മൗലവിയും ബാലേട്ടനും വഹ്ഹാബീ തൗഹീദും



പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു മടങ്ങി വന്ന വഹ്ഹാബി മൗലവിയും, ക്ഷേത്ര സന്ദർശനം കഴിഞ്ഞു മടങ്ങുന്ന ബാലേട്ടനും കൂടി *അങ്ങാടിമുക്ക്* ബസ് സ്റ്റോപ്പിൽ വെച്ച് സന്ധിച്ചു.

മൗലവിയുടെ യാത്ര സുഖകരമായിരുന്നു എന്നും കർമ്മങ്ങൾ എല്ലാം അനായാസം ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നും അറിഞ്ഞപ്പോൾ ബാലേട്ടൻ സന്തോഷം പങ്കു വെക്കാൻ മറന്നില്ല. വിവിധ ചാനലുകളുടെ വാർത്താ, സ്പെഷൽ കവറേജ് പ്രോഗ്രാമുകളിലൂടെ ഹജ്ജ് കർമങ്ങൾ ആവർത്തിച്ചാവർത്തിച്ച് കാണാൻ കഴിഞ്ഞ കാര്യവും ബാലേട്ടൻ അനുസ്മരിച്ചു. സംഭാഷണം ഇങ്ങനെ തുടർന്നു:

*ബാലേട്ടൻ :* പിന്നെ, മൗലവി സാഹിബേ... കർമ്മങ്ങളൊക്കെ ടിവിയിൽ കണ്ടപ്പോഴാണ് മനസ്സിലായത്. നമ്മുടെ ആളുകളും നിങ്ങളുടെ ആളുകളും തമ്മിൽ വലിയ വിത്യാസം ഒന്നുമില്ലെന്ന്.

*മൗലവി :*അതെന്താ ബാലേട്ടാ അങ്ങനെ തോന്നാൻ കാരണം?

*ബാലേട്ടൻ :*ഒന്നൂല്ല, മ്മളെ അമ്പലത്തിലെ പ്രതിഷ്ഠയെ ഞങ്ങൾ പ്രദക്ഷിണം വെക്കുന്നു. നിങ്ങളും മക്കയിലെ ചതുരാകൃതിയിലുള്ള തിരുഗേഹത്തെ പ്രദക്ഷിണം വെക്കുന്നു. കർമ്മങ്ങളിൽ എന്തൊരു പൊരുത്തം !!

*മൗലവി :* അങ്ങനെയല്ല ബാലേട്ടാ... നിങ്ങൾ നിങ്ങളുടെ അമ്പലത്തിലെ പ്രതിഷ്ഠയെ ആരാധിക്കുമ്പോൾ ഞങ്ങൾ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നു.

*ബാലേട്ടൻ :* അതൊക്കെ ശരിയായിരിക്കും. പക്ഷെ, ഞങ്ങൾ ഞങ്ങളുടെ പ്രതിഷ്ഠക്ക് മുന്നിൽ *കൈ കൂപ്പി* പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ തിരുഗേഹത്തിനു മുന്നിൽ *കൈ ഉയർത്തി* പ്രാർത്ഥിക്കുന്നു. "പ്രാർത്ഥന അത് തന്നെയാണ് ആരാധന" എന്നാണല്ലോ അന്ന് മൗലവി സാഹിബ് കവലയിൽ പ്രസംഗിക്കുമ്പോൾ പറഞ്ഞത്?

*മൗലവി :* ബാലേട്ടന് വിഷയം മനസ്സിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഏകദൈവ വിശ്വാസികൾ ആണല്ലോ? അഥവാ ഞങ്ങൾ ഒരേ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ.

*ബാലേട്ടൻ :* എന്നിട്ടാണോ ഈ പ്രദക്ഷിണവും ശിലാ പൂജയും ഒക്കെ?

*മൗലവി :* ശിലാ പൂജയോ? ബാലേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്?

