സയ്യിദ് ശരീഫില്‍ മദനി(റ).ഉള്ളാൾ


കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു.
അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് ഇസ്‌ലാമികമായി ഉണര്‍ന്നു. പരിസരത്ത് ജാതിമത ഭേദമെ ന്യേ അംഗീകാരം.
ഒരു ജീവിതം പൂര്‍ണ്ണമായി ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ബഹു: സയ്യിദവര്‍കള്‍ ഉള്ളാളിന്റെ മണ്ണില്‍ തന്നെ വഫാതായി. നാടിനെ പ്രശസ്തമാക്കി. ജീവിച്ചിരുന്ന നാല് നൂറ്റാണ്ട് മുമ്പത്തതിനെ ക്കാള്‍ മരണശേഷമുള്ള കേളി മികച്ചു നില്‍ക്കുന്നു. അവിടുത്തെ ദര്‍ഗയില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിപുല ഉറൂസ് കേരളത്തിലും കര്‍ണാടകയിലും നടക്കുന്ന ഉറൂസുകളില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത പ്രസംഗ പരമ്പരയും പേക്കൂത്തുകളില്ലായ്മയും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വിശ്വാസികള്‍ ഉള്ളാളത്തിലെ ഉറൂസിലേക്ക് അറവിന് വേണ്ടി ആടിനെ നേര്‍ച്ചയാക്കി കഴുത്തില്‍ സഞ്ചി കെട്ടിത്തൂക്കി കയറൂരി വിടുന്നു. കൂടെ ഇടയനില്ലാതെ ഈ ആടുകള്‍ സംസ്ഥാനങ്ങള്‍ താണ്ടി സമയമാവുമ്പോള്‍ ഉള്ളാളെത്തെത്തുന്നു. ചിലപ്പോള്‍ അവ തീവണ്ടി കയറിയും സവാരി ചെയ്യുന്നു! തടയപ്പെടാറില്ല. ഇറക്കിവിടപ്പെടാറില്ല. വലിയ്യിന്റെ മരണാനന്തര കറാമത്ത് സംബന്ധിച്ച് മിണ്ടാ പ്രാണികള്‍ നടത്തുന്ന മൊബൈല്‍ ദഅ്‌വ!!