ഭൗതിക , അഭൗതിക സഹായം

"ഭൗതിക , അഭൗതിക സഹായം അല്ലാഹുവിൽ നിന്ന് തന്നെയാണ്"
"സഹായാർത്ഥനയും വസ്തുതയും"
__________________________________

ഇസ്തിഗാസ എന്ന പദത്തിന് സഹായം തേടുക എന്നാണ് അര്‍ത്ഥം.

സൂറത്തുല്‍ ഫാതിഹയിലെ ഒരായത്താണ്:
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.)

ഈ ആയത്തിനെ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു :

"നിനക്ക് വഴിപ്പെടുന്നതിലും മറ്റ് ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് സഹായം തേടുന്നു.(ഇബ്‌നു കസീര്‍)

നോക്കൂ..!
ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ എല്ലാ കാര്യങ്ങളിലും സഹായം തേടുന്നത് അല്ലാഹുവിനോട് മാത്രമാണ്. അഥവാ, അല്ലാഹുവിനോട് മാത്രമായിരിക്കണം. അപ്പോള്‍ നാം സാധാരണ തേടുന്ന സഹായങ്ങള്‍ ഇതര ജീവികളോട് വരെ ചെയ്യാറുണ്ട്. അതോ? എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. ഏത് കാര്യമായാലും ആരോടായാലും അത് ശിര്‍ക്കാകണമെങ്കില്‍ നാം മേല്‍ പറഞ്ഞത് പ്രകാരം സാക്ഷാല്‍ ഉടമസ്ഥനാണെന്ന അഥവാ, ഇലാഹാണെന്ന വിശ്വാസം ഉണ്ടായാലാണ്. അല്ലാത്ത കാലത്തോളം അത് ശിര്‍ക്കാകുകയില്ല.

കാരണം, അല്ലാഹു പറയുന്നു:നിങ്ങള്‍ക്ക് അല്ലാഹു അല്ലാതെ മറ്റൊരു സംരക്ഷകനും സഹായിയും ഇല്ല. (അന്‍കബൂത്ത് 22) ഇവിടെ ഒരു സഹായിയുമില്ല എന്നു പറഞ്ഞത് നമ്മെ ആരും സഹായിക്കുകയില്ല എന്ന അര്‍ത്ഥത്തിലല്ലല്ലോ. കാരണം, അല്ലാഹു അല്ലാത്ത സഹായികളെ പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:

إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )

فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീൽ(അ) ഉം വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍)

ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി  എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിൻ റ്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിൻ റ്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.

وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)

(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.)

നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു.

നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.

وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.)

നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്.

അല്ലാഹു പറയുന്നു:

وَمَا كَانَ لَنَا أَ
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിൻ റ്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.)

ചുരുക്കത്തില്‍ മനുഷ്യൻ റ്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:

وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى

(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്)

ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്.

ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ?

മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു.