എല്ലാം തികഞ്ഞ ഒരേ ഒരു മനുഷ്യൻ


'പ്രവാചകരേ! ജനങ്ങളോട് പറയുക:നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍!അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു' (വിശുദ്ധ ഖുര്‍ആന്‍ 3: 31).ദൈവത്തെ സ്‌നേഹിക്കുകയുംദൈവത്തിന്റെ സ്‌നേഹകാരുണ്യങ്ങള്‍ക്ക്‌സ്വയം അര്‍ഹനായിത്തീരുകയുംചെയ്യുക എന്നത് മതങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഈ മഹത്തായലക്ഷ്യം നേടുവാന്‍ മതസ്ഥാപകരുടെമാതൃക അനുധാവനം ചെയ്യുകയാണ്‌വേണ്ടതെന്ന് മിക്ക മതങ്ങളും വിശ്വാസികളെ പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്‌ലാം,വിശ്വാസികളുടെ മാര്‍ഗദര്‍ശനത്തിന്നായിദൈവികഗ്രന്ഥവും പ്രവാചകചര്യയുംനിശ്ചയിച്ച് മതപരമായ ചിന്താകര്‍മങ്ങളുടെ അന്തസ്സുയര്‍ത്തുന്നു.

ദൈവേഛയുടെവെളിപാടാണ് ദൈവിക ഗ്രന്ഥമെങ്കില്‍ അതിന്റെ പ്രായോഗിക മാതൃകയാണ്പ്രവാചകചര്യ.ഒരു സത്യാന്വേഷിയെമതത്തിന്റെ പാതയിലൂടെ അഗാധവും യഥാതഥവുമായ ആധ്യാത്മികാനുഭവങ്ങളിലേക്ക് വഴിതിരിച്ചുവിടുക എന്നലക്ഷ്യം മുന്‍നിര്‍ത്തി പ്രവാചകചര്യഅതിന്റെ പൂര്‍ണതയോടും സമഗ്രതയോടുംകൂടി ഹദീസുകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു മതത്തിന്റെ അനുയായികള്‍എല്ലാവരും ഒരേ തൊഴില്‍ ചെയ്യുന്നവരോ ഒരേ സ്ഥാനം വഹിക്കുന്നവരോആവില്ല. മനോഭാവങ്ങളിലും അഭിരുചികളിലും ഉള്ള വൈവിധ്യവും തൊഴിലിലുംഉദ്യോഗങ്ങളിലും കാണുന്നവൈജാത്യങ്ങളും മൗലിക ജീവിതത്തിന്റെ അനിവാര്യതകളാണ്. ലോകത്തിന്ന് രാജാക്കന്മാരും ഭരണാധികാരികളും വേണം; പൗരന്മാരും പ്രജകളുംവേണം; ന്യായാധിപന്മാരും നിയമപണ്ഡിതന്മാരും വേണം; സൈന്യവും സൈന്യാധിപരും വേണം; ലോകത്തില്‍ സമ്പന്നരും ദരിദ്രരുമുണ്ട്. യോഗിയും യോദ്ധാവുമുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തംജീവിത മേഖലയില്‍ വഴികാണിക്കുവാന്‍ഓരോ മാതൃകാപുരുഷന്‍ വശ്യമാണ്.എന്നാല്‍ ഇസ്‌ലാം ഇവരോടെല്ലാം ആവശ്യപ്പെടുന്നത് പ്രവാചകനെ അനുധാവനം ചെയ്യാനാണ്. തൊഴിലേതുമാകട്ടെ,പദവിയെന്തുമാകട്ടെ, അതിലെല്ലാം പ്രവാചകമാതൃകയുണ്ടെന്നും വൈവിധ്യമാര്‍ന്ന തൊഴില്‍മേഖലകളിലെല്ലാം ഒരാദര്‍ശാത്മക ജീവിതത്തിനുള്ള പ്രായോഗിക മാതൃക പ്രവാചകന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണിതിനര്‍ഥം. ഈ അവകാശവാദം, അനുധാവനം ചെയ്യപ്പെടുന്നമാതൃകാ പുരുഷന്റെ പരിപൂര്‍ണതയെകുറിക്കുന്നു. കാരണം ഒരു സമ്പന്നന്‍ ദരിദ്രന്നോ ദരിദ്രന്‍ സമ്പന്നനോ ഭരണാധികാരി പ്രജകള്‍ക്കോ പ്രജകള്‍ ഭരണാധികാരിക്കോ മാതൃകയാവില്ല. അയാള്‍ ഒരുസാര്‍വലൗകിക മാതൃകയാവണം;

സമഗ്രവും സ്ഥായിയും ആയ ഒരു മാതൃക-പല നിറവും പല മണവും ഉള്ള പൂക്കളടങ്ങിയ ഒരു 'ബെക്കേ' പോലെ!തൊഴിലിലും പദവികളിലുമുള്ളവൈവിധ്യങ്ങള്‍ക്കു പുറമെ മനുഷ്യകര്‍മങ്ങളില്‍ ഭിന്നസന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും സ്വാധീനം ചെലുത്തുന്നഒട്ടേറെ മനോഭാവങ്ങളും അഭിരുചികളും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം. നാം നടക്കുകയും ഇരിക്കുകയും ചെയ്യുന്നു;തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു;ചിരിക്കുകയും കരയുകയും ചെയ്യുന്നു;എടുക്കുകയും കൊടുക്കുകയുംചെയ്യുന്നു; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നാം വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ പെരുമാറുന്നു എന്നു ചുരുക്കം. ചിലപ്പോള്‍ നാം ിദൈവത്തെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലപ്പോള്‍ വ്യാപാര വൃത്തികളിലേര്‍പ്പെടുന്നു. ചിലപ്പോള്‍ നാം അതിഥികള്‍; മറ്റുചിലപ്പോള്‍ ആതിഥേയര്‍. ഈ സന്ദര്‍ഭങ്ങള്‍ക്കോരോന്നും ചേര്‍ന്ന പെരുമാറ്റരീതിക്ക് ഒരു മാതൃക നമുക്ക് ആവശ്യമാണ്.കായക്ലേശം വേണ്ടുന്ന കര്‍മങ്ങള്‍കൂടാതെ മനുഷ്യന്റെ മനസ്സും മസ്തിഷ്‌കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍വേറെയുണ്ട്. നാമവയെ 'വികാരങ്ങള്‍'

