മണിചെയ്ൻ, എം.എൽ.എം,ആംവെ: ഇവയുടെ ഇസ്ലാമിക വായന
കമ്പനികളില്‍നിന്ന് തങ്ങളുടെ ഉല്‍പന്നം വിറ്റഴിയുമ്പോഴെല്ലാം ആദ്യമായി പ്രസ്തുത വസ്തു വാങ്ങിയ വ്യക്തിക്ക് പ്രോത്സാഹനമായി പാരിതോഷികം ലഭിക്കുന്നു. പിന്നീട് ആ വ്യക്തിയുടെ പ്രേരണയാല്‍ ചെയ്നിൽ ചേർന്ന് കമ്പനിയുടെ ഉല്‍പന്നം ആരൊക്കെ വാങ്ങുകയും അവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആദ്യത്തെ വ്യക്തിക്ക് വലിയ തുക പാരിദോഷികമായി കമ്പനി നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ഓരോ ഉപഭോക്താവും മറ്റുള്ളവരെ സാധനങ്ങള്‍ വാങ്ങാന്‍ ചെയ്നിൽ കണ്ണിചേരാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് മണീചെയിന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മണിചെയിൻ ബിസിനസിന്റെ മറ്റൊരു രീതിയാണ് ആംവെയും എം.എൽ.എം ഉം. മണിചെയിൻ അല്ല എന്ന് സ്ഥാപിക്കാൻ നടത്തുന്ന ചില വിദ്യകൾ ഇവയാണ്.
മണിചെയിൻ പരിപാടിയിൽ ജ്യോമതീയ പ്രോഗേഷനിൽ (1,3 9 ,27 എന്നിങ്ങനെ കൂടുന്നത്) ആണ് ആളെ ചേർക്കുന്നത്. ഒന്നാമനിൽ നിന്ന് മൂന്നു പേർ. ആ മൂന്നു പേരും മൂന്നുപേരെ വീതം ചേർത്താൽ ഒന്നാമന് മുടക്കുമുതൽ തിരിച്ചു കിട്ടും പിന്നീട് താഴെ ഇതേപ്രകാരം ചേർത്തത് അനുസരിച്ച് മുകളിലെ ആൾക്ക് വിഹിതം കിട്ടും.
ആംവെ ഇതല്പം മാറ്റി ഒന്നിൽ നിന്ന് 3 9 എന്നിങ്ങനെ പോകാതെ ഒരാൾ തന്നെ മൂന്നു പേരെ ചേർത്താലും മതി ഫലം ഒന്നുതന്നെ. ഒമ്പതുപേരുടെ വരുമാനം കമ്പനിക്ക് കിട്ടുമ്പോഴാണ് ഒരാൾക്ക് മുടക്കുമുതൽ കിട്ടുക.
ബാക്കി എട്ട് പേർക്ക് പണം കിട്ടാൻ അവർ ഓരോരുത്തരും ഒമ്പതുപേരെ ചേർക്കണം.
ഫലം 72 പേർ ശൃംഖലയിൽ ചേർന്നാൽ എട്ട് പേർക്ക് പണം കിട്ടും. 64 പേരുടെ പണം കമ്പനിയുടെ കൈയിൽ.
വാദത്തിന് വേണ്ടി അവരും ഇതുപോലെ താഴേക്ക് ചേർത്ത് പോകുന്നു എന്ന് കരുതുക 201 മത്തെ പടി എത്തുമ്പോഴേക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും അതിൽ അംഗങ്ങൾ ആവണം.
അത്രയും പേർക്ക് പണം തിരിച്ചുകിട്ടാൻ അതിന്റെ 9 മടങ്ങിൽ ഒരുപക്ഷേ ദക്ഷിണേന്ത്യക്കാർ മുഴുവൻ ചേരണം. അവർക്കെല്ലാം മുടക്കുമുതൽ കിട്ടാൻ ഇന്ത്യക്കാർ മുഴുവനും ചേരണം.
ഇതിൽ എവിടെയെങ്കിലും വെച്ച് ശൃംഖല മുറിഞ്ഞാൽ അതിന്റെ മുകളിലെ ആളടക്കം അടച്ച പണം കമ്പനിക്ക്.
ഇവിടെ പണം കൊണ്ടല്ല മറിച്ച് ഉൽപന്നങ്ങൾ കൊണ്ടാണ് ചെയിൻ ഉണ്ടാക്കുന്നത്.
യഥാർത്ഥ വിലയുടെ 10, 20, 50 വരെ മടങ്ങ് വിലയാണ് പല ഉത്പന്നങ്ങൾക്കും ഏറ്റവും കൂടിയ ചില്ലറവില(mrp) ഇടുന്നത്. സാധാരണഗതിയിൽ സ്വന്തം ഉപഭോഗത്തിന് ഇത്ര വില നൽകി ഒരു ഉപഭോക്താവും ഇത് വാങ്ങില്ല. ഏതാണ്ട് എല്ലാവരും ഈ വൻ വില നൽകുന്നത് അതിലെ മണിചെയിൻ ഘടകം മൂലമാണ്. പൊതു കമ്പോളത്തിൽ വച്ചാൽ ഒരാൾ പോലും നേരിട്ടുവന്ന് വാങ്ങാത്തവ യായിരിക്കും ഈ ഉൽപന്നങ്ങൾ.
