ഓണാഘോഷം ഇസ്ലാമിൽ




എന്താണ് ഓണം?

തൃക്കാക്കര കേന്ദ്രീകരിച്ച് കേരളം ഭരിച്ചിരുന്ന നല്ലവനായ രാജാവായിരുന്നു മഹാബലി. അദ്ദേഹത്തില്‍ അസൂയ തോന്നിയ ദേവന്മാരുടെ നേതാവ് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തത്സമയം, ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അവസരമുണ്ടാക്കണമെന്ന മഹാബലിയുടെ താല്‍പര്യം വാമനന്‍ അംഗീകരിച്ചതിന്റെ ഫലമായി ചിങ്ങമാസത്തിലെ തിരുവോണത്തിന് അദ്ദേഹം കേരളം സന്ദര്‍ശിക്കും. മഹാബലിയുടെ വരവിനൊത്താണ് ഓണം ആഘോയിക്കപ്പെടുന്നത്.
ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണിത്.

വിഷ്ണു പല വേഷങ്ങളില്‍ അവതരിക്കുമെന്ന് ഹൈന്ദവര്‍ കരുതുന്നു.
പ്രധാനപ്പെട്ട അവതാരങ്ങള്‍ പത്താണ്. അവരില്‍ അഞ്ചാമനാണ് മഹാബലിയെ വഞ്ചിച്ച വാമനന്‍. ധര്‍മത്തിനു ഹാനി വരുമ്പോള്‍, അധര്‍മത്തെ അടിച്ചമര്‍ത്താനാണ് അവതാരങ്ങളെന്ന് ഭഗവത്ഗീത(4:4,7) വ്യക്തമാക്കുന്നുണ്ടെങ്കിലും, നല്ലവനായ മഹാബലിയെ എന്തിനു ചവിട്ടിത്താഴ്ത്തിയെന്ന പ്രസക്തമായ ചോദ്യം ബാക്കിയാണ്.

മുസ്ലിംകൾക് ഓണമില്ല.

ഓണാഘോഷം മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്.
 അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്.
 എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല.
 എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന വാദം ശരിയല്ല.
 ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്.
അതിനാൽ ഓണം ആഘോഷിക്കുന്നതും ഓണക്കളം വരച്ച് പൂവിടുന്നതും, ഓണാശംസ നേരുന്നതും അന്യമത ആചാരങ്ങളുടെ ഭാഗമായതിനാൽ മുസ്ലിംകൾ അതിൽ നിന്ന് മാറി നിൽക്കേണ്ടതാണ്.
ഈ വിഷയത്തിൽ കേരള മുസ്ലിം സംഘടനകൾ വെത്യസ്ഥ നിലപാട് മുൻപ് പ്രകടിപ്പിച്ചിട്ടുണ്ട്.
 എന്നാൽ
കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ ഇത് മുന്പ് വെക്തമാക്കിയതാണ്.