എന്നു വിളിക്കുന്നു. നമ്മുടെ വികാരങ്ങള്‍അല്ലെങ്കില്‍ ചോദനകള്‍ സദാ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ നാം സന്തുഷ്ടര്‍;മറ്റു ചിലപ്പോള്‍ കോപിഷ്ഠര്‍. ആശാനിരാശകളും സന്തോഷസന്താപങ്ങളുംവിജയാപജയങ്ങളും സൃഷ്ടിക്കുന്നഅനുഭൂതികള്‍ ഇടക്കിടെ നമ്മെ പിടികൂടുകയും നമ്മുടെ കര്‍മങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ്. ഈ വികാരങ്ങളുടെ സന്തുലനമാണ് ഉദാത്തവും ഉത്കൃഷ്ടവുമായസ്വഭാവശീലങ്ങളുടെ താക്കോല്‍. അതിനാല്‍, തീവ്രതയും അമിതത്വവും ബാധിക്കാവുന്ന മാനുഷിക പ്രവണതകള്‍ക്ക്‌മേല്‍ നിയന്ത്രണം കൈവരിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാന്‍ കഴിയുന്നപ്രായോഗിക ധാര്‍മികനിഷ്ഠയുടെമാതൃക നമുക്കാവശ്യമാണ്- നമ്മുടെവികാരങ്ങളെയും അനുഭൂതികളെയുംഅച്ചടക്കം ശീലിപ്പിക്കാനുതകുന്ന ഒരുപ്രായോഗികമാതൃക. പണ്ടൊരിക്കല്‍ മദീനാനഗരത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍അത്തരം ഒരു സന്തുലനത്തിന്റെ ദൃശ്യമുദ്രയായിരുന്നു!വൈവിധ്യമാര്‍ന്ന ജീവിത സാഹ

ചര്യങ്ങള്‍ക്കനുസരിച്ച് നാം ദൃഢമനസ്‌കരും അചഞ്ചലരും ധൈര്യശാലികളും സഹനശീലരും വഴക്കമുളളവരും ആത്മാര്‍പ്പണസന്നദ്ധരും ഉദാരമനസ്‌കരും ദയാലുക്കളും ആകേണ്ടിവരും.ഈ വിഭിന്ന സന്ദര്‍ഭങ്ങളിലോരോന്നിലുംനമ്മുടെ പെരുമാറ്റരീതികളെ ക്രമവല്‍ക്കരിക്കുവാന്‍ നമുക്കൊരു മാതൃക വേണം.മുഹമ്മദിലല്ലാതെ മറ്റാരിലാണ് നാമീമാതൃക തേടുക? മോസസില്‍ അചഞ്ചലനായ നേതാവിനെയല്ലാതെ ദയാമയനായ ഗുരുവിനെ കാണില്ല. നസ്രേത്തിലെ യേശു ദയാദാക്ഷിണ്യങ്ങളുടെമാതൃകയാവാം. പക്ഷേ, ദുര്‍ബലരുടെയുംദരിദ്രരുടെയും ചോര ചൂടുപിടിപ്പിക്കുന്നതീക്ഷ്ണത അദ്ദേഹത്തിലില്ല. മനുഷ്യര്‍ക്ക് ഇവ രണ്ടും വേണം. രണ്ടുംതമ്മില്‍ ശരിയായ സന്തുലിതത്വം പാലിക്കുവാനവന്‍ പഠിക്കുകയും വേണം.ഇസ്‌ലാമിക പ്രവാചകന്റെ ജീവിതത്തില്‍ഈ ഗുണങ്ങളെല്ലാം കൃത്യമായ അളവില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലുംകര്‍മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനുംബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്ക്മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ശഅ് ു അബീത്വാലി ിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ഥിയിലുംഅതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേ ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുനൈനിലെയുംജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരി

ക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ഉഹുദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍നിന്ന് പാഠം പഠിക്കുക! നിങ്ങളൊരധ്യാപകനാണെങ്കില്‍ സ്വഫാ കുന്നിലെആ ഉപദേശിയില്‍നിന്ന് മാതൃകയുള്‍ക്കൊള്ളുക. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ ജിബ്‌രീലി(അ)ന്ന് മുമ്പിലുപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക. നിങ്ങളൊരു പ്രഭാഷകനാണെങ്കില്‍, മദീനയിലെ പള്ളിയില്‍ പ്രഭാഷണംനടത്തുന്ന ആ ധര്‍മോപദേശിയുടെനേരെ ദൃഷ്ടിതിരിക്കുക. സ്വന്തംമര്‍ദകരോട് കാരുണ്യത്തിന്റെയും സത്യത്തിന്റെയും സുവിശേഷം പ്രസംഗിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെങ്കില്‍മക്കയിലെ ബഹുദൈവാരാധകര്‍ക്ക്‌ദൈവിക സന്ദേശം വിവരിച്ചുകൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെവീക്ഷിക്കുക! ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കില്‍ മക്കയിലെ ആജേതാവിനെ കണ്ടുപഠിക്കുക! നിങ്ങള്‍ക്ക്‌സ്വന്തം ഭൂസ്വത്തും തോട്ടങ്ങളും പരിപാലിക്കേണ്ടതുണ്ടെങ്കില്‍, ഖൈബറിലെയുംഫദക്കിലെയും ബനുന്നദീറിന്റെയുംതോട്ടങ്ങള്‍ എങ്ങനെ പരിപാലിക്കപ്പെട്ടു

