നബിയുടെ മോതിരവും ചെരിപ്പും


പുണ്യനബി ﷺയുടെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. നബിതങ്ങളുടെ മോതിരം, മോതിരക്കല്ല്. ചെരുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഹദീസുകളിലും പ്രമാണിക കിതാബുകളിലും വന്ന ചില പരാമര്‍ശങ്ങളാണ് താഴെ.

മോതിരം ധരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്ന് നബിﷺതങ്ങള്‍ ‍പറയുകയുണ്ടായി (ഥബ്റാനി, സുബുലുല്‍ഹുദാ)കിസ്റാ-ഖൈസര്‍ രാജാക്കന്മാര്‍ക്ക് സന്ദേശം അയക്കുമ്പോള്‍ ‍അതില്‍ മുദ്ര ഇല്ലാതിരുന്നാല്‍ ‍അവരത് സ്വീകരിക്കില്ലെന്നതിനാല്‍ നബി ﷺ വെള്ളിയുടെ ഒരു മോതിരം ഉണ്ടാക്കുകയും അതില്‍ മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് മുദ്രണം ചെയ്യിക്കുകയുമുണ്ടായി. (ബുഖാരി, മുസ്‌ലിം)നബിﷺ മൂന്ന് ദിവസം സ്വര്‍ണമോതിരം ധരിക്കുകയും പിന്നീട് മിമ്പറില്‍ കയറി ഇനിയൊരിക്കലും താനത് ധരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുവരെ സ്വര്‍ണ്ണ മോതിരം ഉപയോഗിച്ചിരുന്ന നിരവധി സ്വഹാബത്തുക്കള്‍ അത് കണ്ട് തങ്ങളുടെ കൈയിലുള്ളതും ഉപേക്ഷിച്ചു. പിന്നീട് നബിﷺ വെള്ളിയുടെ മോതിരമുണ്ടാക്കിക്കകയും അത് ധരിക്കുകയും ചെയ്തു. (നസാഈ, അസാക്കിര്‍ , ദാറഖുഥ്നി)ഇരുമ്പിന്‍റെ മോതിരം ധരിച്ചിരുന്ന ഒരു സ്വഹാബിയോട് നിങ്ങളെന്താണ് നരകക്കാരുടെ മോതിരം ധരിച്ചിരിക്കുന്നുവെന്ന് നബിﷺ ചോദിച്ചു. സ്വഹാബി ആ മോതിരം ഉടനെ വലിച്ചെറിഞ്ഞു. (തുര്മുദി)ചെറുവിരലിലായിരുന്നു നബിﷺ തങ്ങള്‍ മോതിരം ധരിച്ചിരുന്നത്. (നസാഈ)നബിﷺയുടെ മോതരിത്തിന് സുലൈമാന്‍ നബിയുടെ മോതിരത്തെ പോലെ ഒരു രഹസ്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ഹസ്റത്ത് ഉസ്മാന്‍റെ കാലത്ത് ആ മോതിരം നഷ്ടപ്പെട്ട ഉടനെ മുസ്‌ലിം ലോകത്ത് ഫിത്നയുടലെടുക്കാന് തുടങ്ങിയത്. (സുബുലുല്‍ഹുദാ 7:530)നബിﷺയുടെ വഫാത്തിന് ശേഷം വെള്ളിമോതിരം സിദ്ദീഖ്(റ), ഉമര്‍(റ) , ഉസ്മാന്‍ (റ)എന്നിവരുടെ കൈകളിലെത്തി. ഉസ്മാന് തന്റെ എഴുത്തുകാരനായിരുന്ന മുഐഖിബുദ്ദൌസി എന്ന അന്‍സാരിയെ ആ മോതിരം ഏല്‍പിച്ചു. ഒരിക്കല്‍ ഈ മുഐഖിബ് അരീസ് കിണറിനരികില്‍ നില്‍ക്കുമ്പോള്‍ മോതിരം അതില്‍ വീഴുകയും കഠിനപ്രയത്നങ്ങള്‍ക്ക് ശേഷവും വീണ്ടെടുക്കാന്‍ കഴിയാതായപ്പോള്‍ അതുപോലുള്ള മറ്റൊന്ന് നിര്‍മിക്കുകയും ചെയ്തു. (ഥബ്റാനി, ബുഖാരി, മുസ്‌ലിം, മിര്‍ഖാത്ത്)മോതിരക്കല്ല്
മോതിരക്കല്ലില്‍ മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് മൂന്ന് വരികളിലായി കൊത്തിവെച്ചിരുന്നു (ബുഖാരി)വെള്ളിമോതിരത്തിന് വെള്ളിയുടെയും ഹബ്ശികല്ലിന്റെയും കല്ലുണ്ടായിരുന്നുവെന്ന ഹദീസുകളില് കാണുന്നു. (ബുഖാരി, മുസ്‌ലിം)നബിﷺക്ക് രണ്ടു മോതിരമുണ്ടായിരുന്നുവെന്നും അതിലൊന്നിന് വെള്ളിക്കല്ലും മറ്റേതിന് ഹബ്ശിക്കല്ലുമായിരുന്നു. (സുബുലുല്‍ഹുദാ)മോതിരക്കല്ലില് ബഹുമാനിക്കപ്പെടേണ്ട