ദൗർഭാഗ്യത്തിലും സൗഭാഗ്യത്തിലും വിശ്വസിക്കാമോ?
ദൗർഭാഗ്യത്തിലും സൗഭാഗ്യത്തിലും വിശ്വസിക്കുന്നത് തെറ്റല്ല.
യഥാർത്തത്തിൽ അത് വിധി(ഖദ്ർ)യിലുള്ള വിശ്വാസമാണ്. പക്ഷെ എല്ലാം അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസ്ക്കണമെന്ന് മാത്രം.
മറ്റുള്ള ജീവികളിൽ നിന്നോ മറ്റോ ആണെന്ന് വിശ്വസിക്കാൻ പാടമല്ല.
ഭാഗ്യത്തിന് അറബിയിൽ “ഹള്ള്” എന്ന് പറയുന്നു.
അതിന്റെ ഡെഫിനിഷൻ പണ്ഡിതർ നൽകിയത് ഇപ്രകാരമാണ്.
قال الفيروزآبادي رحمه الله :
" الحَظُّ: النَّصيبُ، والجَدُّ، أو : خاصٌّ بالنَّصيب من الخَيرِ والفَضْلِ " .
انتهى من "القاموس المحيط" (ص 695) .
“ഭാഗ്യമെന്നാൽ നന്മയിൽ നിന്നും ഔദാര്യത്തിൽ നിന്നുമുള്ള വിഹിതം എന്നാണർത്ഥം. ”
ഇമാം മനാവി പറയുന്നു;
وقال المناوي رحمه الله :
" الحظ: النصيب المقدر " انتهى من "التوقيف" (ص 142) .
“വിധിക്കപ്പെട്ട വിഹിതമാണ് ഭാഗ്യം”
മലയാള നിഘണ്ടുവിലും ഭാഗ്യത്തിന് നൽകിയ അർത്ഥം മറിച്ചല്ല.
അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചിലത് നമ്മെ അപേക്ഷിച്ച് ഗുണകരവും ദോഷകരവും ആകാം.
ഇതിനാണ് നാം സൗഭാഗ്യമെനും ദുർഭാഗ്യമെന്നും പേര് പറയുന്നത് എങ്കിൽ അതിൽ ഒരു തെറ്റുമില്ല.
കാരണം
അല്ലാഹുവിന്റെ അറിവില്‍പ്പെടാത്ത യാതൊന്നുമില്ല എന്നതുപോലെ തന്നെ എല്ലാ സംഗതികളും അവന്‍ ഒരു സംരക്ഷിത ഫലകത്തില്‍ (അല്ലൗഹുല്‍ മഹ്ഫൂദ്)രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിശ്വാസം ഒരു മുസ്ലിമിന് അനിവാര്യമാണ്.
‘നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്’ (അല്‍ഹജ്ജ് 70).
അബ്ദുല്ലാഹി ബ്‌നു അംറി ബ്‌നില്‍ ആസ്വ്(റ) പറയുന്നു. നബി(സ) ഇപ്രകാരം പറയുന്നതിനായി ഞാന്‍ കേട്ടിട്ടുണ്ട്. ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൃഷ്ടികളുടെ വിധിനിര്‍ണയങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി. (സ്വഹീഹു മുസ് ലിം)
Post a Comment