എന്ന് കണ്ടുപിടിക്കുക! നിങ്ങളൊരനാഥനാണെങ്കില്‍ ഹലീമയുടെ കരുണാര്‍ദ്രതക്ക് വിട്ടുകൊടുക്കപ്പെട്ട ആമിനയുടെയുംഅബ്ദുല്ലയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക; നിങ്ങളൊരു യുവാവാണെങ്കില്‍ മക്കയിലെ ആഇടയ ാലനെ നിരീക്ഷിക്കുക; നിങ്ങള്‍വ്യാപാര യാത്രികന്‍ ആണെങ്കില്‍ ബസ്വറയിലേക്കുപോകുന്ന സാര്‍ഥവാഹകസംഘത്തിന്റെ നായകന്റെ നേരെയൊന്ന്കണ്ണയക്കുക; നിങ്ങളൊരു ന്യായാധിപനോ മധ്യസ്ഥനോ ആണെങ്കില്‍പ്രഭാതം പൊട്ടിിടരും മുമ്പേ വിശുദ്ധ കഅ് യിലെത്തി ഹജറുല്‍ അസ്‌വദ്‌യഥാസ്ഥാനത്ത് പൊക്കിവെക്കുന്ന ആമധ്യസ്ഥനെ നോക്കുക; അല്ലെങ്കില്‍ ധനവാനെയും ദരിദ്രനെയും തുല്യമായിവീക്ഷിക്കുന്ന ആ ന്യായാധിപനെ! നിങ്ങളൊരു ഭര്‍ത്താവാണെങ്കില്‍ ഖദീജയുടെയുംആഇശയുടെയും ഭര്‍ത്താവായിരുന്ന മനുഷ്യന്റെ പെരുമാറ്റ രീതികള്‍പഠിക്കുക; നിങ്ങളൊരു പിതാവാണെങ്കില്‍ ഫാത്വിമയുടെ പിതാവും ഹസന്‍-ഹുസൈന്‍മാരുടെ പിതാമഹനും ആയിരുന്നയാളുടെ ജീവിതകഥയിലൂടെകണ്ണോടിക്കുക. ചുരുക്കത്തില്‍, നിങ്ങള്‍ആരുമാകട്ടെ, എന്തുമാകട്ടെ, നിങ്ങളുടെജീവിതപന്ഥാവില്‍ വെളിച്ചം വിതറുന്നഉജ്ജ്വലമാതൃക അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. സര്‍വസത്യാന്വേഷികള്‍ക്കും വഴികാട്ടുന്ന ഒരേയൊരു ദീപസ്തംഭവും മാര്‍ഗദര്‍ശിയുമാണദ്ദേഹം.നൂഹിന്റെയും ഇബ്‌റാഹീമിന്റെയും അയ്യൂബിന്റെയും യൂനുസിന്റെയും മൂസായുടെയുംഈസായുടെയും എന്നുവേണ്ടസര്‍വ പ്രവാചകന്മാരുടെയും മാതൃകമുഹമ്മദ് നബിയുടെ ജീവിതത്തില്‍നിങ്ങള്‍ക്ക് കണ്ടെത്താം.

മുഹമ്മദ് നബിയെ യുഗപുരുഷന്മാരില്‍വെച്ച് ഏറ്റവും മഹാനുംസമ്പൂര്‍ണനുമായി കരുതുന്ന അഭ്യസ്തവിദ്യനായ ഒരു അമുസ്‌ലിം സുഹൃത്ത്തന്റെ വിശ്വാസത്തിന് വിശദീകരണംനല്‍കിയതിപ്രകാരമാണ്: ചരിത്രം ജീവിതകഥ രേഖപ്പെടുത്തിവെച്ച യുഗപുരുഷന്മാരിലാരിലും കാണാന്‍ കഴിയാത്തവൈവിധ്യപൂര്‍ണവും സഞ്ചിതവുമായസവിശേഷതകള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഞാന്‍ കാണുന്നു. ഒരു രാജ്യത്തെ മുഴുവന്‍ സ്വന്തം നിയന്ത്രണത്തില്‍കൊണ്ടുവന്ന രാജാവാണദ്ദേഹം. പക്ഷേ,സ്വശരീരത്തിന്റെ കാര്യത്തില്‍പോലുംഅദ്ദേഹം പരമാധികാരം അവകാശപ്പെട്ടില്ല. ദൈവദാസനായിരിക്കുന്നതിലാണദ്ദേഹം സദാ അഭിമാനം കൊണ്ടത്.അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന് വന്നുചേരുന്ന വമ്പിച്ച

സ്വത്തിന്റെ അവകാശിയായിരുന്നു അദ്ദേഹം. പക്ഷേ, എക്കാലത്തുമദ്ദേഹം ഒരുദരിദ്രനായി ജീവിച്ചു. അടുക്കളയില്‍ പുകയുയരാതെ മാസങ്ങളെത്രയോ അദ്ദേഹംകഴിച്ചു. വയറുനിറച്ചാഹാരം കഴിക്കാത്തദിവസങ്ങളെത്രയോ സഹിച്ചു. പരിണതപ്രജ്ഞനായ ഒരു ആക്രമണകാരിയെപ്പോലെ, സര്‍വായുധവിഭൂഷിതരായശത്രുവൃന്ദത്തെ അടിയറവുപറയിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷേ, ആയിരക്കണക്കിന് അനുയായികള്‍ പോരാടി മരിക്കാന്‍ തയാറെടുത്തുനിന്ന ഒരവസരത്തില്‍ മടികൂടാതെ ഉടമ്പടി ഒപ്പുെവക്കാന്‍ മാത്രം സമാധാനപ്രിയനായിരുന്നു അദ്ദേഹം. ഖുറൈശികളെഒന്നടങ്കം ധിക്കരിക്കുവാന്‍ മാത്രം നിര്‍ഭയനായിരുന്നു പ്രവാചകന്‍. പക്ഷേ, അത്രതന്നെ ദയാലുവായിരുന്നതുകൊണ്ട് ഒരുതുള്ളി രക്തം പോലുമദ്ദേഹം ചിന്തിയില്ല. സ്വകുടുംത്തിന്റെ ക്ഷേമത്തിലെന്നപോലെ ദുര്‍ബലരും അനാഥരും ആയവരുടെ ക്ഷേമത്തിലും തല്‍പരനായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെയുംമോക്ഷത്തിലദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതേസമയം ദൈവതൃപ്തിയൊഴിച്ചുള്ള എല്ലാറ്റിലും വിമുഖനും. തന്നെഭര്‍ത്സിച്ചവരെ അദ്ദേഹം ശപിച്ചില്ല; തന്നെപീഡിപ്പിച്ചവരോടദ്ദേഹം പ്രതികാരംചെയ്തുമില്ല. മാത്രമല്ല, തന്നോട് പകയുംവിദ്വേഷവും പുലര്‍ത്തുന്നവര്‍ക്ക് ദൈവാനുഗ്രഹത്തിനുവേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. പക്ഷേ, ദൈവത്തിന്റെ ശത്രുക്കള്‍ക്കദ്ദേഹം മാപ്പ് കൊടുത്തില്ല. അവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നദ്ദേഹം മുന്നറിയിപ്പു നല്‍കി. രണോത്സുകനായ ഒരുപോരാളിയായി അദ്ദേഹത്തെ നാംകാണാന്‍ ശ്രമിക്കുമ്പോള്‍ പ്രാര്‍ഥനാ നിരതനായ ഒരു ഭക്തയോഗിയായി അദ്ദേഹംകണ്‍മുമ്പിലവതരിക്കുന്നു. ഉജ്വലനായഒരു ജേതാവായി അദ്ദേഹം അരങ്ങേറുന്നത് കാണുമ്പോള്‍, അദ്ദേഹത്തില്‍തെളിയുന്ന നിഷ്‌കളങ്കനായ ദിവ്യസന്ദേശവാഹകന്റെ ചിത്രം നമ്മെ അമ്പരപ്പിക്കുന്നു. അറേ ്യയുടെ ചക്രവര്‍ത്തിയെന്ന്‌നാമദ്ദേഹത്തെ വിശേഷിപ്പിക്കാനൊരുങ്ങുമ്പോള്‍ ഈത്തപ്പനയോലകള്‍ നിറച്ചതുകല്‍ തലയിണയിലാണദ്ദേഹം തലചായ്ക്കുന്നതെന്ന് നാം അറിയുന്നു. അദ്ദേഹത്തിന്റെ പള്ളിമുറ്റത്ത് യുദ്ധമുതലുകള്‍കൂമ്പാരമായിക്കിടക്കവേ, സ്വന്തംകുടുംബം വിശപ്പടക്കാന്‍ വഴിയില്ലാതെഞെരുങ്ങുന്നത് നാം കാണുന്നു. യുദ്ധത്തടവുകാരെ മദീനാനിവാസികള്‍ക്ക്ദാസന്മാരായി ഏല്‍പിച്ചുകൊടുക്കുന്നഅതേ വേളയില്‍ സ്വപുത്രി ഫാത്വിമ

