ഏറ്റവും വലിയ ധനികനാകാന്‍ ഈ സുന്നത്ത് നിസ്‌കാരം
ലോകം കണ്ട കോടിപതികളേക്കാളും കോടിപതിയായവര്‍ നമുക്കിടയിലുണ്ട്. അത് മറ്റാരുമല്ല, പതിവായി സുബ്ഹി നിസ്‌കാരത്തിനു മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ ഒന്നാം റക്അത്തില്‍ അലം നശ്‌റഹ് സൂറത്തും രണ്ടാം റക്അത്തില്‍ അലംതറകൈഫയും ഓതി നിസ്‌കരിക്കുന്നവനാണ്. അവനാണ് ഈ ലോകത്തെ ഏറ്റവും വലിയ റിച്ച് മാന്‍. ഒരു ഭാഗത്ത് ദുനിയാവും മറ്റുഭാഗത്ത് ഈ രണ്ടു റക്അത്തും നിന്നാല്‍ സുബ്ഹിക്ക് മുമ്പുള്ള ഈ രണ്ട് റക്അത്തിനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുക എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. അത്രയും പ്രതിഫലാര്‍ഹമായ നിസ്‌കാരമാണിത്.ഈ നിസ്‌കാരത്തെ പതിവാക്കുന്നവര്‍ക്ക് അല്ലാഹു ഒരുക്കുന്ന വ്യത്യസ്ത സംരക്ഷണവലയത്തെ കുറിച്ച് നാം അറിയുക. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രയാസപ്പെടുന്ന രോഗമാണല്ലോ ബാസൂര്‍, അഥവാ മൂലക്കുരു. പണ്ടുകാലങ്ങളിലൊക്കെ മുപ്പത്തി അഞ്ചോ നാല്‍പ്പതോ വയസ്സാകുമ്പോഴാണ് ഈ അസുഖം ഉണ്ടാകാറുള്ളത്. ഇന്ന് ചെറിയ കുട്ടികളിലടക്കം ഈ അസുഖം കാണാം. എന്നാല്‍ പതിവായി സുബ്ഹിക്കു മുമ്പുള്ള സുന്നത്ത് നിസ്‌കാരം പ്രത്യുത സൂറത്തുകള്‍ ഓതി നിര്‍വ്വഹിച്ചാല്‍ ബാസൂറിന്റെ അസുഖം ഉണ്ടാകില്ല. കുറച്ച് മുമ്പ് ഒരു സഹോദരന്‍ വന്ന് എന്നോട് പറഞ്ഞു: 26 കൊല്ലം മുമ്പ് ബ്ലഡ് വന്ന് എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു. പിന്നീട് ഒരു ഉസ്താദ് എന്നോട് സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് ഈ സൂറത്ത് പതിവാക്കാന്‍ പറഞ്ഞു. ഞാനത് ജീവിതത്തിന്റെ ഭാഗമാക്കിയതു മുതല്‍ പിന്നെ എനിക്കാ അസുഖം ഉണ്ടായിട്ടില്ല.മറ്റൊന്ന്, സ്വന്തം അരയില്‍ കെട്ടിയ ഏലസ് പാമ്പായി തിരിഞ്ഞു കൊത്തുമോ എന്നു പേടിക്കുന്ന കാലമാണിത്. അഥവാ ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. ഏതു ഭാഗത്തിലൂടെയാണ് ശത്രുക്കള്‍ നമ്മെ അക്രമിക്കുകയെന്ന് അറിയുകയില്ല. എന്നാല്‍ സുബ്ഹിക്കു മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ പ്രത്യുത സൂറത്തുകള്‍ ഓതി പതിവാക്കുന്നവനെയോ അവന്റെ സമ്പത്തിലോ കുടുംബത്തിലോ ഒരു ശത്രുവിന്റെയും കുതന്ത്രങ്ങള്‍ ഏശുകയില്ല. അവനെതിരില്‍ എന്ത് വിക്രിയകള്‍ ചെയ്താലും കാര്യമില്ല. സിഹ്ര്‍, കണ്ണേര്‍, ഉപദ്രവങ്ങള്‍ ഇതൊന്നും ഇങ്ങനെ പതിവാക്കുന്നവരില്‍ എത്തുകയില്ലെന്ന് മഹാന്മാര്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ കഴിവിന്റെ പരമാവധി ഇതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കുക.. വല്ല ദിനവും കഴിയാതരുന്നാല്‍ ഖളാഅ് വീട്ടാന്‍ ശ്രമിക്കുക….
Post a Comment