കാഫിറിന്റെ പ്രാർത്ഥനക്ക് ആമീൻ പറയാമോ.?

⏩ചോദ്യം
ഒരു ഹിന്ദു സുഹൃത്ത് എനിക്ക് വേണ്ടി എപ്പോഴും പ്രാത്ഥിക്കാറുണ്ട് അവന്റെ ദുആക്ക് ആമീൻ പറയാൻ പറ്റുമോ...?
📮ആസിഫ് ഖാൻ ദുബൈ
--------------------------@@@@@-----------------------

⏩ഉത്തരം👇
കാഫിറിന്റെ ദുആക്ക് ആമീൻ പറയാം.
അനുവദനീയമാണ്.
 നമുക്കു വിജയത്തിനു വേണ്ടിയും നേട്ടത്തിനുവേണ്ടി തനിക്ക് ഹിദായത്ത് ലഭിക്കാനും ആണ് അവിശ്വാസി പ്രവർത്തിക്കുന്നതെങ്കിൽ  ആ പ്രാർത്ഥനക്ക് ആമീൻ പറയൽ സുന്നത്താണ്.
 അതേസമയം എന്താണ് പ്രാർത്ഥിക്കുന്നത് എന്നറിയാതെ അവന്റെ പ്രാർത്ഥനക്ക് ആമീൻ പറയാൻ പാടില്ല. കുറ്റകരമായ കാര്യങ്ങൾ അവൻ പ്രവർത്തിക്കുന്നതിന് സാധ്യതയുണ്ട്.
 അവിശ്വാസിയുടെ  പ്രാർത്ഥനക്കും ഉത്തരം നൽകാൻ സാധ്യതയുണ്ട്.
 അവർക്ക് ഇഹലോകത്ത് സാവകാശം നൽകി പെട്ടെന്ന് പിടിക്കുക എന്ന നിലയ്ക്ക്.
(തുഹ്ഫ)

(ഹാശിയഃ ശിബ്റാമുല്ലിസി)
""""'''''""""""""""'"""'''''''''''""""""""""""""""""""""""'
ഇത് പോലെ നിങ്ങളുടെ സംശയങ്ങൾ ഇഫ്ശാഉസ്സുന്നയിലേക്ക് മെയ്ൽ ചെയ്യുക.
മറുപടി പ്രതീക്ഷിക്കാം.
abuthahrwayanad@gmail.com