ഓമാനൂർ ശുഹദാക്കൾ


മലപ്പുറം  കൊണ്ടോട്ടി യിൽ നിന്ന് എടവണ്ണപ്പാറയിലേക്കുള്ള വഴിയിൽ 9.KM യാത്ര ചെയ്താൽ ഓമാനൂർ എന്നസ്ഥലത്ത് എത്താം,

ഓമാനൂരിന്റെആദ്യനാമം’ ബിംബ നൂർ”എന്നായിരുന്നു,അബലങ്ങളും,ബിംബങ്ങളും,പരിപാലകരും അധികരിച്ചതായി
രുന്നു അതിനു കാരണം.
അവിടെയുള്ളമുഴുവൻ വീട്ടുകാരും ഹൈന്ദവരായിരുന്നു ആകെ മൂന്ന് മുസ്ലീം വീടുകളാണ് അവിടെ
ഉണ്ടായിരുന്നത്.

മുഹ്യുദ്ധീൻ,കുഞ്ഞാലി, കുഞ്ഞിപ്പോകർ എന്നിവരുടെതായിരുന്നു ആ മൂന്ന് വിടുകൾ. കുഞ്ഞാലിയുടെ സഹോദരി പുത്രൻമാരാണ്കുഞ്ഞിപ്പോർ, മുഹ്
യുദ്ധീൻ എന്നവർ.

തിരൂരിൽ നിന്ന്”നയ്യാർ”കുടുംബത്തിൽപെട്ട ഒരു ചെറുപ്പകാരനെ ചില കാരണത്താൽ ആ കുടുംബത്തിൽ നിന്നും നാട്ടിൽനിന്നും പുറത്താക്കി. ആ ചെറുപ്പക്കാരൻ ചുറ്റിതിരിഞ്ഞ് അവസാനം എത്തിപ്പെട്ടത് ഇന്നത്തെ ഓമാനുരിലാണ്.

അദ്ദേഹത്തിന്റെ കുലതൊഴിലായ ബിംബനിർമാണവും ബിംബാരാധനയും അവിടെ കൂടുതലായതാ ണ് അവിടെ എത്താനുള്ള കാരണം. എന്നാൽ ആ യുവാവിന് അവൻ ഉദ്ദേശിച്ചസഹായം ലഭിച്ചില്ല. വെള്ളമോ ഭക്ഷണമോ ലഭിക്കാതെ മാറി ഉടുക്കാൻ വസ്ത്ര മില്ലാതെ താമസിക്കാൻവീടില്ലാതെ കഷ്ടപെട്ടആ യുവാവിനെ “കുഞ്ഞാലി” എന്ന മുസ്ലീംയുവാവ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി വേണ്ട സഹായംചെയ്ത് കൊടുത്തു!

ഈ സംഭവം അവർക്ക് മുസ് ലിമിങ്ങളോടുള്ള ശത്രുത വർദ്ദിക്കാൻ കാരണമായിആ യുവാവിനെ മുസ്ലിം വീട്ടിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചു.ഇതിനിടയിലാണ്മറ്റൊരു സംഭവം ഉണ്ടായത്! ഓമാനൂരിനടുത്ത നാടായ ‘പള്ളിക്കുന്ന്’ എന്നറിയപെടുന്ന ” പാലോയി ‘ എന്ന സ്ഥലത്ത് ബിംബാരാധയായിരുന്ന” അമ്മാളുഎന്ന ഹിന്ദു സ്ത്രീ മു സ്ലിമായി ‘ഹലീമ ‘ എന്ന പേര് സ്വികരിച്ചു.

ഈ രണ്ട് സംഭവങ്ങൾഅവരുടെ ഇസ്ലാം വി രോധംആളികത്തിച്ചുതൽഫലമായി ആ മുസ്ലീം സ്ത്രീയെ നിർബദ്ധ പൂർവ്വം അവരുടെമതത്തിലേക്ക് നന്നേ തിരിച്ച് കൊണ്ട് പോയി.ഇതോടു കൂടിമുസ്ലിംകളെ ആ നാട്ടിൽനിന്ന് ആട്ടിയോടിക്കാൻ അവർ കുടിലതന്ത്രം പ്രയോഗിച്ചു.

