മുഹമ്മദ് നബി ഹൈന്ദവ വേദങ്ങളില്‍




ഭവിഷ്യല്‍ പുരാണം

ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിതഃ

മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സമന്വിതം  (പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 58)

(ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും.)

തുടര്‍ന്ന് ഒരു ഇന്ത്യന്‍ രാജാവ്  അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്.

(ഭോജ രാജ ഉവാച)  നമസ്‌തെ ഗിരിജാ നാഥാമരുസ്ഥലനിവാസിനം

ത്രിപുരാസുരനാശയ ബഹുമായാ പ്രവര്‍ത്തിനം

മ്ലേച്ഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദരുപിണൈ

ത്വാമാംഹി കിങ്കിരം വിദ്ധിശരാത്ഥര്‍മപാഗതം  (ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)


അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറബ്യേനിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ.. സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാണ്, അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈയുള്ളവനേ സ്വീകരിച്ചനുഗ്രഹിച്ചാലും)





ഈ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

മുഹമ്മദ് നബി (സ) യെ മഹാമദ് ഇന്ന് വളരെ വ്യക്തമായി തന്നെ ഇവിടെ പേര്‍ വിളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വദേശം മരുഭൂനിവാസി അഥവാ അറബ്യേന്‍ മരുഭൂമിയിലാണെന്നും പറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ മുഹമ്മദ് നബിക്കുണ്ടായിരുന്നത് പോലെയുള്ള സന്തതസഹചാരികള്‍ മറ്റൊരു പ്രവാചകനുണ്ടായിരുന്നോ എന്നത് സംശയമുള്ളതാണ്. കൂടാതെ പില്‍ക്കാലത്ത് ആയിരത്തിലധികം മറ്റു സഹാബാക്കള്‍ (അനുചരന്മാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി. പക്ഷേ ദൈവം അദ്ദേഹത്തിന് അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും സംരക്ഷണം നല്‍കി. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. എന്ന ഭവിഷ്യല്‍പുരാണ ഖണ്ഡത്തിലെ  ആശയം ഇത്തരത്തില്‍ നമുക്ക് ഗ്രാഹ്യമാണ്.




കല്‍ക്കിപുരാണം


കല്‍ക്കിപുരാണത്തില്‍ അവസാനമായി വരാന്‍ പോകുന്ന ഒരു അവതാരത്തെ (ഋഷി) യെക്കുറിച്ച് പറയുന്നുണ്ട്. ഈ ഋഷിയുടെ ഒരുപാട് ലക്ഷണങ്ങള്‍ കല്‍ക്കിപുരാണത്തില്‍ പറയുന്നുണ്ട്. ഇവ അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുമായി എങ്ങനെ യോജിക്കുന്നുവെന്ന് നോക്കാം.

അദ്ദേഹം വിഷ്ണുയാഷ് എന്നയാളുടെ ഭവനത്തിലാണ് ജനിക്കുക. (കല്‍ക്കിപുരാണം 2.4)

വിഷ്ണുയാഷ്  എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം വിഷ്ണു (ദൈവം)ത്തെ ആരാധിക്കുന്നവന്‍ എന്നാണ്. മുഹമ്മദ് (സ)യുടെ പിതാവിന്റെ പേര് ദൈവത്തെ ആരാധിക്കുന്ന അടിമ എന്ന അറബി വാക്കായ അബ്ദുള്ള എന്നായിരുന്നു.


മതപ്രചാരണത്തിന് നാല് അനുചരന്മാരാല്‍ അദ്ദേഹം സഹായിക്കപ്പെടം (കല്ക്കിപുരാണം 2.5)

ഇസ്ലാമിലെ നാല് ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) , അലി (റ) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശമാണിത്.


