ഈസാ നബിയുടെ ഇസ്തിഗാസ


മഹാനായ ഈസാ നബി വഫാത്തായ നബിതങ്ങളെ വിളിച്ച് തേടുമെന്ന്(?) പഠിപ്പിച്ച നബി തങ്ങളും വിളിക്കുന്ന ഈസാ നബിയും മുശ്രിക്കാണെങ്കിൽ സുന്നികൾ ഒന്നാം നമ്പർ മുശ്രിക്കുകളാണ്.
വഹാബികളുടെ ശിർക്കിന്റെ നിർവചനം പോളിച്ചടക്കുന്ന ഹദീസ്...

മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:
حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)

അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം/പക ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിടത്തിൽ വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)

ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസിനെ അധികരിച്ച്
നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:
قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)
ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്.
ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്.(മജ്മഉസ്സവാഇദ്:3/ 483)
പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.
و هذا إسناد جيد رجاله كلهم ثقات رجال
الشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)
ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്‌ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).