ഖത്തപ്പുരയും ജമാഅത്തും

ഖത്തപ്പുരയില്‍ ഓതുന്നവന്‍ കൂലിക്കാരനായത് കൊണ്ട് സുന്നത്തായ ജമാഅത്തില്‍ സംബന്ധിക്കേണ്ടതില്ല. ജുമുഅ അവനും നിര്‍ബന്ധമായതുകൊണ്ട് അതില്‍ സംബന്ധിക്കേണ്ടതു തന്നെയാണ്. കൂലിക്കാരന് ജുമുഅയല്ലാത്ത ജമാഅത്തുകളില്‍ പള്ളിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കല്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് ഇമാം അദ്റഇ(റ) പ്രസ്താവിച്ചിട്ടുണ്ട്. പള്ളി അകലെയാകുമ്പോഴും ഇമാമ് നിസ്കാരം ദീര്‍ഘിപ്പിക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ഒരു സന്ദേഹവുമില്ലെന്നും അദ്റഇ(റ) പറയുന്നു. സാധാരണ നിസ്കാരം സാധുവാകാന്‍ ജമാഅത്ത് നിബന്ധനയല്ലാത്തത് കൊണ്ട് ഒറ്റക്ക് നിസ്കരിച്ചാലും ബാധ്യത വീടുന്നതുപോലെയല്ലല്ലോ ജുമുഅ. കാരണം  ജമാഅത്ത് നിബന്ധനയാണല്ലോ. ഇതാണ് ജുമുഅയും മറ്റു ജമാഅത്തുകളും തമ്മിലുള്ള വ്യത്യാസം
شرواني ٢/٤٠٦
ഇബാറത്ത് 👇