വെള്ളം വലിച്ച തഴമ്പുകളുടെ വേദനയെക്കുറിച്ച് പരാതിപ്പെടുന്നത് നാം കേള്‍ക്കുന്നു. അറേ ്യയുടെ പകുതിയും അദ്ദേഹത്തിന് വഴങ്ങിയശേഷവും അദ്ദേഹംപരുപരുത്ത പനയോലപ്പായയില്‍ കിടന്നുറങ്ങുന്നത് ഉമര്‍ കാണുന്നു. പായയുടെകണ്ണികള്‍ ആ ശരീരത്തില്‍ പാടുകള്‍വീഴ്ത്തി. അദ്ദേഹത്തിന്റെ വീട്ടിലപ്പോഴുംഒരുപിടി ധാന്യവും ഒരു തുകല്‍പാത്രവുമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെഅരിഷ്ടിച്ച ജീവിതം കണ്ട് ഉമര്‍ പൊട്ടിക്കരഞ്ഞ് ചോദിച്ചു: ''തിരുദൂതരേ! അല്ലാഹുവിന്റെ പ്രവാചകന്‍ ഇമ്മട്ടില്‍ ഞെരുങ്ങിക്കഴിയുമ്പോള്‍ കിസ്‌റമാരുംകൈസര്‍മാരും ഭൂമിയിലെ ആഡം രങ്ങള്‍ നുകര്‍ന്ന് ജീവിക്കുന്നത് ഒരു ഭാഗ്യവിപര്യയമല്ലയോ?'' തിരുദൂതര്‍ പ്രതികരിച്ചു: ''ഉമര്‍! കിസ്‌റമാരും കൈസര്‍മാരുംഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍ഞാന്‍ പരലോകം തെരഞ്ഞെടുക്കുന്നത്താങ്കള്‍ക്കിഷ്ടമല്ലേ?''മക്ക പ്രവാചകന്റെ കരവലയത്തിലൊതുങ്ങിയ ദിനം. മക്കാമുഖ്യനും അടുത്തകാലംവരെ ഇസ്‌ലാമിന്റെ ബദ്ധശത്രുവുമായിരുന്ന അബൂസുഫ്‌യാന്‍ മുസ്‌ലിംവ്യൂഹം കുന്നിന്‍പടവുകളിറങ്ങിവരുന്നത്‌നോക്കിനിന്നു. ഗോത്രങ്ങളുടെ വിവിധനിറങ്ങളിലുള്ള കൊടികള്‍ പറപ്പിച്ച് അലയായി, നിരയായി കുന്നിറങ്ങിവരുന്നവരെക്കണ്ട് പരിഭ്രമിച്ച അബൂസുഫ്‌യാന്‍ചാരത്തുനിന്ന അബ്ബാസിനോട് പറഞ്ഞു:''അബ്ബാസ്, താങ്കളുടെ ഭാഗിനേയനിന്ന്ഒരു മഹാ രാജാവായിത്തീര്‍ന്നിരിക്കയാണല്ലോ!'' ''അല്ല.'' അബ്ബാസ് പറഞ്ഞു:''രാജാവല്ല, ഒരു ദൈവദൂതന്‍!''ത്വയ്യ് ഗോത്രമുഖ്യന്‍, അദിയ്യുബ്‌നുഹാത്തിം പ്രവാചകനെ സന്ദര്‍ശിക്കുവാന്‍

രണ്ടാം തവണയും മദീനയിലെത്തിയസന്ദര്‍ഭം. അപ്പോഴുമദ്ദേഹം ക്രൈസ്തവനായിരുന്നു. ഒരുവശത്ത് അനുചരന്മാര്‍പ്രവാചകനോട് കാണിക്കുന്ന സ്‌നേഹാദരങ്ങളും മറുവശത്ത് വിശുദ്ധ സമരത്തിനു വേണ്ടിയുള്ള സന്നാഹങ്ങളുംഅദ്ദേഹം കണ്ടു. മുഹമ്മദ് ചക്രവര്‍ത്തിയോ പ്രവാചകനോ എന്ന് തീരുമാനിക്കാനാവാതെ അദിയ്യ് കുഴങ്ങി.അപ്പോഴാണ് ഒരടിമ പെണ്‍കൊടി പ്രവാചകനോട് സ്വകാര്യമായി ഉപദേശമാരായുവാനുദ്ദേശിച്ച് കടന്നുവന്നത്. പ്രവാചകന്‍ ആ സ്ത്രീയോട് ഇപ്രകാരം പറയുന്നത് അദിയ്യ് കേട്ടു: ''വരൂ! നീ ഉദ്ദേശിക്കുന്ന എവിടെ വേണമെങ്കിലും വരാന്‍ഞാന്‍ തയ്യാറാണ്!'' ഒരു രാജാവിന്നുംഇത്ര സൗമ്യതയും വിനയവും കാണിക്കാനാവില്ലെന്ന് അദിയ്യ് കണക്കുകൂട്ടി. കഴുത്തില്‍ ഞാന്നുകിടന്ന കുരിശ് പൊട്ടിച്ചെറിഞ്ഞ് അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചു.ഇക്കാര്യങ്ങളൊന്നും കെട്ടുകഥകളല്ല, യഥാര്‍ഥ സംഭവങ്ങളാണ്.