ഇതിന്റെ വിൽപ്പന ഡയറക്ട് മാർക്കറ്റിങ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിർബന്ധിത വിൽപന തന്നെയാണ്.
വാങ്ങുന്നവരിൽ വലിയൊരു ലാബ സാധ്യതയുടെ മോഹം സൃഷ്ടിച്ചാണ് വ്യാപാരം എന്നർത്ഥം.
ലോട്ടറി ടിക്കറ്റിൽ നിന്നും അത്ര വ്യത്യസ്തമല്ല ഇത് എന്നർത്ഥം.
കേവലം കമ്മീഷൻ, ലാഭം തുടങ്ങിയ പരമ്പരാഗത ശൈലിയിൽ വരുമാനം എന്ന ഒന്നല്ല, ഇത് ചൂതാട്ടം, കൊള്ള, അതിമോഹം ഇവയെല്ലാം കൊണ്ടും നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും വ്യാപാരമാണ്.
അതിനാൽ ഇതിനെ അംഗീകരിക്കാൻ പറ്റില്ല.
പ്രൈസ് ചിറ്റ്സ് ആൻ മണി സെർക്കുലേഷൻ 1978 അനുസരിച്ച് ക്രമാതീതമായ ലാഭം വാഗ്ദാനം ചെയ്യുന്നു എന്നതിനാൽ ഇന്ത്യയിൽ ഇത് ശിക്ഷാർഹമാണ് .
ഐപിസി 420 പ്രകാരം ഇത് ശിക്ഷാർഹമാണ് മണിചെയിനും ആംവെയും മൾട്ടിലെവൽ മാർക്കറ്റിങ്ങും ഇതേ ഗണത്തിൽ പെടുന്നു. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങൾ മാത്രമുള്ള തട്ടിപ്പിന്റെ ബിസിനസുകൾ ആണ്.
നാനോ,എക്സൽ ,ടൈക്കൂൺ, ബിസിനസ് എമ്പയർ, അണ്ടർവേൾഡ്, ജപ്പാൻ ലൈഫ് ഇന്ത്യ, ആയുർവേദ life, മാജിക് കമ്പനി എന്നീ കമ്പനികൾ 2011 കേരള പോലീസിന്റെ കരിമ്പട്ടികയിൽ ഇടം നേടിയ മണി ചെയിൻ ബിസിനസ് കമ്പനികളാണ്.
ഇസ്ലാമിക മാനം
ഇസ്ലാമികമായി ഇത് തെറ്റാണെന്ന് പറയാൻ ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യം ഉണ്ടാവില്ല.
ഉപഭോക്താക്കളെ വഞ്ചിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. കാരണം, ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കപ്പെട്ട അത്ര ആളുകളെക്കൊണ്ട് കമ്പനിയുടെ ഉല്‍പന്നം വാങ്ങിക്കുവാന്‍ കഴിയുമോ എന്ന് അയാള്‍ക്കറിയില്ല. അപ്രകാരംതന്നെ എത്രമാത്രം ആളുകള്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുമില്ല. അതിനാല്‍ നിശ്ചയിക്കപ്പെട്ട പരമാവധി സംഖ്യക്ക് താന്‍ അര്‍ഹനായിരിക്കുന്നുവോ, അതല്ല, ഏറ്റവും ചെറിയ തുകക്കുള്ള അര്‍ഹതയാണോ നേടിയിട്ടുള്ളത് എന്നും അയാള്‍ക്ക് കൃത്യമായി വിവരം ലഭ്യമല്ല. അതും ഒരു രീതിയില്‍ വഞ്ചനതന്നെയാണ്. മാത്രമല്ല, ഈ ബിസിനസില്‍ പങ്കെടുക്കുന്നവരില്‍ അധികവും പരാജിതരുമാണ്. ഇങ്ങനെയുള്ള വഞ്ചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല
കമ്പനിയുടെ ഉല്‍പനങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചുകൊണ്ടു ജനങ്ങളെ വഞ്ചിക്കുകയും പൂഴ്ത്തിവെപ്പു നടത്തുകയും ചതിക്കുകയുമാണ് ഈ കച്ചവടത്തിലൂടെ നടക്കുന്നത്.
ഇന്ത്യൻ നിയമപ്രകാരം പോലും ഈ ഇടപാടുകൾ കുറ്റകരമാണ് എന്നു വ്യക്തമായല്ലോ അതുകൊണ്ട് ഈ ഇടപാടിൽ നിന്ന് മുസ്ലിംകൾ മാറി നിൽക്കേണ്ടതാണ്.
ഇത ഹലാലായ രൂപത്തിലുള്ള സംബാദന രീതിയല്ല.
Post a Comment