മരിച്ചവരുടെ ഏഴും മൂന്നും നാൽപ്പതും കഴിക്കൽ




-സുഹൃത്ത് സഈദ് ഫൈസിയുടെ കുടുംബ ഗ്രൂപ്പിൽ ഇടപെട്ട് ഈ വിനീതൻ നടത്തിയ സംവാദത്തിന്റെ ചുരുക്ക രൂപം ചുവടെ ചേർക്കുന്നു.-



മൗലവിയുടെ വാദം-1
സമസ്തക്കാർ ഒരുപാട് അനാചാരങ്ങൾ ചെയ്യുന്നുണ്ട്, അതിൽ പെട്ടതാണ് മൂന്ന്,  ഏഴ് പോലോത്തത് കഴിക്കൽ.
പായസം വെച്ച് കുടിക്കാൻ ഒരു പരിപാടി എന്നല്ലാതെ അതിൽ യാതൊരു അടിസ്ഥാനവുമില്ല. ഉണ്ടെങ്കിൽ നിങ്ങൾക്കത് തെളീക്കാൻ സാധിക്കുമോ നബിയോ സഹാബികളോ അത് ചെയ്തിട്ടുണ്ടോ.?

മറുപടി:
മൂന്ന്, ഏഴ് എന്നിവ കഴിക്കൽ അനാചാരമാണെന്ന് പ്രാമാണികമായ ഒരു ഗ്രന്ധത്തിലുമില്ല.
മറിച്ച് അത് നല്ല ആചാരവും പ്രതിഫലാർഹവുമാണ്.
ഇവിടെ രണ്ട് കാര്യങ്ങളാണ് മൂന്ന്, ഏഴ് തുടങ്ങിയ കാര്യങ്ങളിലുള്ളത്.

ഒന്ന്: മരിച്ചവർക്ക് വേണ്ടി സൽകർമങ്ങൾ ചെയ്ത് ഹദിയ ചെയ്യുക. അത് മയ്യിത്തിലേക്ക എത്തിച്ചേരുമെന്നതിൽ ഉലമാഅ് ഏകോപിച്ച വിഷയമാണ്.

രണ്ട്: അതിന് വേണ്ടി ഒരു ദിവസം നിർണയിക്കുക. മൂന്നാം ദിവസവും ഏഴാം ദിവസവും അത് ചെയ്യുന്നത് നാട്ടിലെ പതിവ് മാത്രമാണ്. നാലിന് ചെയ്താലും കൂലി കിട്ടും
 ഇത് രണ്ടും തെറ്റല്ല.

പിന്നെ നബിയോ സഹാബത്തോ ചെയ്തത് മാത്രമല്ല പ്രമാണം ദീനിലെ എല്ലാ കാര്യങ്ങളും നബിയും സഹാബത്തും ചെയ്തിട്ടുമില്ല.

മൗലവിയുടെ വാദം-2
അപ്പോൾ അത് നാട്ടാചാരമാണ് എന്നാണ് മുസ്ലിയാർ പറയുന്നത്. അതെ അതിന് മതവുമായി ബന്ധമില്ല. അതിന് തന്നെയാണ് ഞാൻ അനാചാരമെന്ന് പറഞ്ഞത്.

മറുപടി;
മൗലവി വിഷയം കോട്ടിമാറ്റണ്ട.
 ഞാൻ പറഞ്ഞത് കൃത്യമായി നിങ്ങൾ മനസ്സിലാക്കാത്ത തെറ്റോ. മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതോ എന്നറിയില്ല.
രണ്ടായാലും ശരി നിങ്ങൾ പറഞ്ഞത് പോലെ ഞാൻ പറഞ്ഞിട്ടില്ല.
സൽകർമങ്ങൾ മയ്യിത്തിലേക്ക് എത്തിച്ചേരുമെന്നതിൽ പണ്ഡിത ഏകോപനമുണ്ട് എന്നാൽ അത് മൂന്നിന് പ്രത്യേഗം മഹത്വം വിശ്വസിച്ച് സുന്നികൾ നടത്താറില്ല. അഥവാ മൂന്നിന് നടത്തിയാലും നാലിന് നടത്തിയാലും പുണ്യം കിട്ടും.
 മറിച്ച് അത് നാട്ടിലെ ആചാരമാണ്. നാട്ടിലെ ആചാരം ശറഇന് വിരുദ്ധമല്ലാത്ത കാലത്തോളം അനുവർത്തിക്കാമെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
 ഇതാണ് ഞാൻ പറഞ്ഞത്.
ഒപ്പം മൂന്ന് ഏഴ് ദിവസങ്ങൾക്ക് ചില ഹിക്മത്തുകൾ പണ്ഡിത മഹത്തുക്കൾ പറഞ്ഞത് ഇതിനെതിരല്ല.


