വഹാബിയും ചേകന്നൂരിയും കണ്ടുമുട്ടിയ കഥ

☘☘ഒരിക്കൽ  ഒരു  വഹാബിയും ചേകന്നൂരിയും തമ്മിൽ കണ്ടുമുട്ടി. ☘☘

ചേകന്നൂരി :       "സലാമുൻ അലൈക്കും " എന്തുണ്ട് വിശേഷം ?😀

 വഹാബി :     "വ അലൈകുമുസ്സലാം " സുഖം, നിങ്ങളെന്താ ഇക്കാ  "അസ്സലാമു അലൈക്കും"എന്ന്  പറയാത്തത് ?  🤔

 ചേകന്നൂരി :         ഖുർആനിൽ ഞാൻ ഒരിടത്തും "അസ്സലാമു അലൈക്കും" എന്ന അഭിസംബോധന  കണ്ടില്ല, മാത്രമല്ലാ സലാമുൻ അലൈക്കും എന്ന്  മാത്രമാണ് കണ്ടത്തു.നമുക്ക് ഖുർആൻ അല്ലെ തെളിവ്  മോനെ ?

വഹാബി :      പക്ഷെ  ഹദീസുകളിലും മുൻകഴിഞ്ഞ  ഇമാമുമാരുടെ കിതാബുകളിലും   " അസ്സലാമു അലൈക്കും" എന്നാണല്ലോ   ഉള്ളത്?  മാത്രമല്ല     ലോക മുസ്ലിങ്ങളും  അങ്ങനെ  ആണല്ലോ  അഭിവാദ്യം ചെയ്യുന്നതും ?  🤔

ചേകന്നൂരി :  മോനെ നീ എന്താ  ഇപ്പോൾ  സുന്നികളെപോലെ    സംസാരിക്കുന്നത് ? 😡

വഹാബി  : അതെന്താ ഇക്കാ  അങ്ങനെ ചോദിച്ചത് ? ഞാൻ ഇപ്പോഴും ഒരു  ഉറച്ച  മുജാഹിദുകാരനാണ്.  😨

ചേകന്നൂരി : സാധാരണ സുന്നികളാണല്ലോ ഖുർആനും ഹദീസുമെല്ലാം  മുൻകഴിഞ്ഞ  ഇമാമുമാർ പഠിപ്പിച്ച രീതിയിൽ തന്നെ  പിൻപറ്റുന്നത്. അതു കൊണ്ടാണ് ഞാൻ നിന്നോട്  അങ്ങനെ ചോദിച്ചത്. ക്ഷമിക്കണം.🙏

വഹാബി : അതുസാരമില്ല., 😊 പക്ഷെ  അപ്പോൾ സ്വഹീഹാ ഹദീസും നാം   തള്ളേണമോ ? 🤔

 ചേകന്നൂരി :  മോനെ, മുൻപ് ഞാനും മുജാഹിദായിരുന്നപ്പോൾ   നമ്മുടെ മൗലവിമാർ നമുക്ക്  പഠിപ്പിച്ചു  തന്നത് ഓർമയില്ലേ നിനക്ക് ?

വഹാബി :  ഇല്ല ഇക്കാ ,  എന്താണ് മൗലവിമാർ  പഠിപ്പിച്ചു തന്നത് ? 🤔🤔

ചേകന്നൂരി :  ഖുർആനിന് എതിരായിട്ട്  എത്ര പ്രബലമായ ഹദീസോ,  എത്ര ഉന്നതരായ ഇമാമുമാരോ പറഞ്ഞാലും തള്ളണമെന്ന്  പഠിപ്പിച്ചത് ഇത്രപെട്ടെന്ന് മറന്നോ നീ ? 😊

വഹാബി : ഓഹ്, ഓർക്കുന്നു.😇😇സത്യത്തിൽ   നിങ്ങളെ ഒരുപാട് ഞാൻ  തെറ്റിദ്ധരിച്ചു  യഥാർത്ഥത്തിൽ നിങ്ങളുടെ സംഘടനയാണ്  സത്യമെന്ന് തോന്നുന്നു.

ചേകന്നൂരി :    തീർച്ചയായും,   യഥാർത്ഥ  മുജാഹിദ് ആശയങ്ങൾ ഞാനും കണ്ടത്തിയത് ചേകന്നൂരികളിലാണ്. നിനക്കും ഞങ്ങളുടെ സംഘടനയിലേക്ക് സ്വാഗതം.🤝🤝

വഹാബി : വളരെ സന്തോഷം, എനിക്ക് സത്യം മനസ്സിലാക്കി തന്നതിന്. 😘😘

ചേകന്നൂരി : ശെരി മോനെ ഞാൻ പോകട്ടെ,   ഇന്ന് വൈകിട്ട് ഞങ്ങളുടെ ഒരു ഖുർആൻ ക്ലാസ് ഉണ്ട് പറ്റുമെങ്കിൽ മോനും കൂട്ടുകാരും  വരാൻ മറക്കരുത്. ഒരു ഖുർആൻ പരിഭാഷയും തരാം. 😋

 വഹാബി :   തീർച്ചയായും വരാം,എനിക്ക് ഇനിയും നിങ്ങളുടെ ആദർശം പഠിക്കണമെന്നുണ്ട്.നമുക്ക് വൈകിട്ട് കാണാം 🤗   "സലാമുൻ അലൈക്കും"

ചേകന്നൂരി : ശെരി മോനെ.   "വ അലൈകുമുസ്സലാം
 "  
🌹🌹🌹🌹🌹🌹🌹