*ബാലേട്ടൻ :* മൗലവി സാഹിബ് ഒന്നും വിചാരിക്കരുത് ട്ടോ ... മ്മളു ടിവിയിൽ കണ്ട കാര്യം പറഞ്ഞതാണേ.
കറുത്ത ശിലക്കു ചുറ്റും വലിയ ആൾക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നു. ശിവ: ശിവ: ഇത് തന്നെയല്ലേ ശിലാ പൂജ? ന്നാലും വിത്യാസം ഉണ്ട്ട്ടോ. ഞങ്ങൾ പ്രതിഷ്ഠയെ തൊടാനൊന്നും പോകാറില്ല. മാറി നിന്ന് തൊഴുതു പോകാറാണ് പതിവ്. നിങ്ങളുടെ ആളുകൾ ആ കറുത്ത ശിലയെ ചുംബിക്കാൻ ഭയങ്കര തിക്കും തിരക്കും  ആണല്ലോ കാണിക്കുന്നത് ??

*മൗലവി :* ബാലേട്ടാ... ഈ തിരുഗേഹവും കറുത്ത ശിലയും അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രമാണ്. ഞങ്ങൾ അവയെ ആരാധിക്കുന്നില്ല. മറിച്ച് ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

*ബാലേട്ടൻ :* ആരാധിക്കുന്നില്ല എന്ന് വെച്ചാൽ....? എന്തൊരു ഭക്തിയാണ് ആ ആളുകളുടെ മുഖത്ത്. അവർ പ്രദക്ഷിണം വെക്കുമ്പോഴും കറുത്ത ശിലയെ സമീപിക്കുമ്പോഴും ഒക്കെ എന്തൊരു ഭക്തി പാരവശ്യമാണ് അവരുടെ മുഖത്ത് കളിയാടുന്നത്?
*ഞങ്ങൾ പ്രദക്ഷിണം വെക്കുമ്പോൾ അത് ബഹുദൈവാരാധനയും പ്രതിഷ്ഠക്ക് മുന്നിൽ ഞങ്ങൾ കൈ കൂപ്പുമ്പോൾ അത് ശിലാ പൂജയും ആവുകയും, നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ അത് ഏക ദൈവ ആരാധനയും ആകുന്നത് എങ്ങനെ?* ഈ ബാലേട്ടന് തീരെ മനസ്സിലാക്ണ്ല്ലട്ടോ ...

*മൗലവി:* അത് ബാലേട്ടാ. തിരുഗേഹവും ശിലയും ഒന്നും ഞങ്ങൾക്ക് ദൈവങ്ങളല്ല. അവയെ ദൈവത്തിന്റെ സൃഷ്ടികൾ ആയാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ ആരാധിക്കുന്നത് അല്ലാഹുവിനെ മാത്രം. പിന്നെ അവിടെ വെച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നത് അവയെ മുൻ നിറുത്തി അല്ലാഹുവിനോട് മാത്രമാണ്‌.

*ബാലേട്ടൻ:* അപ്പൊ അന്ന് മൗലവി സാഹിബ് കവലയിൽ വെച്ച് പറഞ്ഞതോ....? അല്ലാഹുവിനോട് ആർക്കും എപ്പോഴും നേരിട്ട് പ്രാർത്ഥിക്കാം. ഒരു വിഗ്രഹത്തെയും ഇടയാളനെയും ആവശ്യമില്ലെന്ന്?  അപ്പോ... അവിടെ പ്രദക്ഷിണം ചെയ്ത് പ്രാർത്ഥിക്കാൻ എന്തിനാ ഒരു തിരുഗേഹം? എന്തിനാ ഒരു കറുത്ത കല്ല്  ? അതൊക്കെ വിഗ്രഹങ്ങൾ തന്നെയല്ലേ ???

*മൗലവി :* അത്...അത്... ബാലേട്ടാ ഏട്ടന് ഞാൻ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നുന്നു.

