സ്വകാര്യ സ്വത്തുക്കളും പാടില്ല. ധനികന്‍, ദരിദ്രന്‍ എന്ന ക്ലാസുകളും പാടില്ല.
ഇസ്ലാമിന്റെ തത്വ പ്രകാരം സ്വത്തു അല്ലാഹുവിന്റെതാണ്. അവന്‍ അവന്റെ നിശ്ചയപ്രകാരം അത് ജനങ്ങള്‍ക്കിടയില്‍ കൊടുത്തിരിക്കുന്നു. തുല്യ നിലയില്‍ അല്ല, അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. അത് അല്ലാഹു തന്നെ ഉദ്ദേശിച്ചതാണ്.
സൂറ സുഖ്റുഫ് വചനം 32ല്‍ അല്ലാഹു പറയുന്നു:
അവരാണോ നിന്റെ രബ്ബിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹിക ജീവിതത്തില്‍ അവരുടെ ജീവിത മാര്‍ഗം അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിചിരിക്കുകയാണ്
അവരില്‍ ചിലരെ ചിലര്‍ക്ക് മീതെ നാം പല പടികള്‍ ഉയര്ത്തിവേക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ ചിലരെ കീഴ്പ്പെട്ടവരാക്കി വെക്കുവാന്‍ വേണ്ടി. നിന്റെ രബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചു വരുന്നതിനേക്കാള്‍ ഉത്തമമാകുന്നു
ഇതിന്റെ വ്യാഖ്യാനങ്ങളിൽ കാണാം;
മനുഷ്യര്‍ എല്ലാവരും ഒരേ നിലവാര്തിലുള്ളവര്‍ ആണെങ്കില്‍ ജോലി ചെയ്യുവാനും ചെയ്യിക്കുവാനും തൊഴില്‍ ശാലകള്‍ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അത് കേള്‍ക്കാനും നേതൃത്വം കൊടുക്കുവാനും അത് സ്വീകരിക്കുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും ആളെ കിട്ടുമോ? ദരിദ്രന്‍ ഇല്ലെങ്കില്‍ ധനവാന്റെ ധനം കൊണ്ട് എന്ത് പ്രയോജനം? ചുരുക്കി പറഞ്ഞാല്‍ മനുഷ്യര്‍ക്കിടയില്‍ പരിപൂര്‍ണ്ണം ആയ സ്ഥിതി സമത്വം ആണ് നല്കപ്പെട്ടിരിക്കുന്നതെങ്കില്‍ മനുഷ ലോകമാസകലം ഒരേ മൂഅഹ്യില്‍ വാര്ത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങള്‍ കണക്കെ മറ്റെന്തോ തരം ജീവിയായി മാരുമായിരുന്നെനെ
മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായി അല്ലാഹു നിശ്ചയിച്ചരുളിയ ഈ പ്രകൃതി നിയമത്തെ മാറ്റി തലസ്ഥാനത്ത് പരിപൂര്‍ണമായ ഒരു സ്ഥിതി സമത്വം സ്ഥാപിക്കുവാന്‍ ഏതൊരു ഇസത്തിനോ ഇസക്കാര്‍ക്കോ സാധ്യമല്ല തന്നെ
3) വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യം:
കമ്മ്യൂണിസ്റ്റ് ഭരണം അവസാനം ഒരു എകാധിപത്യതിലേക്ക് വഴി മാറുന്നു എന്നത് ചരിത്രത്തിലൂടെ നാം കണ്ടതാണ്. സ്റ്റാലിനും ക്രൂഷ്ചേവും എന്നല്ല പലരും ആ പട്ടികയില്‍ ഉണ്ട്. അവര്‍ക്കെതിരെ ഒരു വിമര്‍ശനം നടത്താന്‍ ഒരു സാധാരണക്കാരന് അനുവാദം ഇല്ല തന്നെ. അത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. ഉമര്‍ (റ) ഒരു ഖുതുബ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എന്ത് കൊണ്ട് താങ്കളുടെ വസ്ത്രത്തിനു അധികം നീളം ഉണ്ടായി എന്ന് ഒരു സാധാരണക്കാരന്‍ ആയ അറബി ചോദിച്ചപ്പോള്‍ അബ്ദുല്ലാ നീ പറയൂ എന്ന് പറഞ്ഞു മകന്‍ അബ്ദുല്ലയോടു അതിന്റെ സമാധാനം പരയിപ്പിച്ചവനാണ് (അബ്ദുള്ളക്ക് അനുവദിച്ച തുണിയും കൂട്ടി ആയിരുന്നു ഉമര്‍ വസ്ത്രം തുന്നിയത്) ഇതെല്ലാം പഠിച്ച് വിലയിരുത്തുമ്പോൾ ഒരു മുസ്ലിമെങ്ങനെ കമ്യൂണിസ്റ്റാകും..?
Post a Comment