ഭാവിയുംഭൂതവും പ്രാചിയും പ്രതീചിയും മാത്രമല്ല, ജീവിതത്തിന്റെ വൈവിധ്യമാര്‍ന്നസാഹചര്യങ്ങളെയഖിലം ഉള്‍ക്കൊള്ളാന്‍മാത്രം സമഗ്രവും വ്യാപകവുമായഒരു വ്യക്തിത്വത്തിന് മാത്രമേ വിവിധ തരക്കാരും വിഭാഗക്കാരുമായ ജനസമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചംപ്രദാനം ചെയ്യാനാവൂ! കോപത്തിന്റെ പരമകാഷ്ഠയിലും, ദയാവായ്പിന്റെ വികാരതാരള്യത്തിലും മിതവും സന്തുലിതവുമായപെരുമാറ്റം പ്രദര്‍ശിപ്പിക്കുവന്നവനാണ് യഥാര്‍ഥ ശിക്ഷകന്‍. കഷ്ടകാലത്തിലും ഉദാരനാവാനും നിസ്സഹായാവസ്ഥയിലും ധൈര്യമവലംബിക്കാനുംഎങ്ങനെ സാധിക്കുമെന്ന് പറഞ്ഞുതരാന്‍ അയാള്‍ക്കു കഴിയും: ദൈവത്തെഭയപ്പെടുന്നതോടൊപ്പം ഇഹലോകത്തിലെ മനുഷ്യനും ആകുന്നതിന്റെപ്രായോഗിക മാതൃക പ്രദാനം ചെയ്യാനുംഅയാള്‍ക്കാവും; ഒരേസമയം ഇഹലോകവും പാരത്രികലോകവും സംബന്ധിച്ച്ശുഭവൃത്താന്തമറിയിക്കുവാനുംഅയാള്‍ക്ക് സാധിക്കും!വിട്ടുവീഴ്ചയെയും ദയാവായ്പിനെയും പരമോത്കൃഷ്ട ഗുണങ്ങളായിഗണിക്കുന്നവരുണ്ടാകാം. അവരുടെ അഭിപ്രായത്തില്‍ ആത്മീയമോക്ഷത്തിന്അത് രണ്ടും മതി. പക്ഷേ, മനുഷ്യനില്‍മറ്റു യാതൊരു വികാരവും അനുഭൂതിയുംമനോഭാവവും ഇല്ലെന്ന് ആര്‍ക്കെങ്കിലുംപറയാനാവുമോ? കോപം, ഔദാര്യം,സ്‌നേഹം, വെറുപ്പ്, ആര്‍ത്തി, പ്രീതി,പ്രതികാരവാഞ്ഛ, സഹനം തുടങ്ങിയവികാരങ്ങള്‍ക്ക് മനുഷ്യസ്വഭാവം രൂപീകരിക്കുന്നതില്‍ ഒരു പങ്കുമില്ലേ? ഈ സഹജവാസനകള്‍ക്കെല്ലാമിടയില്‍ സമതുലിതമായ മിതത്വം പാലിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാന്‍ കഴിയുന്നഒരാള്‍ക്കേ ശരിയായ മാര്‍ഗദര്‍ശകനാകാനാവൂ.

പ്രവാചക സ്വഭാവത്തിന്റെഔന്നത്യം ദയയിലും ഉദാരതയിലും വിട്ടുവീഴ്ചയിലും മാത്രമാണ് കുടികൊള്ളുന്നതെന്ന് വല്ലവര്‍ക്കും ഇനിയും ശാഠ്യമുണ്ടെങ്കില്‍, അവര്‍, അത്തരം ഒരു പ്രവാചകന്റെ അനുയായികള്‍ക്ക് എത്രകാലംതങ്ങളുടെ ഉപദേശിയെ പിന്തുടരാനാവുമെന്ന് പറഞ്ഞു തരേണ്ടതുണ്ട്.കോണ്‍സ്റ്റന്റൈന്‍ മുതല്‍ ഇന്നോളം നിരവധി ക്രൈസ്തവ ചക്രവര്‍ത്തിമാര്‍ചെങ്കോലേന്തിയിട്ടുണ്ട്. പക്ഷേ, തങ്ങളുടെ രക്ഷകന്റെ അധ്യാപനങ്ങളെ സ്വരാജ്യത്തിന്റെ നിയമമായി ബലത്തില്‍ വരുത്താന്‍ അവര്‍ക്കും കഴിയാതിരുന്നതെന്ത്? അപ്പോള്‍ സ്വന്തം അനുയായികളുടെതന്നെ അംഗീകാരം ലഭിക്കാത്ത ഒരു പ്രവാചകന്റെ മാതൃക ഒരു സമഗ്രമാതൃകയെന്ന നിലയില്‍ മറ്റുള്ളവര്‍ പിന്തുടരുന്നതെങ്ങനെ?വ്യതിരിക്തമായ ഓരോ സവിശേഷതസ്വായത്തമാക്കിക്കൊണ്ടാണ്ഓരോ പ്രവാചകനും സമാഗതനായത്.ബഹുദൈവാരാധനക്കെതിരെയുള്ള കഠിനമായ ധാര്‍മികരോഷമായിരുന്നു നോഹയുടെസവിശേഷതയെങ്കില്‍ അബ്രഹാംവിഗ്രഹഭഞ്ജകരുടെ സംഘനേതാവായിരുന്നു. സമരത്തിന്റെയും ഭരണത്തിന്റെയും നിയമനിര്‍മാണത്തിന്റെയും മൂശയായിരുന്നു മോസസ്. യേശുവാകട്ടെ,വിനയത്തിന്റെയും ഉദാരതയുടെയും വിട്ടുവീഴ്ചയുടെയും മൂര്‍ത്തി. സോളമന്‍ രാജകീയപ്രൗഢിയുടെ പ്രതീകം. യൂനുസ്

അനുതാപത്തിന്റെയും തീവ്രമായ പശ്ചാത്താപത്തിന്റെയും പ്രായോഗിക മാതൃക;കാരാഗൃഹത്തിന്റെ ഇരുളിലും സത്യത്തിന്റെ സുവിശേഷമോതുന്ന യൂസുഫ്;ദൈവത്തെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളുടെയും പരിദേവനഗാഥകളുടെയുംഉടമയായ ഡേവിഡ്; ദൈവേച്ഛക്ക്, പൂര്‍ണമായുംവഴിപ്പെടുന്നവര്‍ക്കുള്ള മുഖക്കണ്ണാടിയായിത്തീര്‍ന്ന യാക്കൂ ്. ഈസ്വഭാവസവിശേഷതകളെല്ലാം ഒരു മൂശയിലുരുക്കിയൊഴിച്ച് മുഴുവന്‍ മനുഷ്യരാശിക്കുമായി രൂപപ്പെടുത്തിയതാണ് മുഹമ്മദിന്റെ ജീവിതവും ചര്യയും! ഖത്തീബ്ബഗ്ദാദി ഉദ്ധരിച്ച അത്രയൊന്നും ആധികാരികമല്ലാത്ത, ഒരു ഹദീസില്‍ മുഹമ്മദിന്റെ ജനനവേളയില്‍ ഒരു അമര്‍ത്ത്യനാദം മാലാഖമാരോട് ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു:

''നാട്ടിന്റെ നാനാഭാഗങ്ങളിലേക്കും ആഴിയുടെഅഗാധതകളിലേക്കും മുഹമ്മദിനെ കൊണ്ടുപോവുക- ലോകാലോകങ്ങളില്‍ മനുഷ്യരും ജിന്നുകളും, മൃഗങ്ങളും പറവകളും, സചേതനവസ്തുക്കളൊക്കെയും മുഹമ്മദിന്റെ പേരും പെരുമയുമറിയട്ടെ. ആദമിന്റെ സാത്വികതയുംശീത്തിന്റെ1 തത്വജ്ഞാനവും നൂഹിന്റെസ്‌ഥൈര്യവും ഇബ്‌റാഹീമിന്റെ വിശ്വസ്തതയും ഇസ്മാഈലിന്റെ വാചാലതയും ഇസ്ഹാഖിന്റെ അര്‍പ്പണബോധവും സ്വാലിഹിന്റെ വാഗ്‌വൈഭവവുംലൂത്വിന്റെ ിജ്ഞാനവും മൂസയുടെ പ്രയത്‌നശീലവും അയ്യൂ ിന്റെ സഹനശക്തിയും യൂനുസിന്റെ അനുസരണബോധവും യൂശഇന്റെ സമരോത്സുകതയുംദാവൂദിന്റെ സ്വരമാധുര്യവും ദാനിയലിന്റെ സ്‌നേഹവും ഇല്യാസിന്റെ ആദരവുംയഹ്‌യായുടെ വിശുദ്ധിയും ഈസായുടെസംയമനവും അദ്ദേഹത്തിന്പ്രദാനം ചെയ്യുക; അവരുടെ ഗുണമേന്മകളുടെ തണ്ണീരില്‍ അദ്ദേഹത്തെസ്‌നാനം ചെയ്യിക്കുക.'' ഈ ഹദീസ് ഉദ്ധരിച്ചവര്‍ മുഹമ്മദ് നബിയുടെ സ്വഭാവംചിത്രീകരിക്കുക എന്ന് മാത്രമേ ഉദ്ദേശിച്ചിരിക്കൂ. ഓരോ പ്രവാചകന്നുംപ്രത്യേകം പ്രത്യേകം നല്‍കപ്പെടുകയുംഅന്ത്യപ്രവാചകനും അവരിലേറ്റംആകര്‍ഷണീയനുമായ മുഹമ്മദില്‍ഒന്നായി സമ്മേളിക്കുകയും ചെയ്തഉത്കൃഷ്ടഗുണങ്ങളെ ചിത്രീകരിക്കുന്നതാണീ വചനം.

പ്രവാചകജീവിതത്തിന്റെ വിഭിന്നമുഖങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവശീലങ്ങളുടെ സമഗ്രത വ്യക്തമായി സൂചിപ്പിക്കുന്നു. മക്കവിട്ട് മദീനയ്ക്കുപോകുന്നപ്രവാചകന്‍ ഈജിപ്തില്‍നിന്ന് മദ്‌യനിലേക്ക് പലായനം ചെയ്ത മൂസ(അ)യെഓര്‍മിപ്പിക്കുന്നു. ഹിറാ ഗുഹയിലെധ്യാനാത്മക ജീവിതത്തിന് സീനാമലയിലെഭിക്ഷുവിനോട് സാദൃശ്യമുണ്ട്.രണ്ടും തമ്മില്‍ അന്തരം വല്ലതുമുണ്ടെങ്കില്‍ അത് മൂസായുടെ ജാഗ്രത്തായദൃഷ്ടികളും മുഹമ്മദിന്റെ ചിന്താമഗ്‌നമായ മനസ്സും തമ്മിലാണ്. ഒരാള്‍ തന്റെദൃഷ്ടി ബാഹ്യമായതിലൂന്നിയെങ്കില്‍അപരന്‍ തന്റെ മനസ്സ് പരമസത്യത്തിന്റെആന്തരസത്തയില്‍ കേന്ദ്രീകരിച്ചു.സ്വഫാ കുന്നിലെ പ്രഭാഷകനും ഒലീവ്മലയിലെ ഉപദേശകനും തമ്മിലുള്ളസാദൃശ്യമോര്‍ത്തുനോക്കൂ. ബദ്‌റിലെയുംഹുനൈനിലെയും അഹ്‌സാ ിലെയുംതബൂക്കിലെയും വിശ്വാസികളുടെ നായകനെയും ഇസ്‌റാഈല്‍ സന്തതികളുടെവിമോചകനെയും താരതമ്യം ചെയ്തുനോക്കൂ. ഏഴ് മക്കാമുഖ്യന്മാരുടെ നാശംപ്രവചിച്ച പ്രവാചകനും ദിവ്യാദ്ഭുതള്‍ദര്‍ശിച്ച ശേഷവും പ്രവാചകത്വത്തെതള്ളിപ്പറഞ്ഞ ഫറവോനെയും സില്‍ബന്ധികളെയും ശപിക്കുന്ന മൂസായെയുംതുലനം ചെയ്തുനോക്കൂ. എന്നാല്‍,ഉഹുദിലെ ശത്രുക്കളായിരുന്നവര്‍ക്ക്‌ദൈവാനുഗ്രഹം വര്‍ഷിക്കുവാന്‍ കൈകളുയര്‍ത്തിയിരക്കുന്ന പ്രവാചകന്‍ സ്വന്തംവൈരികള്‍ക്ക് ഐശ്വര്യം നേരുന്ന യേശുവിനോടാണ് താദാത്മ്യം പുലര്‍ത്തുന്നത്.മദീനയിലെ പള്ളിയില്‍ ന്യായാധിപന്റെവേഷമണിയുമ്പോഴോ വിഗ്രഹാരാധകരോട്‌പോരാടുമ്പോഴോ അദ്ദേഹത്തിന്

