എന്നാണ് ഹജ്ജുൽ അക്ബർ.?




ബലിപെരുന്നാൾ ദിനം വെള്ളിയാഴ്ചയായി വരുമ്പോള്‍ ആ വര്‍ഷത്തെ ഹജ്ജിന്ന് 'ഹജ്ജുല്‍ അക്ബര്‍' എന്ന് ചിലർ പറയാറുണ്ട്.
 എന്നാല്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ യാതൊരു പിന്തുണയും ഇതിനില്ല. മാത്രവുമല്ല കിതാബുകളിലുള്ളത് ഈ വിശ്വാസങ്ങൾക്ക് എതിരാണ് താനും. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുതൗബയുടെ മൂന്നാം സൂക്തത്തില്‍ ഹജ്ജുല്‍ അക്ബര്‍ എന്ന പരാമര്‍ശം വന്നിട്ടുണ്ട്.

ഹാജിമാര്‍ അറഫയില്‍ നിന്ന് മിനയിലെത്തി ജംറയില്‍ കല്ലെറിയുന്ന ദുല്‍ഹജ്ജ് പത്താം തിയതിയാണ്(പെരുന്നാൾ ദിനം) ഈ ദിനമെന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ വിഷയത്തിൽ പണ്ഡിതർക്കിടയിൽ അപിപ്രായ അന്തരമുണ്ടെങ്കിലും പ്രബല വീക്ഷണം ഹജ്ജുൽ അക്ബർ ബലി പെരുന്നാൾ ദിവസമാണെന്നാണ്. അഥവാ എല്ലാ ബലിപെരുന്നാളും ഹജ്ജുൽ അക്ബറാണ്.

അന്നാണ് ഹാജിമാര്‍ മിനയില്‍ വെച്ച് ബലിയര്‍പ്പിക്കുന്നതും.
ഇങ്ങനെ ധാരാളം ഹജ്ജിന്റെ ആരാധനകൾ അന്ന് ഒരുമിച്ച് കൂടിയതിനാലാണ് പ്രസ്തുത പെരുന്നാൾ ദിവസത്തിന് ആ പേര് വന്നത്.
ഹാശിയത്തുൽ ജമൽ കാണുക👇
حاشية الجمل2/470

പ്രവാചകന്റെ ഹജ്ജത്തുല്‍ വിദാഇനോടനുബന്ധിച്ച് രേഖപ്പെടുത്തപ്പെട്ട പ്രസിദ്ധമായൊരു ഹദീസില്‍ ഇങ്ങനെ കാണാം: '
ഹജ്ജ് വേളയില്‍, ബലിദിനത്തില്‍ ജനങ്ങളോട് സംസാരിക്കാന്‍ എഴുന്നേറ്റുകൊണ്ട് പ്രവാചകന്‍ ചോദിച്ചു: ഈ ദിവസമേതാണെന്ന് നിങ്ങള്‍ക്കറിയാമോ? ജനങ്ങള്‍ പറഞ്ഞു: ഇന്ന് ബലിദിനമാണല്ലോ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അതെ, ഇതാണ് ഹജ്ജുല്‍ അക്ബര്‍ ദിനം.'

കൂടാതെ തഫ്സീറു ത്വബ്രിയിൽ ഉദ്ധരിച്ച ചില ഹദീസുകൾ കൂടി ചുവടെ ചേർക്കുന്നു.




ഹജ്ജുല്‍ അക്ബര്‍ ഏത് ദിവസമാണെന്നതില്‍ ഈ പ്രബലമായ അഭിപ്രായത്തിന് പുറമേ മറ്റ് ചില അഭിപ്രായങ്ങള്‍ കൂടിയുണ്ട്.

⛳ അറഫാദിനം ആഴ്ചയില്‍ ഏത് ദിവസമാണെങ്കിലും ഹജ്ജുല്‍ അക്ബറാണ്.
⛳ മിനായില്‍ രാപാര്‍ക്കുന്ന എല്ലാ ദിനങ്ങള്‍ക്കും ഹജ്ജുല്‍ അക്ബര്‍ ദിനങ്ങള്‍ എന്ന് പറയുന്നു.
⛳ ഖിറാന്‍ രൂപത്തിലുള്ള ഹജ്ജാണിത്.
⛳ എല്ലാ ഹജ്ജുകള്‍ക്കും ഹജ്ജുല്‍ അക്ബര്‍ എന്ന് പറയാം. അപ്പോള്‍ ഉംറയെ ഹജ്ജുല്‍ അസ്ഗര്‍ എന്നും പറയാം.
⛳ ഹിജ്‌റ എട്ടാം വര്‍ഷം നടന്ന ഹജ്ജാണിത്. കാരണം അതില്‍ മുസ്‌ലിങ്ങളും അമുസ്‌ലിംങ്ങളും പങ്കെടുത്തിരുന്നു.
⛳ അബൂബക്കര്‍ സിദ്ധീഖിന്റെ നേതൃത്വത്തില്‍ മുസ്‌ലിങ്ങള്‍ നിര്‍വഹിച്ച ആദ്യത്തെ വ്യവസ്ഥാപിതമായ ഹജ്ജാണ് ഇവിടെ ഉദ്ദേശം. അത് നടന്നത് ഹിജ്‌റ ഒമ്പതാം വര്‍ഷമാണ്.
⛳ പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ് ആണ് ഉദ്ദേശം.