വിഷ്ണുയാഷിന്റെ ഭവനത്തില്‍ സുമതിയുടെ ഗര്‍ഭപാത്രത്തിലാണ്  അദ്ദേഹം (ഋഷി) ജനിക്കുക.  കല്‍ക്കിപുരാണം 2.11)

സുമതി (സൗമ്യവതി) എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശാന്തി എന്നാണ്. ഇത് അറബിയിലേക്ക് ഭാഷാര്‍ത്ഥം നടത്തിയാല്‍ ആമിന എന്നാണ് ലഭിക്കുക. മുഹമ്മദ് (സ)യുടെ മാതാവിന്റെ പേര് ആമിന എന്നായിരുന്നു.

മാധവ മാസത്തിന്റെ ആദ്യപകുതിയിലായിരിക്കും അദ്ദേഹം ജനിക്കുക. (കല്‍ക്കിപുരാണം 2.15)

ചന്ദ്രമാസം റബീഉല്‍ അവ്വലിലെ ആദ്യപകുതിയിലാണ് മുഹമ്മദ് (സ) ജനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.


യുദ്ധക്കളത്തില്‍ മാലാഖമാരാല്‍ അദ്ദേഹം സഹായിക്കപ്പെടും. (കല്‍ക്കിപുരാണം 2.7)

ഇസ്ലാമിലെ ബദര്‍ യുദ്ധമുള്‍പ്പടെ നിരവധി യുദ്ധങ്ങളില്‍ മാലാഖമാരാല്‍ ദൈവ സഹായം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. (വിശുദ്ധ ക്വുര്‍ആന്‍ 8. 89,    3. 123-125 എന്നീ ഭാഗങ്ങളില്‍ അവ വിവരിക്കുന്നുണ്ട്. )


കൂടാതെ കല്‍ക്കി അവതാരത്തിന്  ദൈവമായ പരശുറാമില്‍ നിന്ന്  പര്‍വ്വതത്തില്‍ വെച്ച് ജ്ഞാനം ലഭിക്കും എന്നാണ് പ്രവചനം. മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ചത് ജബല്‍ നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറാ എന്ന ഗുഹയില്‍ വെച്ചായിരുന്നു. അദ്ദേഹം വടക്ക് ഭാഗത്തേക്ക് പാലായനം ചെയ്യുമെന്നും തുടര്‍ന്ന് തിരിച്ച് വരികയും ചെയ്യുമെന്ന് കൂടി പ്രവചനത്തില്‍ കാണം. മുഹമ്മദ് നബി മക്കയുടെ വടക്ക് ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്തതും വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചുവന്നതും ഇസ്ലാമിക ചരിത്രത്തില്‍ എന്നും അവിസ്മരണീയ സംഭവങ്ങളാണ്.


ചതുര്‍വേദങ്ങള്‍


അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും. (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)

ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു എന്നത് വളരെ വ്യക്തം. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ക്വുര്‍ആന്‍.




അഹ്മ്മദ് എന്നത് ഒരറബി നാമമായതിനാല്‍ സംസ്‌കൃതപരിഭാഷകര്‍ക്ക് അത് വിവര്‍ത്തനത്തിന് സാധിച്ചില്ല. അവര്‍ വിചാരിച്ചത് അഹമ്മട്ടി എന്നാണ്. അഹ്മ്മട്ടി എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം പിതാവ് എന്നാണ്. അതിനാല്‍ അത് എന്റെ പിതാവ് എനിക്ക് അനശ്വര നിയമങ്ങള്‍ നല്‍കും  എന്നാകും. പക്ഷെ, യഥാര്‍ത്ഥ മൂലത്തില്‍ അഹ്മ്മദ് എന്ന പദമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് പ്രസ്താവ്യം.

ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ മറ്റു സ്ഥലങ്ങളിലും അഹ്മ്മദ് എന്ന നാമം പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്.

സാമവേദം (2.152)
യജുര്‍വേദം (31.18)
ഋഗ്വേദം (8:6: 10)
അഥര്‍വ്വവേദം (8:5:  16)
അഥര്‍വ്വവേദം (20:126: 14)