മൗലവിയുടെ വാദം-3
ഇത് വെറും ഞൊണ്ടി ന്യായം മാത്രമാണ്.
ഇമാം ശാഫിയുടെ കിതാബിൽ നിന്നോ മറ്റു പണ്ഡിതന്മാരുടെ കിതാബിൽ നിന്നോ ഇതിന് തെളിവുദ്ധരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല.
മറിച്ചാണ് തെളിവുള്ളത്.

മറുപടി:
ശാഫീഈ മദ്ഹബിലെ തെളിവുദ്ധരിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആത്മീയാചാര്യൻ ഇബ്നു തൈമിയ്യയുടെ ഗ്രന്ഥം തന്നെ പിടിച്ചോളൂ....
അദ്ധേഹം പറയുന്നത് കാണൂ..
وسئل رحمه الله ما تقول السادة الفقهاء وأئمة الدين - وفقهم الله تعالى لمرضاته - في القراءة للميت هل تصل إليه ؟ أم لا ؟ والأجرة على ذلك وطعام أهل الميت لمن هو مستحق وغير ذلك والقراءة على القبروالصدقة عن الميت أيهما المشروع الذي أمرنا به ؟والمسجد الذي في وسط القبور والصلاة فيه وما يعلم هل بني قبل القبور ؟ أو القبور قبله ؟ وله ثلاث : رزق وأربعمائة اصددمون قديمة من زمان الروم ما هو له بل للمسجد وفيه الخطبة كل جمعة والصلاة أيضا في بعض الأوقات وله كل سنة موسم يأتي إليه رجال كثير ونساء ويأتون بالنذور معهم فهل يجوز للإمام أن يتناول من ذلك شيئا لمصالح المسجد الذي في البلد ؟ أفتونا يرحمكم الله مأجورين .

الحاشية رقم: 1فأجاب : الحمد لله رب العالمين . أما الصدقة عن الميتفإنه ينتفع بها باتفاق المسلمين وقد وردت بذلك عن النبي صلى الله عليه وسلم أحاديث صحيحة . مثل قول سعد : {يا رسول الله إن أمي افتلتت نفسها وأراها لو تكلمت تصدقت فهل ينفعها أن أتصدق عنها ؟ [ ص: 315 ] فقال : نعم } وكذلك ينفعه الحج عنه والأضحية عنه والعتق عنه والدعاء والاستغفار له بلا نزاع بين الأئمة .

ചുരുക്ക സാരം
സ്വദഖയും ദുആഉം ഹജ്ജും മറ്റ് സൽകർമങ്ങളും മയ്യിത്തിലേക്ക് ചേരുമെന്ന കാര്യത്തിൽ പണ്ഡിതരുടെ ഏകോപനമുണ്ട്.

മൗലവിയുടെ വാദം-4
ഇപ്പോൾ ഇബ്നു തൈമിയ്യയെ തെളിവാക്കേണ്ടി വന്നോ മുസ്ലിയാർക്ക്?
ഇബ്നു തീമിയ്യ പറഞ്ഞത് നല്ല മയ്യത്തമലേക്ക് അത് എത്തുമെന്നാമ്. അത് നബിയും പറഞ്ഞിട്ടുണ്ട്.
1004 وحدثنا محمد بن عبد الله بن نمير حدثنا محمد بن بشر حدثنا هشام عن أبيه عن عائشة أن رجلا أتى النبي صلى الله عليه وسلم فقال يا رسول الله إن أمي افتلتت نفسها ولم توص وأظنها لو تكلمت تصدقت أفلها أجر إن تصدقت عنها قال نعم
ഈ സ്വഹാബിയുടെ ഉമ്മ സ്വദഖ ചെയ്യുന്നവരായിരുന്നു അതാണ് എത്തിയത്
(മൗലവിയുടെ സ്വന്തം വ്യാഖ്യാനം)

