കസേര നിസ്കാരവും സ്റ്റൂളിൽ സുജൂദും
ചിലർക്ക് നിൽക്കാൻ കഴിയും. മുട്ടുമടക്കി ഇരിക്കാൻ കഴിയില്ല. അവർ മൂന്നുവിധത്തിൽ നമസ്‌കരിക്കുന്നത് കാണുന്നു.
(1) റുകൂഅ് സാധാരണ ചെയ്യാറുള്ളതു പോലെ ചെയ്യുക. നിന്നു കൊണ്ടു തന്നെ. ഒന്നുകൂടി കുനിഞ്ഞ് സുജൂദും നിർവ്വഹിക്കുക. (2)കസേരയിൽ ഇരിക്കുക. നിൽക്കുന്നവർ ചെയ്യാറുള്ളതുപോലെ തലയൊന്നു കുനിച്ച് റുകൂഅ് ചെയ്യുക. ഒന്നുകൂടി കുനിഞ്ഞ് സുജൂദും ചെയ്യുക. (3)കസേരയിൽ തന്നെ ഇരുന്ന് മുമ്പിൽ സ്റ്റൂളിലോ മേശയിലോ സുജൂദ് ചെയ്യുക.
ഇരിക്കാൻ സാധ്യമല്ലാത്ത ഇവർക്ക് ഈ മൂന്നുരൂപവും അനുവദനീയമാണോ? അതോ കിടന്നു നമസ്‌കരിക്കണോ?
ഇതിന്ന് പലരുടേയും വലിയ സംശയമാണ്.
മറുപടി ചുവടെ വായിക്കാം.
✅ഉത്തരം: ചോദ്യത്തിൽ പറഞ്ഞ മൂന്നു രൂപങ്ങളിൽ ആദ്യത്തെ രൂപമാണു ശരി. നിർത്തവും റുകൂഉം അതിൽ ശരിക്കും നിർവ്വഹിക്കുന്നുണ്ടല്ലോ. സുജൂദ് അവർക്കു ശരിക്കു നിർവ്വഹിക്കുവാൻ കഴിയുകയില്ല. അതിനു റുകൂഇനേക്കാൾ കവിഞ്ഞു കുനിഞ്ഞു കൊണ്ട് അവർ ആംഗ്യവും കാണിക്കുന്നുണ്ട്. ഇതു തന്നെയാണ് ചോദ്യത്തിൽ പറഞ്ഞവർ ചെയ്യേണ്ടത്. മറ്റു രണ്ടുരൂപങ്ങളിൽ അവർക്കു കഴിയുന്ന ഫർളായ നിർത്തവും നിർത്തത്തിൽ നിന്നും ശരിയായ റുകൂഉം ഒഴിവാക്കൽ വരുന്നുണ്ടല്ലോ. അതുകൊണ്ട് ആ രണ്ടുരൂപവും അനുവദനീയമല്ല. നിൽക്കാൻ കഴിയുന്ന അവർ കിടന്നു നമസ്‌കരിക്കാനും പാടില്ല. (തുഹ്ഫ: 2-23)
നിൽക്കാനും ഇരിക്കാനും കഴിയാതെ വരുന്നവർ കസേര ആശ്രയിക്കാവുന്നതാണ്.
Post a Comment