കരുണാകരൻ എന്ന വർഗ്ഗിയ വാദിയുടെ നേതൃത്വത്തിൽആർ പേർ അവിടത്തെ മഹാരാജാവായ സാമൂതിരിയോട് മുസ്ലീംകൾക്കെതിരിൽ യുദ്ധം ചെയ്യാൻഅനു മതിക്കായി നിവേദനം നൽകി പക്ഷേ മുസ്ലിംകളുടെ ദേശഭക്തിയും ദേശസ്നേഹവും കണ്ടറിഞ്ഞ സാമുതിരി രാജാവ് അനുമതിനൽകിയില്ല.സാമുതിരി രാജാവിന്റെ മന്ത്രിയായ ‘കൃഷണൻ’ എന്നയാളെ കൊണ്ട് റെക്ക മെന്റ്ചെയ്തെങ്കിലും അതും തള്ളപെട്ടു അവസാനം ചതിയിലൂടെ മുസ്ലിമിങ്ങളെ അക്രമികാൻ വേ ണ്ടി ഒരു പന്നിയെ കൊന്ന് പള്ളിയിൽകൊണ്ട് വന്നിട്ടു.മുസ്ലിമീങ്ങൾ ക്ഷമിച്ചു.

പിന്നീട് അവർ ഒരു പശുവിനെ കൊന്ന് തലയറുത്ത് അവരുടെ അബലത്തിൽ കൊണ്ടുവന്നിട്ടു.അബലത്തിലെ പൂചാരി ഉറഞ്ഞ് തുള്ളി കൊണ്ട് കള്ള പ്രസ്താവന നടത്തി ” അമ്പല നട അശുദ്ധമായിരിക്കുന്നു ദൈവം കോപി ച്ചിരിക്കുന്നു. ദൈവകോപം മാറാൻ ഇതിന് കാരണക്കാരായ മുസ്ലീമീങ്ങളെ ഈ നാട്ടിൽ നിന്നും ആട്ടിപ്പായിപ്പിക്കുക.അല്ലെങ്കിൽ ദൈവ ശാപം ഈ നാട്ടിൽ ഉണ്ടാകും” ശത്രുകൾ ഇളകി പുറപ്പെട്ടു.അവർ ആദ്യമായി പള്ളികുന്നത്തുള്ള പള്ളികത്തിച്ചു. സമ്പത്തുകൾ കൊള്ളയടിചു. മുസ്ലിംകളെ ആട്ടിയോടിച്ചു.

മുസ്ലീം കൾ കാർക്കും അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കാരണം മുസ്ലീംകൾ എണ്ണത്തിലുംവണ്ണത്തിലും വളരെകുറവായിരുന്നു; ഓമാനൂരിലെ മുസ്ലിം സഹോദരൻമാർ ഈ പാവപെട്ട മുസ്ലിംകളെ ആശ്വസിപ്പിക്കാൻ തയ്യാറായി ഈപരാക്രമം നേരിൽ കണ്ട അവർ അതീവ ദു:ഖി: തരായി. ശത്രുകൾ ഇനിയും അക്രമം തുടങ്ങുകയാണെങ്കിൽ പ്രതിരോധിക ണമെന്ന് അവർ തീരുമാനിച്ചു. അതിനിടയിലാണ്മറ്റൊരു സംഭവം നടക്കുന്നത്. അവരിൽപെട്ട ഒരാൾ ഒരു മുസ്ലിമിനെ ജോലിക്ക് വിളിച്ചു. ആ മുസ്ലീം ജോലി ചെയ്ത് കൊണ്ടിരിക്കേ ആ മനുഷ്യൻമുസ് ലിമിങ്ങളെയും ഇസ്ലാമിനെയും കടുത്ത ഭാഷയിൽ ആക്ഷേപിക്കാനും പരിഹസ്സിക്കാനും തുടങ്ങി.
 ഇത്കേട്ട് സഹികെട്ട മുസ്ലീംതന്റെ കയ്യിലുള്ള ആയുധം കൊണ്ട് അവനെവെട്ടി. അവന്റെകൈ മുറിഞ്ഞു; പിടിവിട്ടുവെന്ന് മനസ്സിലായപ്പോൾ മുസ്ലീം അവിടുന്ന് ഓടിപ്പോയി. കാരണം കിട്ടാൻകാത്തിരിക്കുന്ന ശത്റുക്കൾ ഒന്നിച്ച്സർവ്വ സന്നാഹങ്ങളുമായി മുസ്ലിമിങ്ങളെ ആട്ടിയോടിക്കാൻ പുറപെട്ടു. ഓമാനൂരിൽനിന്നും എട്ട് “ഫർസഖ് ‘(14. K.M) ദൂരത്തേക്ക്മുസ് ലിമീങ്ങളെ ആട്ടിയോടിക്കണമെന്ന് അവർ തിരൂമാനിച്ചു.