മൂസായോട് സാദൃശ്യം തോന്നുന്നു.എന്നാല്‍, രാവിന്റെ നീണ്ടയാമങ്ങള്‍ ഉറക്കമിളച്ചു പ്രാര്‍ഥിക്കുന്ന മുഹമ്മദ്ഈസായെയാണ് അനുസ്മരിപ്പിക്കുക.അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണവും പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുന്ന ദാവൂദിനെഓര്‍മിപ്പിക്കുന്നു. വിജയശ്രീലാളിതനായിമക്കയില്‍ പ്രവേശിക്കുന്ന പ്രവാചകനില്‍സുലൈമാന്‍ നബിയെക്കാണാം.ശിഅ്ുഅീത്വാലിിലെ തടങ്കലില്‍കഴിയുന്ന പ്രവാചകനില്‍ ഈജിപ്തിലെകാരാഗൃഹത്തില്‍ ഏകാന്താസംനയിച്ച യൂസുഫിനെ ദര്‍ശിക്കാം.മൂസാ(അ) ഇസ്‌റാഈല്യര്‍ക്കുമാത്രം ബാധകമായ നിയമംകൊണ്ടുവന്നു. ദാവൂദ്(അ) ദൈവത്തിന്റെ സ്തുതികളോതുകയും സങ്കീര്‍ത്തനങ്ങളാലപിക്കുകയും ചെയ്തു. ഈസാ(അ) ദൈവഭക്തിയും കര്‍ശനമായ സദാചാരനിഷ്ഠയും ആഹ്വാനം ചെയ്തു.എന്നാല്‍ മുഹമ്മദ് ഇതെല്ലാം തന്നില്‍ഒരുമിച്ചുചേര്‍ത്തു- നിയമദാതാവ്, ഭക്തനായ ആരാധകന്‍, ധാര്‍മികനിഷ്ഠയുടെവിശിഷ്ടമാതൃക എന്നീ നിലയിലെല്ലാംഅദ്ദേഹം പരിലസിച്ചു. അവയെല്ലാംഅക്ഷരങ്ങളും വാക്കുകളുമായി ഖുര്‍ആനില്‍ രേഖപ്പെട്ടുകിടക്കുന്നു. കര്‍മരംഗത്ത്മുഹമ്മദിന്റെ ജീവിതം അവക്കുള്ളപ്രായോഗികമാതൃക കാഴ്ചവെക്കുന്നു.മുഹമ്മദിന്റെ സര്‍വസ്പര്‍ശിയായജീവിതമാതൃകക്ക് മറ്റൊരു മുഖമുണ്ട്.

ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വഭാവംപോലെ. പലതരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടല്ലോ.സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം നല്‍കുന്ന 'സ്‌പെഷ്യലൈസ്ഡ്'കലാലയങ്ങള്‍; എല്ലാതരം വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന സര്‍വകലാശാലകള്‍. ഒന്നാമത്തെ വിഭാഗം,ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായമാനേജര്‍മാര്‍, കാര്‍ഷിക വിദഗ്ധര്‍തുടങ്ങി ഒരു പ്രത്യേക ശാഖയില്‍മാത്രംസ്‌പെഷ്യലിസ്റ്റുകളെ വാര്‍ത്തുവിടുന്നു.

ഏതെങ്കിലും ഒരു വിജ്ഞാനശാഖയിലോതൊഴിലിലോ ഉള്ള വൈദഗ്ധ്യം സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍നിര്‍വഹിക്കുവാന്‍ മതിയാവുകയില്ലല്ലോ.നാമെല്ലാം ഒരു പ്രത്യേക ശാസ്ത്രശാഖയില്‍മാത്രം കഴിവുനേടുകയാണെില്‍

ലോകം ഒരു നിശ്ചലാവസ്ഥ പ്രാപിക്കുകയും പിന്നെ തകരുകയും ചെയ്യും.അപ്രകാരം തന്നെ സര്‍വമനുഷ്യരുംദൈവാരാധനയില്‍ മാത്രം മുഴുകുന്നസന്യാസിമാരും യോഗികളുമായിത്തീരുന്നപക്ഷം മനുഷ്യകുലം പൂര്‍ണത പ്രാപിക്കുന്നതിന് പകരം അതിന് സാമൂഹികസ്വഭാവം നഷ്ടപ്പെടുകയാവും ഫലം.ഈ മാനദണ്ഡംവെച്ച് പ്രവാചകജീവിതത്തെ വിലയിരുത്തിനോക്കൂ:''അവരുടെ ഫലത്താല്‍ നിങ്ങള്‍അവരെ തിരിച്ചറിയും'' (മത്തായി: 7:16)എന്നത് ഒരു വിഖ്യാത ബൈബിള്‍ വാക്യമാണ്. അതുപോലെ അക്കാദമികളുംഅവയുടെ നിലവാരവും സംബന്ധിച്ച്‌നമുക്ക് അറിവുലഭിക്കുന്നത് അവയുടെപൂര്‍വവിദ്യാര്‍ഥികളില്‍നിന്നാണ്. ദൈവത്തിന്റെ പ്രവാചകര്‍ വന്ദ്യഗുരുക്കളായിരുന്ന 'അക്കാദമി'കള്‍നോക്കൂ: പലതിലും

പത്തോ ഇരുപതോ ശിഷ്യന്മാര്‍ മാത്രം.ചിലപ്പോള്‍ അത് എഴുപതോ നൂറോആയിരമോ ആയി ഉയരാം. നന്നക്കവിഞ്ഞാല്‍ ഇരുപതിനായിരം! പക്ഷേ,അന്ത്യപ്രവാചകന്‍ ഗുരുവായിരുന്നഅക്കാദമിയിലോ? ആ ഗുരുവിനു ചുറ്റുംലക്ഷത്തിലേറെ ശിഷ്യര്‍! ഇനി, മുന്‍കാലപ്രവാചകരുടെ ശിഷ്യഗണങ്ങളെപ്പറ്റിചിന്തിച്ചുനോക്കൂ: അവരെവിടെ ജീവിച്ചു;എന്തുചെയ്തു? എന്തുനേടി? അവരുടെകാലത്തെ മനുഷ്യസമൂഹത്തില്‍ അവരെന്തുപരിവര്‍ത്തനം സാധിച്ചു? ഈ ചോദ്യങ്ങള്‍ക്ക് വിശേഷിച്ച് മറുപടിയൊന്നുംലഭിക്കാതിരിക്കാനാണ് ഏറെ സാധ്യത.എന്നാല്‍ അന്ത്യപ്രവാചകന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ മറിച്ചാണ്. അവരുടെപേരും മേല്‍വിലാസവും സ്വഭാവസവിശേഷതകളും നേട്ടങ്ങളും ചരിത്രംരേഖപ്പെടുത്തിവെച്ചിരിക്കുന്നു.സാര്‍വലൗകികസ്വഭാവം അവകാശപ്പെടുന്നവയാണ് മിക്ക ലോകമതങ്ങളും. പക്ഷേ, അവയുടെ സ്ഥാപകര്‍ മറ്റുരാജ്യങ്ങളിലും ജനതകളിലും പെട്ട ശിഷ്യഗണങ്ങളെ സ്വീകരിക്കുകയോ വര്‍ഗ-വര്‍ണ-ഭാഷാ ഭേദമന്യേ അന്യദേശക്കാരെതങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയോ അവരില്‍ കുറച്ചുപേരെങ്കിലും അവരുടെ ക്ഷണം സ്വീകരിക്കുകയോ ചെയ്തത്‌തെളിയിക്കപ്പെടാതെ ഈ അവകാശവാദം അംഗീകരിക്കാന്‍ വയ്യ. പഴയനിയമം പരാമര്‍ശിച്ച ഒറ്റ പ്രവാചകനും

