പിഞ്ഞാണം എഴുതലും കുടിക്കലും

വഹാബികൾ അനാചരങ്ങളുടെ പട്ടികയിൽ  എണ്ണുകയും, കടുത്ത ശിർക്കാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൽകർമങ്ങളുടെ ഗണത്തിലെ ഒന്നാണ് പിഞ്ഞാണമെഴുത്ത്.
എന്നാൽ ഇതിനെ കുറിച്ച് പണ്ഡിതന്മാർ എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം.

പ്രസവം പ്രയാസകരമായാൽ.
എന്ന ദിക്റ് പ്ലേറ്റില്‍ എഴുതി കഴുകി കുടിച്ച് കൊള്ളട്ടെ എന്ന് ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് സഅ്ലബി ഉദ്ധരിച്ചതായി കാണാം. മാത്രമല്ല പ്രവാചകര്‍ (സ)യോട് ജാഹിലിയ്യാ കാലത്ത് നടത്തിയിരുന്ന ചില ചികിൽത്സാ രീതികളെയും മന്ത്രങ്ങളെയും കുറിച്ച് ചോദിക്കപ്പട്ടപ്പോള്‍ അത് എന്താണെന്ന് അന്വേഷിക്കുകയും ശിര്‍ക് വരാത്തിടത്തോളം അവ അനുവദനീയമാണെന്നും പറഞ്ഞതായി ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.

 ഇതിന്‍റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ പിഞ്ഞാണത്തില്‍ എഴുതി കുടിക്കാമെന്ന് പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നുണ്ട്. മുന്‍കാല പണ്ഡിതരില്‍ പലരും പല അസുഖങ്ങള്‍ക്കും അങ്ങനെ ചെയ്തിരുന്നുവെന്നും അത് അനുവദനീയമാണെന്നും ഇബ്നുല്‍ഖയ്യിം സാദുല്‍മആദ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് കാണുക.


ഇബ്നു തൈമിയ്യ പറയുന്നത് കാണുക.
''ഖുർആനോ, മറ്റു ദിക്റുകളോ അനുവദനീയമായ മഷികൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന്  നിവേദനം ; അദ്ധേഹം പറഞ്ഞു പ്രസവം  പ്രയാസം ആയാൽ
بِسْمِ اللهِ لَا إِلهَ إلَّا اللهُ اَلْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ الْحَمْدُلِلهِ رَبِّ الْعَالَمِينَ
كَأَنَّهُمْ يَوْمَ يَرَوْنَ مَايُوعَدُونَ ...الخ.
എന്ന ദിക്റ് വൃത്തിയുള്ള പാത്രത്തിൽ എഴുതി അവളെ കുടിപ്പിക്കണം .
അലി (റ) പറയുന്നു '' ഒരു കടലാസിൽ ഇത് എഴുതി സ്‌ത്രീയുടെ തോളിൽ കെട്ടണം , ഞാൻ ഇതു പരീക്ഷിച്ചു നോക്കി ഇതിനേക്കാൾ അത്ഭുത കരമായ ഒന്നും ഞാൻ കണ്ടിട്ടില്ല ''.
(ഫതാവ ഇബ്നു തൈമിയ 19/36 )

 ഇസ്‌റാഅ് സൂറത്ത് 82-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുർത്വുബി(റ)  പറയുന്നു:
നുശ്‌റത്തില്‍ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ വല്ലതും എഴുതുകയും വെള്ളം കൊണ്ട് മായിക്കുകയും ചെയ്യുക ശേഷം അത് രോഗിയുടെ മേല്‍ ഒഴിക്കുകയോ രോഗി കുടിക്കുകയോ ചെയ്യുക. അതിനാണ് നുശ്‌റത്ത് എന്ന് പറയുന്നത്. അതിനെ സഈദുബ്‌നു മുസയ്യബ്(റ) അനുവദിച്ചിരിക്കുന്നു. (ഖുര്‍ത്വുബി 10: 277)

അപ്പോൾ പിഞ്ഞാണമെഴുത്ത് നബിചര്യയും പുണ്യകർമവും ആത്മീയ ചികിത്സയുമാണെന്ന് സമർത്ഥിച്ച
ഇബ്നു ഖയ്യിം
ഇബ്നു തീമിയ്യ
ഇമാം ഖുർത്വുബി
എന്നിവരെ വഹാബികൾ തള്ളുമോ.?