വേങ്ങാട് ത്വരീഖത്ത് വ്യാജം


സമസ്തയുടെ കാര്യദര്‍ശിയായിരുന്ന ശംസുല്‍ ഉലമാ (ഖ.സി) പതിറ്റാണ്ടുകള്‍ക്കു മുമ്പേ ശക്തമായി ആഞ്ഞടിച്ച് നിഷ്പ്രഭമാക്കിയ ത്വരീഖത്ത് വേഷധാരിയാണ് കണ്ണൂരിലെ വേങ്ങാട് അബ്ദുല്ലാ ശൈഖ് (ഇയാള്‍ മരണമടഞ്ഞു) അബ്ദുല്ലാ ഖാദിരി എന്നു പറഞ്ഞു ശരീഅത്തു വിരുദ്ധ ജീവിതവും ആശയവും ഇയാളും കൂട്ടരും വെച്ചുപുലര്‍ത്തുകയുണ്ടായി. ഇയാളുടെ അഖീദയില്‍ പിഴച്ച ചില വരികള്‍ കാണുക:
”അല്ലാഹു വാജിബായ സ്വിഫത്തുകള്‍ മുഴുവനും അല്ലാഹുവിന്റെ വുജൂദില്‍ സമ്മേളിക്കപ്പെടുന്നു. വാജിബുല്‍ വുജൂദായ വഹ്ദത്തുല്‍ വുജൂദ് റസൂലുല്ലാഹി അല്ലാതെ മറ്റൊന്നുമല്ല. അഖീദയില്‍ ആകെ അറിയാന്‍ കഴിയുന്നത് വഹ്ദത്തുല്‍ വുജൂദിനെ കുറിച്ച് മാത്രമാണ്. വഹ്ദത്തുല്‍ വുജൂദിനെ വ്യക്തമായി സ്ഥാപിക്കുന്ന തെളിവുകളുടെ സമാഹാരത്തിനാണ് അഖീദ എന്നു പറയുന്നത്. ഈ അഖീദ അറിയല്‍ എല്ലാ മുകല്ലിഫിന്റെ മേലിലും അനിവാര്യമാക്കിയിരിക്കുന്നു.”
(വേങ്ങാട് ശൈഖ് രചിച്ച ആത്മജ്ഞാനത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ പേജ് 65)

ശരീഅത്തിനോട് വിമുഖത കാണിക്കലാണ് ഇയാളുടെയും കൂട്ടരുടെയും മുഖമുദ്ര. എല്ലാം ഖാദിരിയത്തിന്റെയും മറ്റു ആദ്ധ്യാത്മിക സരണികളുടെയും പേരില്‍. ഇയാളുടെ ഒരു നിമിഷം, ഹല്‍ക്കട്ടാ ശരീഫിലൂടെ, ഖാദിരിയ്യ അല്‍ ഖദീരിയ്യ സില്‍സില കേരളത്തില്‍, വീണ്ടും തുടങ്ങിയ കൃതികളെല്ലാം തീര്‍ത്തും ശറഈ വിരുദ്ധവാദങ്ങള്‍ എഴുന്നള്ളിക്കുന്നു. അതുകൊണ്ടുതന്നെ വിസ്വാസികൾ വിട്ടു നിൽക്കേണ്ടതാണ്.

വേങ്ങാട് ശാഖാ എസ്.കെ.എസ്.എസ്.എഫ്
നൽകിയ നിർദ്ധേശം
---------------------------------------
കണ്ണൂർ ജില്ലയിലെ വേങ്ങാട്  സിൽസിലത്തുൽ ഖാദിരിയ്യ എന്ന ആത്മീയ തട്ടിപ്പ്‌ കേന്ദ്രത്തിൽ സ്വയം ശൈഖ് ആണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച  കല്ലായി സ്വദേശിയായ ഒരാളുടെ പേരിൽ നടക്കുന്ന ഉറൂസ് മാമാങ്കം ഇസ്‌ലാമുമായി യാതൊരു ബന്ധമില്ലാത്ത ചടങ്ങാണെന്നും വിശ്വാസികൾ പങ്കെടുക്കാൻ പാടില്ലെന്നും വേങ്ങാട് ശാഖ എസ് കെ എസ് എസ് എഫ് അറിയിച്ചു.

അള്ളാഹുവിന്റെ  ഔലിയാക്കളാണെന്ന വ്യാജേന സമുദായത്തെ വഞ്ചിച്ച് സ്വാർത്ഥ ലാഭങ്ങൾ കൊയ്യുന്ന ചില കള്ള നാണയങ്ങളെ വിശ്വാസികൾ തിരിച്ചറിയണം.  നമ്മുടെ  പ്രദേശമായ വേങ്ങാട് കഴിഞ്ഞ കുറേ വർഷങ്ങളായി വിശ്വാസികളെ ചൂഷണം ചെയ്ത്‌ തട്ടിപ്പ്‌ നടത്തുന്ന ഈ തട്ടിപ്പ്‌ കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ട്‌ . "കിണറ്റിലെ തങ്ങൾ" എന്ന സ്വയം വിശേഷണവുമായി നീളമുള്ള അറബി  പേരോട് കൂടി ആരംഭിച്ച ഈ തട്ടിപ്പ്‌ കേന്ദ്രത്തെ അഭിവന്ദ്യനായ ശംസുൽ ഉലമാ  ഇ.കെ.അബൂബക്കർ മുസ്ല്യാർ(ന.മ)അടക്കമുള്ള പണ്ഡിത സൂരികൾ അന്നു മുതൽ വേങ്ങാട് നേരിട്ടെത്തി ഇസ്ലാമിക  പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റേയും അനുയായികളുടേയും പ്രവർത്തനങ്ങൾ ഇസ്ലാമികവിരുദ്ധമാണെന്നും വിശ്വാസികൾ ഈ കേന്ദ്രവുമായി സഹകരിക്കരുതെന്നും വ്യക്തമാക്കിയതാണു .

ആൾദൈവ കേന്ദ്രങ്ങളിൽ പോതുവേ കണ്ടു വരാറുള്ള എല്ലാ വിധ ദുരൂഹതകളും നിറഞ്ഞ ആത്മീയ തട്ടിപ്പിന്റെ ബലത്തിൽ സമ്പാദിച്ച പണത്തിന്റെ ബലത്തിൽ വിലയ്ക്കെടുത്ത  ഗുണ്ടാ പടയുടെ സംരക്ഷണത്തില്‍ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഇസ്ലാമിക വിരുദ്ധമായ പ്രവർത്തനങ്ങൾ നിർബാധം തുടർന്നു വരികയാണു . ഈ ഒരു സാഹചര്യത്തിൽ തട്ടിപ്പ്‌ കേന്ദ്രത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസിൽ യാതൊരു വിധത്തിലുമുള്ള സഹകരണങ്ങളും വിശ്വാസികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും വിശ്വാസികൾ വഞ്ചിതരാവരുതെന്നും അറിയിച്ചു.

*SKSSF* - *SYS*
*വേങ്ങാട്* *ശാഖ* *കമ്മിറ്റി*
*Kannur* *District*
          Please share...