ഇറാഖിന്റെയോ സിറിയയുടെയോ ഈജിപ്തിന്റെയോ അതിര്‍ത്തികടന്നിട്ടില്ല. മറ്റുവിധം പറഞ്ഞാല്‍, ഇസ്‌റാഈലീ പ്രവാചകന്മാരുടെ പ്രബോധനം അവര്‍ ജീവിച്ചനാടുകളിലൊതുങ്ങി. അവരുടെപ്രവര്‍ത്തനം ഇസ്‌റാഈല്‍ സന്തതികളുടെമാത്രം മാര്‍ഗദര്‍ശനം ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്നര്‍ഥം. അറേബ്യയില്‍ പൂര്‍വപ്രവാചകന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. യേശു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു; ''യിസ്രായില്‍ഗൃഹത്തിലെ കാണാതെപോയ ആടുകളുടെഅടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല'' (മത്തായി: 15:24). ഇസ്‌റാഈലികളല്ലാത്തവരോട് സുവിശേഷം പ്രസംഗിക്കുന്നത് ''മക്കളുടെ അപ്പമെടുത്ത്‌നായ്ക്കള്‍ക്കിട്ടു കൊടുക്കുന്നതായി'' (മത്തായി: 15:26) പോലും പരിഗണിച്ചില്ലഅദ്ദേഹം. മഹാന്മാരായ ഹൈന്ദവ ഋഷിമാരിലാരുംതന്നെ തങ്ങളുടെ അധ്യാപനങ്ങള്‍ ആര്യാവര്‍ത്തത്തിനപ്പുറം പോകണമെന്ന് ഒരിക്കലും ചിന്തിച്ചിരിക്കില്ല. ശരിയാണ്, ചില ബൗദ്ധചക്രവര്‍ത്തിമാര്‍അന്യദേശങ്ങളിലേക്ക് മിഷനറിമാരെഅയച്ചിരുന്നു. പക്ഷേ, ബുദ്ധന്‍ അതുചെയ്തു കാണുന്നില്ല.ഇനി, അറേബ്യയിലെ നിരക്ഷരനായ ഈ ഗുരുവിന്റെ ശിഷ്യഗണങ്ങളാരൊക്കെയെന്ന് നോക്കൂ: മക്കയിലെഖുറൈശികളായ അബൂ ക്കര്‍, ഉമര്‍,ഉസ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍,മക്കക്കടുത്ത തിഹാമയിലെ ഗിഫാരിഗോത്രജരായ അബൂദര്‍റ്, അനസ്; യമനില്‍നിന്ന് വരുന്നവരും ഔസ്‌ഗോത്രക്കാരുമായ അബൂഹുറയ്‌റയും അബൂതുഫൈലിബ്‌നു അംറും. യമനിലെത്തന്നെമറ്റൊരു ഗോത്രത്തില്‍നിന്ന് അബൂമൂസഅല്‍-അശ്അരിയും മുആദുബ്‌നു ജബലും. അസദ്‌ഗോത്രക്കാരനായ ദമ്മാദുബ്‌നു സഅ്‌ലബ; ബനൂതമീമിന്റെ പ്രതിനിധിയായി ഖബ്ബാ ു ്‌നുല്‍ അറത്ത്;ബഹ്‌റൈന്‍ ഗോത്രമായ അബ്ദുല്‍ഖൈസിന്റെ സന്തതികളായി മുന്‍ദിറുബ്‌നുഹബ്ബാനും മുന്‍ദിറുബ്‌നു ആഇദും;ഒമാന്‍ മുഖ്യരായിരുന്ന ഉബൈദുംജഅ്ഫറും. സിറിയക്കടുത്ത മാആനില്‍നിന്ന് ഫര്‍വത്തുബ്‌നു അംറ്. പിന്നെയൊരു നീഗ്രോ! അബിസീനിയക്കാരനായബിലാല്‍. കൂടാതെ റോമക്കാരനായസുഹൈബ്.

പേര്‍ഷ്യയില്‍നിന്ന് സല്‍മാന്‍; ദൈലാമയില്‍നിന്ന് ഫിറൂസ്; ഇറാന്‍കാരായ സുന്‍ജീദും മര്‍ക്കൂദും.ഹിജ്‌റ ആറാംവര്‍ഷം നിലവില്‍വന്ന ഹുദൈിയാസന്ധി ഇസ്‌ലാം ദീര്‍ഘകാലമായി ആഗ്രഹിച്ചുപോന്ന സമാധാനാന്തരീക്ഷത്തിന് വഴിയൊരുക്കി.മുസ്‌ലിംകളും ഖുറൈശികളും പരസ്പരംആക്രമിക്കുകയില്ലെന്ന് സമ്മതിക്കുകയുംസ്വന്തം വിശ്വാസം പ്രചരിപ്പിക്കുവാനുള്ളമുസ്‌ലിംകളുടെ അവകാശം ഖുറൈശികള്‍ അംഗീകരിക്കുകയും ചെയ്തു. സമാധാനാന്തരീക്ഷം നിലവില്‍വന്നശേഷംപ്രവാചകന്‍ പ്രയത്‌നിച്ചത് എന്തിന്നുവേണ്ടിയായിരുന്നുവെന്നോ? അയല്‍രാഷ്ട്രങ്ങളിലെ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ഭരണാധിപന്മാരെയും തന്റെഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങളയക്കാന്‍! റോം,പേര്‍ഷ്യ, അലക്‌സാന്‍ഡ്രിയ, അബിസീനിയ, സിറിയ, യമാമ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം സന്ദേശവാഹകരെഅയച്ചു. മതത്തിലേക്ക് ക്ഷണിച്ചുകൊണ്ട്‌സന്ദേശങ്ങളയച്ച ഈ സംഭവം മതങ്ങളുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായഒന്നത്രെ. മനുഷ്യസമൂഹത്തെ ദൈവികമതത്തിലേക്ക് ക്ഷണിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ അതിരുകളൊന്നും തടസ്സമല്ലെന്നതിന് അനിഷേധ്യമായ തെളിവായതിനെ കാണാം. പ്രഥമദിനം തൊട്ടുതന്നെ അത് മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നു. ഗോത്രമോ രാഷ്ട്രമോകുടും മോ ഭാഷയോ എന്തുമാവട്ടെഅത് മനുഷ്യന്നുള്ളതായിരുന്നു!