ഒരു രാത്രി നാൽപത് ജനാബത്തോ.?



ഏത്പരിശുദ്ധമായ പാശ്ചാത്തലവും വഹാബികൾക്ക് വളച്ചൊടിക്കാന്‍ കഴിയും.ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലുംചോരതന്നെകൊതുകിന്കൗതുകം.

ഇത് ശൈഖവറുകളെ ഇകഴ്തുകയോ അപമാനിക്കുകയോ അല്ല മറിച്ച്,

വസ്ഥുത ഇതാണ്
ശൈഖവറുകൾക്ക് രോഗം മൂലമാണ് ജനാബത്തുണ്ടായത് അഥവാ സ്വപ്ന സ്കലനം ഉണ്ടായെന്നർത്ഥം.

നാൽപത് തവണ ആവർത്തിച്ചുണ്ടായപ്പോഴും സുക്ഷ്മത കൈകൊണ്ട് ഓരോ തവണയും കുളിച്ചു.
ഈ സംഭവം ബഹ്ജ ഉദ്ധരിച്ചതാണ് ഖാസി മുഹമ്മദ് ഊഹിച്ചെഴുതിയതല്ല.

ശൈഖവര്‍കള്‍ക്ക് 40 വട്ടം ജനാബത്തുണ്‍ടായെന്ന് കേട്ടപ്പോഴേക്കും ശൈഖവര്‍കള്‍ 40 വട്ടം സംയോഗം ചെയ്തെന്ന് വിശദീകരിക്കുന്ന വിവരദോഷികളുണ്‍ട് സംയോഗം കൊണ്‍ട് മാത്രമേ ജനാബത്തുണ്‍ടാകൂ എന്നാണ് ഇവരുടെ ധാരണ. വിശ്വാസപരമായ ജനാബത്ത് സ്ഥിരമായുളള മുജാഹിദുകള്‍ക്ക് ഇങ്ങനെയൊക്കെ ധരിക്കാതെകഴിയുന്നതല്ല.

ഒരാള്‍ക്ക് ഒരു രാത്രി 40 വട്ടം ജനാബത്തുണ്‍ടാവുക അസംഭവൃമാണെന്ന് പറയാവതല്ല. 40 തവണ മാത്രമല്ല 70 തവണ ജനാബത്തുണ്‍ടാകാമെന്നതിന് വൃക്തമായതെളിവുണ്‍ട്. ബുഖാരി മുസ്ലിം എടുത്ത് നോക്കിയാൽ കാണാം

അബൂഹുറൈറ (റ)ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു സുലൈമാന്‍ (അ)ഇങ്ങനെ ശപഥം ചെയ്തു ഇന്ന് രാത്രി 70 ഭാരൃമാരെയുംഞാന്‍ സമീപിക്കും .അവര്‍മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നയോദ്ധാക്കളെ പ്രസവിക്കും. ഇത്കേട്ട് മലക്ക് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഇന്‍ശാഅല്ലാഹ്, എന്ന് പറയുക എന്നാല്‍ സുലൈമാന്‍ നബി അതുപറഞ്ഞില്ല.മറന്നു.ശപഥംചെയ്തപോലെ അദ്ദേഹംമുഴുവന്‍ഭാരൃമാരേയും സമീപിച്ചു.പക്ഷേ ഒരുത്തിമാത്രമേ ഗര്‍ഭംധരിച്ചുളളൂ.അത് തന്നെ അപൂര്‍ണശിശുവും. നബി(സ്വ)തങ്ങൾ പറഞ്ഞു,അദ്ദേഹം ഇന്‍ശാഅല്ലാഹു,എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാകുട്ടികളും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവരായിരുന്നു.

(ബുഖാരി,മുസ്ലിം )

ഒറ്റരാത്രികൊണ്‍ട് സുലൈമാന്‍ നബി 70ഭാരൃമാരെ സമീപിക്കുകയും എന്നാല്‍ ഇന്‍ശാഅല്ലാ പറയാത്തതിനാല്‍ ഒരുഭാരൃമാത്രംഗര്‍ഭിണിയാവുകയുംചെയ്തെന്ന് ഹദീസില്‍നിന്ന് വൃക്തമാകുന്നു.ഇതിനര്‍ത്ഥം അദ്ദേഹം 70ഭാരൃമാരേയും സംയോഗം ചെയ്യുകവഴി 70തവണ ജനാബത്തുണ്‍ടായെന്നര്‍ത്ഥം. ഇന്‍ശാഅല്ല പറയാത്തതിനാല്‍ 69 ഭാരൃമാര്‍ ഗര്‍ഭംധരിച്ചില്ലെന്ന് നബി (സ)പറഞ്ഞത്.

എങ്കില്‍ ശൈഖവര്‍കള്‍ക്ക് സ്ഖലനംകൊണ്‍ട് മാത്രം നാല്‍പത് തവണജനാബത്തുണ്‍ടാകുന്നത് നമുക്ക് ചോദൃം ചെയ്യാനാകില്ല. നാല്‍പത് തവണ ജനാബത്തുണ്‍ടായെന്ന് പറയുന്നത് അദ്ദേഹത്തെ വഷളാക്കലല്ലേ ഇതാണ് വഹാബീ പരിഹാസൃം ...അല്ല വഹാബീ സുലൈമാന്‍നബി(അ)മിന് 70തവണസ്ഖലനവും 70തവണ ജനാബത്തുണ്‍ടായസംഭവവും നബി (സ)പറഞ്ഞത് അദ്ദേഹത്തെ വഷളാക്കലാണോ !!! സുലൈമാന്‍ നബി (അ)മിന്‍റെ കിടപ്പറ രഹസൃമല്ലേ നബിതങ്ങള്‍ പറഞ്ഞത് ! ഇമാമുകള്‍ ഉദ്ധരിച്ചത് അനേകായിരങ്ങള്‍ പഠിക്കുന്നത് !

പല റിപ്പോർട്ടുകളിലും 60,70,90,99,100,എന്നിങ്ങിനെ ഉണ്ട്



(ഫത്ഹുൽ ബാരി )