നാമങ്ങളുണ്ടായിരുന്നതിനാല് മലമൂത്ര വിസര്ജനത്തിനും മറ്റും പോകുമ്പോള്‍ നബി മോതിരം ഊരിവെക്കാറുണ്ടായിരുന്നു. (നസാഈ, ഇബ്നമാജ, തുര്‍മുദി, അബൂദാവൂദ്, )നബിﷺക്ക് സിഹ്റ് ബാധിച്ച കാലത്ത് ജിബരീല്‍(അ) വന്ന് ഒരു മോതിരം നല്‍കുകയും അത് കൈയിലുളള കാലത്തോളം ഒന്നും ഭയക്കേണ്ടതില്ലെന്ന് പറയുകയും ചെയ്തു. (അബൂ അദിയ്യ്)മോതിരധാരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍
ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ച് വലതു കൈയാണ് മോതിരത്തിന് ഉത്തമം (ഫത്ഹുല്‍ മുഈന്‍, മുഗ്നി 1: 309)
മോതരിക്കല്ല് കൈയിന്റെ ഉള്‍ഭാഗത്തേക്കും പുറംഭാഗത്തേക്കും നബിﷺ  ധരിച്ചുട്ടള്ളതിനാല്‍ ഏതാണുത്തമമെന്നതില്‍ പണ്ഡിതര്‍ ഭിന്നവീക്ഷണക്കാരാണ്. ശാഫിഈ മ്ദഹബിലെ പ്രബലാഭിപ്രായപ്രകാരം കല്ല് ഉള്ളിലേക്ക് ആക്കലാണ് ഉത്തമം (മുഗ്നി 1:309)
നബിതങ്ങളുടെ ചെരുപ്പ്
ചെരുപ്പ് ധരിക്കാന് ‍താന്‍ കല്‍പിക്കപ്പെട്ടുവെന്ന നബിﷺ. (ഥബ്റാനി)നബിﷺതങ്ങളുടെ ചെരുപ്പിന് രണ്ടു വാറുണ്ടായിരുന്നു (ഇബ്നുഅസാകിര്‍)ശുദ്ധിയാക്കിയ തോലുപയോഗിച്ച് നിര്‍മിച്ച രോമമില്ലാത്ത ചെരുപ്പ് നബിﷺ ധരിച്ചിരുന്നു. (ബുഖാരി, നസാഈ)നബിﷺയുടെ ചെരുപ്പിന്റെ നീളം ഒരു ചാണായിരുന്നു. വീതി മടമ്പിന്റെ ഭാഗത്ത് ഏഴുവിരലും കാലിന്റെ പള്ളഭാഗത്ത് അഞ്ചുവിരലും വിരലിന്റെ ഭാഗത്ത് ആറു വിരലുമായിരുന്നു (സുബുലുല്‍ ഹുദാ)കാലിന് പാകമായ ചെരുപ്പായിരുന്നു നബിﷺക്ക് ഇഷ്ടം. അല്ലാത്തവ വെറുപ്പായിരുന്നുവെന്ന് സിയാദുബ്നു സഈദില്‍ നിന്ന് നിവേദനം (അഹ്മദ്)ചെരുപ്പിന്റെ നടുഭാഗം ഉയര്‍ന്ന് മുന്‍-പിന്‍ഭാഗങ്ങള്‍ നിലത്തു തട്ടിയിരുന്നു.( ഇബ്നുഅസാകിര്‍ )ചെരുപ്പ് ധരിച്ചിരുന്നത്
ചെരുപ്പ് ധരിക്കുമ്പോള്‍ വലതുകാലും അഴിക്കുമ്പോള്‍ ഇടതുകാലും മുന്തിച്ചിരുന്നു (ഇബ്നു ഹയ്യാന്‍)നിന്നും ഇരുന്നും നബിﷺതങ്ങള് ‍ചെരുപ്പ് ധരിക്കാറുണ്ടായിരുന്നുവെന്ന് ആഇശ (റ)പറയുന്നു.നബിﷺതങ്ങള് ‍ഒറ്റച്ചെരുപ്പില്‍ ‍നടന്നതായി ഹദീസില്‍ ‍വന്നിട്ടുണ്ട്. (തുര്‍മുദി) ഒറ്റച്ചെരുപ്പില്‍ നടക്കുന്നത് നബിﷺക്ക് വെറുപ്പായിരുന്നുവെന്നും കാണാം. (അപ്പോള്‍ ‍പിന്നെ അങ്ങനെ നടന്നത് അത്യാവശ്യഘട്ടത്തിലോ അത് നിശിദ്ധമല്ലെന്ന് സമൂഹത്ത് പഠിപ്പിക്കുന്നതിന് വേണ്ടിയോ ആയിരുന്നുവെന്ന് പണ്ഡിതര്‍ ‍വിശദീകരിക്കുന്നു.)ഇബ്നു അബ്ദില്‍ ബര്‍റ് തന്‍റെ തംഹീദില്‍ പറയുന്നു: വാറ് പൊട്ടുമ്പോള്‍ അത് നന്നാക്കിയെടുക്കാന്‍ വരുന്ന കുറഞ്ഞ സമയം മാത്രമാണ് നബിതങ്ങള്‍ ഒറ്റച്ചെരുപ്പില്‍ നടന്നിരുന്നത്. (സുബുലുല് ഹുദാ) ഇങ്ങനെ ഥബ്റാനി നിവേദനം ചെയ്തിട്ടുമുണ്ട്.നബിﷺ ഇടതുകൈയിന്റെ ചൂണ്ടുവിരലില്‍ ചെരുപ്പ് കൊണ്ടുപോകുന്നത് കണ്ടുവെന്ന് അബൂഉമാമ(റ). (ഥബ്റാനി)ചെരുപ്പിടാതെയും ചെരുപ്പിട്ടും നബിﷺതങ്ങള്‍ ‍നിസ്കരിച്ചിട്ടുണ്ട്.