*ബാലേട്ടൻ :* ഇല്ല, മനസ്സിലായില്ലാന്ന് മാത്രമല്ല, ഇപ്പൊ ആകെ കൺഫ്യൂഷനും ആയി. മ്മളെ വടക്കേലെ അബ്ദുല്ല ഹാജിയും കോരപ്പുറത്തെ കാസിം കാക്കയും മമ്പുറത്ത് പോയാൽ മൗലവി പറയും അവർ ബഹുദൈവ വിശ്വാസികൾ ആണെന്ന്. അവരും ഏക ദൈവത്തെ മാത്രമാണ് ആരാധിക്കുന്നത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സൃഷ്ടി മാത്രമാണെന്നാ അവരും പറേണത്.
.
*മൗലവി :* ബാലേട്ടാ, ദർഗ്ഗകളിൽ പോകുന്നതും അമ്പലത്തിൽ പോകുന്നതും ഒക്കെ ബഹുദൈവ വിശ്വാസമാ. എന്നാൽ കഅബ ചുറ്റുന്നതോ ഞങ്ങളെ ഹജറുൽ അസ് വദ് ചുംബിക്കുന്നതോ ഒന്നും ബഹുദൈവ വിശ്വാസമല്ല. ഞങ്ങൾ ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

*ബാലേട്ടൻ :* എന്താ ഇപ്പറേണത്. ഞങ്ങൾ അമ്പലത്തിൽ ചെയ്യുന്നത് തന്നെയല്ലേ നിങ്ങൾ മക്കയിലും അവർ ദർഗയിലും ചെയ്യുന്നതും? അവ ഒരേ തരം പ്രവൃത്തികൾ തന്നെയല്ലേ ??

*മൗലവി :* ബാലേട്ടാ... ആളുകൾ ചെയ്യുന്ന 'പ്രവൃത്തി' നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്.

*ബാലേട്ടൻ :* പിന്നെ...?

*മൗലവി :* അവരുടെ വിശ്വാസമാണ് അത് ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം.

*ബാലേട്ടൻ :*  അപ്പോൾ പിന്നെ മമ്പുറത്ത് പോണ മാപ്പളാരെ വിശ്വാസം നോക്കാണ്ടാണല്ലോ നിങ്ങൾ കവലയിൽ പ്രസംഗിക്കാറ്‌. മമ്പുറത്തും പാണക്കാട്ടുമൊക്കെ പോണോരെല്ലാം ഞങ്ങളെപ്പോലെ ബഹുദൈവ പൂജക്കാരാണ് എന്നല്ലേ എല്ലാ സ്റ്റേജിലും നിങ്ങൾ പായാറ്...?  ഇപ്പൊ നിങ്ങൾ പറയുന്നു, കഅബയും ശിലയും സൃഷ്ടികൾ ആണെന്ന്. അവർ പറയുന്നു, മമ്പുറത്തെ തങ്ങളുപ്പാപ്പ പടച്ചോനല്ല, പടച്ചോന്റെ പടപ്പ് മാത്രമാണെന്ന്. അപ്പോൾ ശരിക്കും പറഞ്ഞാൽ അവരും നിങ്ങളും ഒരേ വിശ്വാസക്കാരല്ലേ?

ഞങ്ങൾക്ക് ഞങ്ങളുടെ പ്രതിഷ്ഠ ദൈവമാണ്. എന്നാൽ അവർക്ക് മമ്പുറത്തുള്ളത് ദൈവമല്ല. നിങ്ങൾക്കും തിരുഗേഹവും കറുത്ത കല്ലും ദൈവമല്ല. പിന്നെന്തിനാ മൗലവിയേ മമ്പുറത്തും പാണക്കാട്ടും പോണോരെ ഇങ്ങനെ കുറ്റവും ചീത്തയും പറഞ്ഞു നടക്കുന്നത് ???

.....ബാലേട്ടന് ഒന്നും മനസ്സിലാവ്ണില്ലട്ടോ...! ?


*മൗലവി :* ബാലേട്ടാ, ഇപ്പൊ ലേശം തെരക്കുണ്ട്, എടവണ്ണ ബസ് വരാറായി... ഞാൻ കുറച്ചങ്ങോട്ട് നീങ്ങട്ടെ, ന്നാ...പിന്നെ കാണാം.
〰〰〰〰〰〰〰〰〰〰
*തലക്ക് അല്പമെങ്കിലും വെളിവുള്ളവഹ്ഹാബികളുണ്ടെങ്കിൽ പുനർവിചിന്തനത്തിന് തയ്യാറാവട്ടെ.*