സംസം വെള്ളം നിന്ന് കുടിക്കലാണോ സുന്നത്ത്.?

ചോദ്യം
സംസം വെള്ളം നിന്ന് കുടിക്കലാണ് സുന്നത്ത് എന്ന് പറയുന്നത് ശരിയാണോ.?
പലരും അങ്ങനെ ചെയ്യുന്നത് കാണുന്നു ഇതിൽ വല്ല അടിസ്ഥാനവുമുണ്ടോ.?

📮ആദിൽ മുഹമ്മദ് വയനാട്

ഉത്തരം
 ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം ഇരുന്നു കൊണ്ടു നിർവ്വഹിക്കലാണ് സുന്നത്ത്. എന്നാൽ, ഹറമിൽ വച്ചു 'സംസം' കുടിക്കുമ്പോൾ പലരും നിന്നുകൊണ്ടു കുടിക്കുന്നതു കാണുന്നു.
സംസം നിന്ന് കുടിക്കലാണ് സുന്നത്ത് എന്ന ധാരണയാകാം ഇതിന് കാരണം.
എന്നാൽ
'സംസം' കുടിക്കുമ്പോൾ ഖിബ് ലക്കു മുന്നിടലും ഇരിക്കലും സുന്നത്താണ്.
(തുഹ്ഫ)

നബി (സ) തങ്ങൾ ഒരിക്കൽ സംസം വെള്ളം കുടിക്കുമ്പോൾ നിന്നു കുടിച്ചതായി റിപ്പോർട്ടുണ്ട്.ഇതിനെയടിസ്ഥാനമാക്കിയാകാം ചിലർ സംസം കുടിക്കുമ്പോൾ നിൽക്കണമെന്ന് പ്രചരിപ്പിക്കുന്നത്. എന്നാൽ ,നബി (സ) അങ്ങനെ ചെയ്തത് അനുവദനീയമാണെന്നു വെളിപ്പെടുത്തുന്നതിനായിരുന്നു. 'നബി (സ) തങ്ങൾ സംസം നിന്നു കുടിച്ചതിനു ശേഷം അങ്ങനെ ചെയ്യുന്നതിനെ വിരോധിച്ചതായി ഞാൻ കേട്ടിട്ടുണ്ടെ'ന്ന് ജാബിറി (റ) നെത്തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .

 (തുഹ്ഫ: ശർവാനി സഹിതം- 4/144)
============================
   

ഇത് പോലെ നിങ്ങളുടെ സംശയങ്ങൾ ഇഫ്ശാഉസ്സുന്നയിലേക്ക് മെയ്ൽ ചെയ്യുക.
മറുപടി പ്രതീക്ഷിക്കാം.
abuthahrwayanad@gmail.com