പ്ലാസ്റ്റിക് സർജറിയും ഇസ്ലാമും

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗമനങ്ങളിൽ അതിയായ സന്തോഷവാനാണ് മനുഷ്യൻ.
എന്നാൽ ഒരു മുസ്ലിമിനെ അപേക്ഷിച്ച് മനുഷ്യ ശരീരത്തിന്റെ സംരക്ഷണത്തിന് വേണ്ടി സ്വീകരിക്കപ്പെടാവുന്നതും മാറ്റി നിർത്തപ്പെടേണ്ടതുമായ സംവിദാനങ്ങളും ചികിത്സാ രീതികളും നിലവിലുണ്ട്.
ആധുനിക സമസ്യകൾക്ക് പൂരണമില്ലാത്ത മതമല്ല ഇസ്ലാം.
എല്ലാം ഇവിടെ സുബദ്രമാണ്.

എന്താണ് പ്ലാസ്റ്റിക് സർജറി.?
അവയവ വൈകല്യങ്ങൽ
ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ചെയ്യുന്ന ശാസ്ത്രക്രിയയാണു പ്ളാസ്റ്റിക് സര്‍ജറി (മലയാളം എന്‍സൈക്ളോപീഡിയ 2/1328).
രൂപപ്പെടുത്തുക, ആകൃതി കൊടുക്കുക എന്നര്‍ഥമുള്ള ‘പ്ലാസ്റ്റിക്കോസ്’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. ശസ്ത്രക്രിയ മുഖേന മനുഷ്യാവയവങ്ങള്‍ക്ക് ആകൃതിയും രൂപവും കൊടുക്കുന്നതു കൊണ്ടാണു പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഈ പേര്‍ ലഭിച്ചത്.

ഇന്നു പ്രചാരത്തിലുള്ള പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നും മറ്റുമുള്ള പോളിമേഴ്സ് ഉപയോഗിച്ചുള്ള പ്ലാസ്റ്റികുമായി ഇതിനു ഒരു ബന്ധവുമില്ല.

പ്ലാസ്റ്റിക് സർജറി രണ്ട് വിധം.
സൗന്ദര്യവർധക ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ഉൾപ്പെടുന്നതാണ് പ്ലാസ്റ്റിക് സർജറി. സൗന്ദര്യവും ശാരീരികരൂപവും ഉയർത്തിക്കാണിക്കുന്നതിനാണ് സൗന്ദര്യവർധക ശസ്ത്രക്രിയ ചെയ്യുന്നത്. പുനർനിർമാണ ശസ്ത്രക്രിയ എന്നത് എന്തെങ്കിലും കേടുപാടുകൾമൂലമുള്ള ശരീരഭാഗങ്ങളുടെ പുനർനിർമാണമാണ്.
വൈകല്യങ്ങള്‍ ജന്മനാ ഉണ്ടാകുന്നവയും അപകടങ്ങള്‍ മൂലമുണ്ടാകുന്നവയും സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്നവയുമുണ്ട്. മുച്ചിറി, കര്‍ണ്ണവൈകല്യം, ജനനേന്ദ്രിയ വൈകല്യം, വിരലുകള്‍ക്കുണ്ടാകുന്ന വൈകല്യം ഇവയെല്ലാം ജന്മനാ ഉണ്ടാകുന്നവയാണ്.

സൗന്ദര്യവർധക ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ശരീരത്തിന്റെ സന്തുലനാവസ്ഥയും പൊരുത്തവും പരസ്പരപൂരകമായി പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ പുനർനിർമാണ ശസ്ത്രക്രിയ സാധാരണനില പുനഃസ്ഥാപിക്കുകയും സൗന്ദര്യവർധക ശസ്ത്രക്രിയ സാധാരണനില മെച്ചപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഇസ്ലാം പറയുന്നത്.
മനുഷ്യ ശരീരത്തിലെ ഘടനകൾ ഏറ്റവും മനോഹര രീതിയിലാണ് അല്ലാഹു ശൃഷ്ടിച്ചിട്ടുള്ളത്. കേവലം സൗന്ദര്യ വർദ്ധനവിനായി അത് വെട്ടിമാറ്റുന്നതും തുന്നിച്ചേർക്കുന്നതും തൽസ്ഥാനത്ത് നിന്ന് മാറ്റി സ്ഥാപിക്കുന്നതും കടുത്ത തെറ്റാണെന്ന് പറയേണ്ടതില്ല.

എന്നാൽ അപകടങ്ങളിലും രോഗങ്ങളിലും പെട്ട് വൈകല്യം വന്ന അവയവങ്ങൾ പുനഃസ്ഥാപിക്കാനും അസുഖങ്ങൾ നിർമാർജനം ചെയ്യാനുമാണ് ഈ ശാസ്ത്രക്രിയ എങ്കിൽ അതിന് മതത്തിൽ വിരോധനയുമില്ല.
കാരണം ഇവിടെ സംഭവിക്കുന്നത് ശരീരത്തിലെ ത്വക്, മാംസം, എല്ല് തുടങ്ങിയവ ഉപയോഗിച്ചു വൈകല്യങ്ങളെ അകറ്റുകയാണ്. (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ:560 കാണുക.)

വുളൂഅ് ചെയ്യുമ്പോൾ
ഇത്തരം ശസ്ത്രക്രിയ മൂലം മുഖത്തിന്‍റെ ആകൃതി വ്യത്യാസപ്പെടുക, മുമ്പുണ്ടായിരുന്ന ചര്‍മ്മം നഷ്ടപ്പെടുക, ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ചര്‍മ്മം പോലോത്തവ ഉപയോഗപ്പെടുത്തുക തുടങ്ങിയ ഉണ്ടാകുമെങ്കിലും വുളൂഅ് ചെയ്യുന്ന സമയത്ത് മുഖമായി പരിഗണിക്കപ്പെടുന്ന ഭാഗങ്ങളാണ് കഴുകല്‍ നിര്‍ബന്ധമാകുക. മുഖത്ത്  നിന്ന് അടര്‍ത്തിയെടുത്ത് ഒഴിവാക്കിയ ചര്‍മ്മ ഭാഗങ്ങള്‍ കഴുകേണ്ടതില്ല. എന്നാല്‍ മുഖത്ത് തുന്നിച്ചേര്‍ത്ത് മുഖത്തിന്‍റെ ഭാഗമായി മാറിയവ കഴുകല്‍ നിര്‍ബന്ധവുമാണ്.  ഇതു തന്നെയാണ് മറ്റു അവയവങ്ങളുടെയും വിധിയും.
 ഇബ്നുഹജർ(റ) പറയുന്നത് കാണുക.
ഒരു വസ്തുവിന്റെ ദാത്ത് മുഴുവനായി മാറ്റപ്പെട്ടാൽ രണ്ടാമത്തെ വസ്തുവായും സ്വിഫത്ത് മാത്രം മാറ്റപ്പെട്ടാൽ ആദ്യത്തെ വസ്ഥുവായും അവയവങ്ങലളെ പരിഗണിക്കപ്പെടും.(തുഹ്ഫ-9/389)