മറുപടി:
ഇബ്നു തീമിയ്യ ഞങ്ങൾക്ക് വലിയ ഖോജയല്ല മൗലവീ..
 പക്ഷെ അദ്ധേത്തെ തന്നെ ഞാൻ എടുദ്ധരിച്ചത് നിങ്ങൾക്ക് തള്ളാനുള്ള പഴുതടച്ചതാണ്. അത് അരി ഭക്ഷണം കഴിക്കുന്ന ആർക്കും തിരിയും.
 പിന്ന പ്രതിഫലമെത്തുന്ന കാര്യത്തിൽ നല്ല മയ്യിത്ത് ചീത്ത മയ്യിത്ത് എന്ന വേർത്തിരിവ് ഒരു മുഹദ്ദിസും പറഞ്ഞിട്ടില്ല അത് മൗലവിയുടെ പുതിയ കണ്ടുപിടുത്തം മാത്രമാണ്.
ഇമാം നവവി ഈ ഹദീസിനെ വ്യാഖ്യാനിച്ചത് കാണൂ..
وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء ، وكذا أجمعوا على وصول الدعاء وقضاء الدين بالنصوص الواردة في الجميع ، ويصح الحج عن الميت إذا كان حج الإسلام ، وكذا إذا وصى بحج التطوع على الأصح عندنا ،
(شرح مسلم)
ചുരുക്ക സാരം
(മയ്യിത്തിന് സ്വദഖ ഗുണം ചെയ്യും മയ്യിത്തിലേക്ക് പ്രതിഫലം ചേരുമെന്നതിന് ഈ ഹദീസ് തെളിവാണ്.)
ഇവിടെ ചീത്ത മയ്യിത്ത് നല്ല മയ്യിത്ത് എന്ന വേർതിരിവ് ആര് പറഞ്ഞു മൗലവി വെക്തമാക്കണം.( ഹദീസ് മൗലവിക്ക് തന്നെ തിരിച്ചടിയായി)

മൗലവിയുടെ വാദം-5
( മേൽപറഞ്ഞതിന് മറുപടി ഇല്ല പകരം പുതിയതുമായി വരുന്നു)
ശാഫിഈ ഇമാം പറയുന്നത് കാണൂ



മരിച്ച വീട്ടിൽ പോയി ഇരിക്കുന്നതു ഭക്ഷണം കഴിക്കുന്നതും മറ്റും തെറ്റാണ് എന്നാണ് ഈ കിതാബിൽ ശാഫി ഇമാമും മറ്റും പറയുന്നത്.

മറുപടി;


ഈ വാദത്തിൽ നിങ്ങൾക്ക് ഭീമാബദ്ധം പിണഞ്ഞിരിക്കുന്നു. ഈ ഇബാറത്തിൽ നിങ്ങൾ സ്വയം വഞ്ചിതരായതോ മനപ്പൂർവം ജനങ്ങളെ ഇത് വെച്ച് കബളിപ്പിക്കുകയോ ആണ് ചെയ്യുന്നത്.
കാരണം,
 ഇന്ന് സുന്നികൾ ചെയ്യുന്ന സത്കർമത്തിന്റെ ഭാഗമായ മൂന്ന് കഴിക്കലും ശാഫീ ഇമാമ് പറഞ്ഞ കര്യങ്ങളും രണ്ടും രണ്ടാണ്.
ശ്രദ്ധിക്കുക.
ഇമാം ശാഫിഈ പറയുന്നത് അനുശോജനത്തിനും കരയാനും വേണ്ടി മരിച്ച വീട്ടിൽ പോയി ഇരിക്കുന്നതും അതിന് വേണ്ടി, അവർക്ക് വേണ്ടി പാചകം ചെയ്യുന്നതുമാണ്. ഇത് ജാഹിലിയ്യാ കാലത്തെ സംസ്കാരമായിരുന്നു. അതിനാൽ എല്ലാ കർമശാസ്ത്ര ഗ്രന്ധങ്ങളിലും അത് തെറ്റാണെന്ന് പറഞ്ഞതായി കാണാം.
എന്നാൽ
സുന്നികൾ ചെയ്യുന്നത് മയ്യിത്തിന് പ്രതിഫലം ലഭിക്കാൻ വേണ്ടി ചെയ്യുന്ന ദാന ധർമങ്ങളും ഖുർആൻ പാരായണങ്ങളും അതിന് വേണ്ടിയുള്ള മജ്ലിസുകളുമാണ്. ഇത് തെറ്റാണെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.
അതിനെ പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്തത്. അതിന് ഏറ്റവും വലിയ ഉദാഹരണം നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യ തന്നെ.


( ഇതിൽ നിന്ന് പിന്നെ മൗലവി ഞാൻ പ്രയോഗിച്ച കൂർആൻ പാരായണം എന്ന ഭാഗം മാത്രം കടന്ന് പിടിച്ചു. ബാക്കിയുള്ളതിന് മറുപടിയില്ല അതിനാൽ സംവാദം മറ്റൊരു വിഷയത്തിലേക്ക് മാറി.
“മരിച്ചവർക്ക് വേണ്ടി ഖുർആനോത്ത്”
ആ സംവാദം അടുത്ത ബ്ലോഗിൽ ഇൻശാ അല്ലാഹ്.)

അബൂ ത്വാഹിർ ഫൈസി
മാനന്തവാടി