തവസ്സുൽ ബൈത്തുകൾ



പുണ്യനബി(സ) തവസ്സുൽ ബൈത്ത് 

 لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

പുണ്യങ്ങളേറെ ചെയ്യുവാൻ
പരിശുദ്ധിയോടെ നീങ്ങുവാൻ
നേരായപാതയിൽ  കൂടുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ                                                                                                                   لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله


കഥനത്തിൻ ഭാരംഒഴിയുവാൻ
കടം വീടി റാഹത്തകുവാൻ
ഖൽബുള്ളിലീമാനേറുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

സിഹ്ർബാധ ബാത്വിലാക്കു വാൻ
ശൈത്വാൻറെ ഗദ്റ് തടുക്കുവാൻ
കണ്ണേറുകാരെ തുരത്തുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

ഉപകാര ഇൽമ്  ലഭിക്കുവാൻ
ഗുരുവര്യരിൽ ഗുണമേകുവാൻ
അറിവനുസരിച്ചമൽ ചെയ്യുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

പലപനി അലർജിയും ശുഗർ
പ്രഷറും പ്രമേഹം ക്യാൻസർ
ശിഫയായി ഏറാനായ് സുറൂർ
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

ഖൈറായ വീട് ലഭിക്കുവാൻ
കഅ’ബാലയം കൺകാണുവാൻ
തിരുത്വൈബ മണ്ണിൽ ചേരുവാൻ
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

ബിസിനസുകളിൽ ബർക്കത്തിനായ്
ബേജാറ് മാറി ഫറഹിനായ്
ബന്ധങ്ങളിൽ ഇൽഫത്തിനായ്
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

സുകൃതം തരും ഇണകൂട്ടിനായ്
സന്താന സൗഭാഗ്യത്തിനായ്
സൽരീതി സമ്പാദ്യത്തിനായ്
നബിമുസ്ഥ്വഫ തുണ റബ്ബനാ
لااله إلا الله  لا إله إلا الله
     لااله الاالله محمد رسول لله

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

ബദ്ര്‍ തവസ്സുൽ ബൈത്ത്


لااله الاالله لااله الاالله
لااله الاالله محمد رسول الله
"എല്ലാ ഗുണങ്ങള്‍ നേടുവാന്‍
കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ "
لااله الاالله لااله الاالله
لااله الاالله محمد رسول الله
"കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍
ഖൈറായ പാതയില്‍ നീങ്ങുവാന്‍
ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
ദിക്റും സ്വലാത്തും നിത്യമില്‍
ചെയ്ത ഖുശൂഹും സത്യമില്‍
സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
"സന്താന സൗഭാഗ്യത്തിനും
സൗകര്യ മുള്ളൊരു വീടിനും
പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
"പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് കാന്‍സര്‍ മുഴുവനും
ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
"കച്ചവടം കൃഷീ മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍
റഹ്മത്ത് താ യാ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
"എല്ലാ ബലാലും ആഫത്തും
എടങ്ങേറുകള്‍ മുസ്വീബത്തും
ബദ്രിങ്ങളെ ബറക്കത്തിനാല്‍
യമയ് കാക്കണം യാ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله
"ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടംങ്ങലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله

"ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
لااله الاالله لااله الاالله
لااله الاالله محمد رسول الله

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങള്‍ തവസ്സുല്‍ ബൈത്ത്



لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
സുകൃതങ്ങളേറെ ചെയ്യുവാന്‍
പാപങ്ങളെ അകറ്റുവാന്‍
മികവുറ്റ ജീവിതം തീര്‍ക്കുവാന്‍
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
 സല്‍കര്‍മമില്‍ മുഴുകീടുവാന്‍
സന്താപമെല്ലാം മാറുവാന്‍
സന്തോഷ ജീവിതം ഏറുവാന്‍
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
കടം വീടി റാഹത്തായിടാന്‍
ബന്ധങ്ങളില്‍ ഖൈറേറിടാന്‍
മനസ്സിന്റെ വ്യഥകള്‍ മാറിടാന്‍
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
 മാതാപിതാ ഗുരുക്കളില്‍
ഖിദ്മത്ത് ചെയ്ത് നന്മയില്‍
മികവോടെ  മുന്നേറീടുവാന്‍
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
പ്രഷറും അലര്‍ജി അള്‍സറും
വ്യത്യസ്ഥപനികള്‍ കാന്‍സറും
സുഖം തന്ന് ദീര്‍ഘായുസ്സിനും
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
ഒരു തവണയെങ്കിലും ത്വൈബയില്‍
ചെന്നിട്ട് മുസ്തഫ തങ്ങളില്‍
സ്വലാത്തും സലാമത് ചൊല്ലുവാന്‍
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
സകറാത്തിന്‍ ഭീതിത ഹാലിലും
ഖബറിന്റെ ഇരുളിന്‍ അറയിലും
മറ്റുളള ആഖിറതലമിലും
അജ്മീര്‍ വലീ തുണ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله



