നാടുകാണി ചുരത്തിൽ ശൈഖ് മുഹമ്മദ് സ്വാലിഹ്(റ) എന്നവരുടെ മഖ്ബറ


ഇടതൂര്‍ന്ന വനം, ഇരുവശങ്ങളിലും കാട്ടാനകളുടെ നടപ്പാത, കോരിച്ചൊരിയുന്ന മഴയിലും നട്ടുച്ചക്കും ഇരുട്ട് പരന്ന അന്തരീക്ഷം. ആൾ താമസമില്ലാത്ത ഈ വനപാതക്ക് ചാരെ ഒരു മഖ്ബറ കാണാം.

കോഴിക്കോട് ഊട്ടി സംസ്ഥാന പാതയിലെ  പ്രസിദ്ധമായ നാടുകാണി ചുരത്തിലെ ആനമറി പാതയോരത്താണ് യാത്രക്കാര്‍ക്ക് ഈ കാഴ്ച കാണാനാകുക.

യമനില്‍ നിന്ന് അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ സംഘം. കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയില്‍ നാല് പേര്‍ നിലമ്പൂരിനടുത്ത നാടുകാണിയില്‍ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.


മരണം, അസുഖം വന്നത്മൂലമാണെന്നും കാട്ടാനയുടെ ആക്രമണത്തിലാണെന്നും ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിനിടയിലാണെന്നും പഴമക്കാര്‍ പറയുന്നുണ്ട്. ഇതില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) ന്റെ മഖ്ബറയാണ് പാതയോരത്തായി സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലധാരക്കരികെ വനത്തിനുള്ളില്‍ ഒരു ആശ്രയ കേന്ദ്രം.

ഇദ്ദേഹത്തിന്‍റെ സഹാചാരികളില്‍ പെട്ട മൂന്ന്‍ മഹാന്മാരുടെ ഖബറുകള്‍ ഈ വനത്തിലുള്ളില്‍ തന്നെ രണ്ടിടങ്ങളിലായിയുണ്ട്.

മഹാത്മാവായ മടവൂര്‍ സീ.എം വലിയുല്ലാഹി (റ) ഈ മഖ്ബറയുടെ പരിസരത്ത് ഏകാന്ത വാസം അനുഷ്ട്ടിച്ചതായി പഴമക്കാര്‍ പറയാറുണ്ട്‌.ഇവിടത്തെ  പരിചാരകനായിരുന്ന "ഹൈദ്രുക്ക"യുടെ പിതാവിന്ന് ഈ മഖ്ബറയുടെ പരിസരത്തു നിന്നു ലഭിച്ച ചെമ്പ് ഫലകങ്ങളില്‍ നിന്നാണ് മഹാനവര്‍കളുടെ നാമം ലഭിക്കുന്നത്.

വഴിക്കടവ് നിന്ന് ഊട്ടിയിലേക്കും തിരിച്ച് ഊട്ടിയില്‍ നിന്ന് വഴിക്കടവിലേക്കുമുള്ള യാത്രക്കിടയില്‍ പ്രാര്‍ഥനക്കായി നിരവധി പേര്‍ വാഹനങ്ങള്‍ ഇവിടെ ഒതുക്കി നിര്‍ത്തുന്നു.

പ്രാര്‍ഥിച്ച് മടങ്ങുമ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നു. നീലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള ഈ വനപാതയിലെ സ്ഥിരം കാഴ്ചയാണിത്.


വര്‍ഷങ്ങള്‍ക്കുമുന്‍പ് മമ്പാട്‌ പ്രദേശത്തെ ചില 'ജൂത" സഹയാത്രികരായ 'അധിനിവേശ' കപടന്മാര്‍ ('അ'സലഫികള്‍) ഈ മഖ്ബറ അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ തകര്‍ക്കാന്‍ ശ്രമിച്ചതും,അന്ന് അസാധാരണമായ പ്രേരണ നിമിത്തം നിലമ്പൂര്‍ എസ്.ഐ പുലര്‍ച്ചെ ഈ മഖ്ബറ പരിസരം സെര്‍ച്ച് ചെയ്തതും,തൊണ്ടി സഹിതം ിവരെ അറസ്റ്റ്ചെയ്തതും, മീഡിയകളില്‍ "മാന ഭംഗ" പ്രതികളെ പോലെ നിറഞ്ഞു നിന്നിരുന്നു.
സമൂഹത്തില്‍ "മുഖം കെട്ട" ഈ സംഭവം അധിക വർഷങ്ങളൊന്നുമായിട്ടില്ല.

'അല്ലാഹുവി'ന്‍റെ ഔലിയാക്കളോടും ശുഹദാക്കളോടും സര്‍വ്വ ആദരണീയ പ്രതീകങ്ങളോടും ഇത്രയധികം അവമതിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്തുമായിക്കൊള്ളട്ടെ.......
അല്ലാഹുവിന്‍റെ മഹാത്മാക്കളോട് യുദ്ധം പ്രഖ്യാപിച്ചവരോട് അല്ലാഹുവും യുദ്ധം പ്രഖ്യാപിച്ച കാര്യം നമുക്കറിയാമല്ലോ..
അല്ലാഹു  അവരുടെ മദദ് നൽകി നമ്മെ അനുഗ്രഹിക്കട്ടെ...
ആമീൻ