നിലവിളക്ക് കത്തിച്ചാൽ എന്താണ് കുഴപ്പം.?



നിലവിളക്ക് കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
മതപരമായി യാതൊരു വിവരവുമില്ലാത്ത പല രാഷ്ട്രീയക്കാരും ഇതിൽ കയറി ഇടപെട്ട് രംഗം വശളാക്കിയ സാഹചര്യത്തിൽ മത പണ്ഡിതന്മാർ  അതിന് വിധി പറഞ്ഞതാണ്.
അത് ഒരിക്കൽ കൂടി ഇവിടെ കുറിക്കാം.

ഐശ്വര്യം പുലരുന്നതിനു നിലവിളക്ക് തെളിയിക്കുന്നത് ഒരു മത വിപാകത്തിന്റെ ആചാരമാണ്.
''ദീപം'' ഒരാരാധ്യവസ്തുവായി അവർ വിശ്വസിക്കുന്നു. അഗ്നി സാക്ഷിയാക്കിയാണ് ചിലര്‍ വിവാഹങ്ങള്‍ നടത്തുന്നത്. അഗ്‌നിക്ക് പ്രത്യേക ശക്തിയും ദൈവത്തിന്റെ സ്ഥാനവും ഹിന്ദുവിശ്വാസ പ്രമാണങ്ങള്‍ നല്‍കുന്നു. അഗ്നിയാരാധകര്‍ തന്നെ ലോകത്തുണ്ട്.
എന്നാൽ
മുസ്‌ലിംകള്‍ അഗ്നിയില്‍ യാതൊരുവിധ ദിവ്യത്വവും കല്‍പ്പിക്കുന്നുമില്ല. അത് കേവലം മനുഷ്യസൃഷ്ടിയായ ഒരു ഭൗതിക പ്രതിഭാസവും മനുഷ്യരുടെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ഒരു ഉപകരണം മാത്രമെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
അഗ്നി ഉള്‍പ്പെടെയുള്ള ഭൗതിക പ്രതിഭാസങ്ങള്‍ക്ക് ദൈവത്തിന്റെ ഏതെങ്കിലും ഘടകം കല്‍പ്പിച്ചു നല്‍കുന്നത് ഗുരുതര വിശ്വാസ വീഴ്ചയായി ഇസ്‌ലാം ഗണിക്കുന്നു.

ഇത് പറയുമ്പോൾ ചിലർ മഖ്ബറകലിലേക്കും പൊന്നാനി പോലുല്ള പുരാതന പല്ളികളിലേക്കും വിരൽ ചൂണ്ടുന്നത് കാണാം.
കാര്യങ്ങൾ വകതിരിച്ച് മനസ്സിലാക്കാൻ അവർക്ക് കഴിയാതെ പോയതാണ് കാരണം.
      വെളിച്ചം നല്‍കുകയെന്ന ലക്ഷ്യത്തില്‍ വിളക്ക് തെളിയിക്കൽ കുറ്റകരമല്ല. പള്ളികളിലും മഖ്ബറകളിലും നിലവിളക്കും വെളിച്ചെണ്ണയും പുരാതന കാലത്തു സ്ഥാപിച്ചത് വെളിച്ചത്തിനു വേണ്ടിയാണ്. മണ്ണണ്ണക്കു മുമ്പ് വ്യാപകമായി ഇന്ധനമായി വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളും ഈ വെളിച്ചെണ്ണ ഉപയോഗത്തിലടങ്ങിയിട്ടുണ്ടാവാം. ചുറ്റുഭാഗത്തും തിരികളുള്ള രീതി വന്നത് അധിക വെളിച്ചത്തിനുമാവാം.

ഇതാണ് കേരളത്തിലെ മഹാഭൂരപക്ഷം പണ്ഡിതന്മാരുടേയും നിലപാട്.
 എന്നാൽ ഇതിൽ നിന്ന് തെറിച്ച് നിൽക്കുന്ന ചിലരെയും കാണാം
ഉദാഹരണം👇

നാട മുറിക്കുന്നതും ബട്ടനമർത്തുന്നതും ഒരു മത വിപാഗത്തിന്റെ ആചാരമല്ല. അതിന് ദൈവികത ആരും കൽപിക്കുന്നുമില്ല.
എന്നാൽ നിലവിളക്ക് അത് പോലെയല്ല.



വിനയപൂർവം സ്വാമിജിയോട് പറയാനുള്ളത് ഇസ്ലാമിലെ നിയമങ്ങൾ ദൈവികമാണ് അത് മാറ്റിത്തിരുത്താൻ മനുഷ്യർക്ക് അവകാശം തന്നിട്ടില്ല.