പലവീടുകളുംതകർത്ത്അടുത്തത് മുഹ് യുദ്ദീൻ എന്നവരുടെ വിടാണ് അവരുടെ ലക്ഷ്യ മെന്നറിഞ്ഞ കുഞ്ഞാലിയും കുഞ്ഞിപ്പോക്കരും മുഹ് യുദ്ധിൻഎന്നവരുടെ വിട്ടിലെത്തി. അപ്പോൾ അദ്ദേഅവിടെ ഉണ്ടായിരുന്നില്ല.

 തന്റെ ആയുധംസജ്ജീകരിക്കാൻ പോയതായിരുന്നു. അൽപസമത്തിനകം തിരിച്ചെത്തിയപ്പോൾ അവർ മൂന്ന് പേരും ശത്രുക്കളോട് യുദ്ദം ചെയ്യാനും ശഹീദായിസ്വർഗ്ഗം പുൽകാനുംപ്രതിജ്ഞ എടുത്തു.

താമസ്സിയാതെ ശത്റുകൾ മുഹ് യുദ്ധീൻ എന്നവരുടെ വീട് വളഞ്ഞു. അവർ ശത്രുകളുമായി ശക്തമായുദ്ധം ചെയ്തു ഈമാനികശക്തി കൊണ്ട്യുദ്ധം ചെയ്യുന്ന അവരേ നേരിടാൻ ശത്രുകൾ ക്ക് കഴിഞ്ഞില്ല. അവർപിന്തിരിഞ്ഞോടി ശഹീദാവണമെന്ന അടങ്ങാത്ത മോഹത്താൽ
ആ മൂന്ന്പേരും ശത്രുകളെ പിന്തുടർന്നു.

നമുക്ക് സംഘമായി യുദ്ധം ചെയ്യേണ്ട.ഒരാൾ യുദ്ദ ചെയ്തത്ശഹീദായ ശേഷം മറ്റൊരാൾ ഇറങ്ങുകഎന്നതീരുമാനത്തിൽ അവർഎത്തി, അങ്ങനെ ആദ്യം യുദ്ധം ചെയ്യാൻ ഇറങ്ങിയത് മുഹ്യിദ്ധീൻ എന്നവരാണ്.

 ഹിജ്റ:1128. ദുൽഹിജ്ജ.8 വെള്ളിയാഴ്ച്യായിരുന്നു ഇത്. അന്നേദിവസം ജുമുഅയുടെ സമയത്ത് മുഹ്യിദ്ധീൻ എന്നവരും അസറിന്റെ സമയത്ത്കുഞ്ഞാലി എന്ന വരുംമഗ് രിബിന്റെസമയത്ത് കുഞ്ഞിപോകർ എന്ന വരുംശഹീദായി. കുഞ്ഞി പോകർ എന്നവർക്ക്അന്ന് 18 വയസ്സായിരുന്നു.

ഓമാനൂരിൽ നിന്ന് 9 KM ദുര മുള്ള കൊണ്ടോട്ടിയിലെ ബസ്റ്റാന്റിന്റെ മുൻവശം പഴയങ്ങാടി ജുമുഅമസ്ജിദ് ഖബർസ്ഥാനിലാണ് ഇവർ അന്ത്യവിശ്രമം കൊള്ളുന്നത്.