ഏർവാടി ശുഹദാ: തവസ്സുൽ ബൈത്ത്

എല്ലാ ദിനത്തിലും .... ഇരവിലും പകലിലും ...
ഏർവാടി ശുഹദാക്കൾ കാവലിലേകല്ലാഹ് ....
ഹസ്ബീറബ്ബീ ജല്ലള്ളാഹ് ...
മാഫീ ഖൽബീ ഗയ്റുള്ളാഹ് ....
നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്
ഹഖ് ലാ ഇലാഹ ഇല്ലള്ളാഹ് ....
എല്ലാ ബലാലും മുസ്വീബത്തും നീക്കള്ളാഹ് ...
എല്ലാ കടങ്ങളും ഹമ്മും നീ തീർക്കള്ളാഹ് ...
(ഹസ്ബീറബ്ബീ ജല്ലള്ളാഹ് )

ഇന്നോളം ചെയ്തുള്ള .. പാപങ്ങൾ ഒക്കെയും...
ശുഹദാക്കൾ ഹഖാലെ ... വിട്ട് പൊറുക്കള്ളാഹ് ...(ഹസ്ബീറബ്ബീ ജല്ലള്ളാഹ് )
ശേഷിച്ചിരിക്കുന്ന നീർപുകലല്ലാമേ... ശറഫേറും ദിക്റിനാൽ ...
പരിശുദ്ധമാക്കള്ളാഹ് ...
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)

അസ്റാഈൽ വന്നെത്തും..
സകറാത്ത് നേരത്ത്... ഇബ്‌ലീസ് ശർറിനേ...
കാക്കേണം നീ അള്ളാഹ് ....
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
കത്തിജ്വലിക്കുന്ന നരകത്തെ കാക്കള്ളാഹ് ...
സ്വർഗ്ഗീയ പുന്തോപ്പിൽ ....
നിഅമത്തിലാക്കള്ളാഹ്...
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
ഏകാന്തനാഈ ഖാ...
ഏകാന്തനാ ഈ ഖബറിൽ ഒടുങ്ങുന്നാൽ സ്വർഗീയ പൂന്തോപ്പായ് മാറ്റിത്താ
യാ അളളാഹ് ....
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)

മഹ്ഷറ മൈതാനിൽ ... ഒരുമിക്കും നാളില് ....(2) 
മണി മുത്ത്നബിയുടെ ....
ഹള്റത്തിലേക്കള്ളാഹ് ...
(ഹസ്ബീറബ്ബീ ജല്ലള്ളാഹ് )

സുൽത്താൻ മുഹ്യദ്ധീൻ
കൊടിയുമായെത്തുമ്പോൾ .....
അവിടത്തെ അണിയിൽ നീ ....
ഞങ്ങളെ ചേർക്കള്ളാഹ്...
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
നബിയുടെ ശഫാഅത്തും..
ഹൗളുൽ കൗസറും ... (2)
അരുമപ്പൊൻ ശുഹദാക്കൾ ...
ഹഖാലേ നൽകള്ളാഹ് ...
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്) നേരീയ സ്വിറാത്ത് ... കടക്കുന്ന നേരത്ത്...
ഹബീബിൻ കാവലിലേകളളാഹ് ...
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
ഏറ്റം കടുത്ത ഹിസാബിന്റെ നേരത്ത്...
പ്രിയ ഹബീബിൻ ...
കാവല് നൽകള്ളാഹ് ....
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
കത്തിജ്വലിക്കുന്ന നരകത്തെ കാക്കളാഹ് ...
സ്വർഗ്ലീയ പൂന്തോപ്പിൽ 
നിഅമത്തിലാക്കള്ളാഹ് ...
(ഹസ്ബീറബ്ബീ ജല്ലള്ളാഹ്)
അറിവറ്റ പാപികൾ ഞങ്ങൾ ....
അതിരറ്റ ദോഷികൾ ഞങ്ങൾ ... ഞങ്ങളെ നിന്റെ റിളാഇൽ പെടുത്തള്ളാഹ് ...
(ഹസ്ബീ റബീ ജല്ലള്ളാഹ്)
ഉമ്മയും ബാപ്പയും ....
ഉസ്താദ്മാരെയും ....
ഉന്നതരാക്കി ഒരുമിച്ച് കൂട്ടള്ളാഹ് ....
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)
അവിടത്തെ ... സ്വഹബാക്കൾ ...
കുല്ലും അടങ്കലും ഞങ്ങളെ സ്വലാത്തും സലാമും ചൊരിക്കള്ളാഹ് ....
(ഹസ്ബീ റബ്ബീ ജല്ലള്ളാഹ്)





🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

CM വലിയുള്ള..തവസ്സുൽ ബൈത്ത്. 



لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
അലിഫ് ലാമീമിൻറ്റെ പൊരുളിൽ. ദോശിയായ ഞങ്ങളെ
അലിഫോടടുത്ത ശൈഖുനാൻറ്റെ കാവലേക് റബ്ബനാ. …

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
 ഭൂമി മീതേ പാപിയായീ വാണീടുന്നാ ഞങ്ങളെ…
ശൈഖുനാ മടവൂരിനാലെ കാവലേക് റബ്ബനാ…


لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
. അനാനീയത്തിനാലെ ദോശം കരകവിഞ്ഞ ഞങ്ങളെ അനുഗ്രഹിക്കും
ശൈഖുനാൻറ്റെ കാവലേകൂ റബ്ബനാ. ..

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
ളാഹിറും വബാത്വിനായ.. രോഗമീന്ന് ഞങ്ങളെ…
ശൈഖുനാ മടവൂരിനരിനാലെ മാറ്റിടേണേ റബ്ബനാ

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
ദുനിയാവെന്ന മോഹമാൽമ നം കറുത്ത ഞങ്ങളെ..
ശൈഖുനാ മടവൂരിനാലെ കാവലേക് റബ്ബനാ..

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
ഇടുക്കമേറും ഖബറിൽ ഞങ്ങളെ അടക്കിമൂടും നാളില്..
ശൈഖുനാ മടവൂരിനാലെ കാവലേക് റബ്ബനാ…

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
അമലുകൾ തൂക്കം പിടിച്ച് ഹിസാബെടുക്കും നാളില്
ഹാസിബായ ശൈഖുനാൻറ്റെ കാവലേക് റബ്ബനാ..

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
മാലികുൽ മുൽകായ റബ്ബ് വിധിപറയും നാളില്…
ഖുതുബുൽ ആലം ശൈഖുനാൻറ്റെ കാവലേക് റബ്ബനാ…

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
മരണമെന്ന ശരണക്കേട് തരണം ചെയ്യും നാളില്..
മന്നവാ ഈ വിലയുള്ളാൻറ്റെ കാവലേക് റബ്ബനാ..

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله
മുത്ത് ശൈഖേ ഞങ്ങളെ രക്ഷ ചെയ്യുവാൻ അപേക്ഷ..
മുല്ല മലർ ഒഴികെ ഞങ്ങൾ ക്കില്ല ഒരു രക്ഷ…

لَا إِلَٰهَ إِلَّا اللَّهُ لَا إِلَٰهَ إِلَّا اللَّهُ
لَا إِلَٰهَ إِلَّا اللَّهُ محمد رسول الله

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
ശൈഖുനാ ശംസുൽ ഉലമ രചിച്ച ദാവൂദുൽ ഹഖീം മുത്തുപ്പേട്ട  എന്നവരെ കൊണ്ടുള്ള തവസ്സുൽ ബൈത്ത്.


🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
ശൈഖുനാ ശംസുൽ ഉലമയെ കൊണ്ടുള്ള തവസ്സുൽ ബൈത്ത്






ഉപകരിക്കുന്നവർ ഈ വിനീതനേയും പ്രാർത്ഥനയിൽ ചേർക്കുക...