കാൽപാദം ചുമ്പിക്കുന്നത് പുണ്യമാണോ.?


മഹത്തുക്കളുടെ കൈ ചുമ്പിക്കുന്നത് പുണ്യമാണെന്ന് കേട്ടിട്ടുണ്ട് എന്നാൽ അവരുടെ
കാൽപാദം ചുമ്പിക്കുന്നത് പുണ്യമാണോ.?
-----------
ഉത്തരം
------------
സർവ്വസംഗ പരിത്യാഗികളായ സച്ചിതരും മഹാപണ്ഡിതരുമായ മഹാത്മാക്കളുടെ കൈ ചുംബിക്കുന്നത് പുണ്യമാണെന്നത് പോലെ അവരുടെ പാദം പോലും ചുംബിക്കുന്നതിന് പ്രാമാണിക തെളിവുണ്ടെന്ന് സയ്യിദുൽ ബക്രി(റ) ഇആനത്തിൽ വിവരിച്ചിട്ടുണ്ട് മഹാത്മാക്കളായ ജ്ഞാനികളുടെ കാൽസ്പർശിച്ച് പുണ്യം നേടുന്നത് മുൻഗാമികൾക്കിടയിൽ പതിവുള്ളതും പ്രതിഫലാർഹവുമാണ് ശൈഖ് അഹ്മദുൽ ജഹ്ദ് (റ)ന്റെ സന്നിധിയിൽ ശൈഖ് അബ്ദുല്ല ബാ അബ്ബാദ് (റ) അദ്ദേഹത്തിന്റെ സഹോദരൻ എന്നിവരെത്തിയപ്പോൾ അവരുടെ കാൽപാദങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിലെവിടെയെങ്കിലും വെയ്ക്കാൻ കൽപിച്ചു അവർ പറഞ്ഞു ഞങ്ങൾ ഇവിടെയെത്തിയത് താങ്കളിൽ നിന്നും വിജ്ഞാനം നുകരാനും ബറകതെടുക്കാനുമാണ് ശൈഖവർകൾ പ്രതിവചിച്ചു അതറിയാം വിജ്ഞാനം തേടി നടക്കുന്ന നിങ്ങൾക്ക് വേണ്ടി മലക്കുകൾ  ചിറക് വിരിച്ചു തരുന്നത് ഞാൻ കാണാനിടയായി പ്രസ്തുത ചിറകുകളുടെ മേലായിരിക്കുന്നു നിങ്ങളുടെ കാൽപാദങ്ങളിൽ മലക്കുകളുടെ ചിറക് സ്പർശിച്ച സ്ഥലം ബറകതെടുക്കാനുള്ള ആഗ്രഹമായിരുന്നുവത് (അൽമൻഹജുസ്സവിയ്യ് -83)