അയ്യാമുൽ ബീളിന്റെ നോമ്പ്



അയ്യാമുൽ ബീള് എന്നാൽ വെളുത്ത ദിനങ്ങൾ. അഥവാ
വെളുത്ത വാവു(പൗര്‍ണ്ണമി രാവ്)ദിനങ്ങൾ. ഈ ദിനങ്ങളിൽ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. ഇതിനാണ് സൗമു അയ്യാമിൽ ബീള് എന്ന് പറയുക.
 ചന്ദ്രമാസത്തിലെ13, 14, 15 ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്നതാണ് ഈനോമ്പുകള്‍.

പ്രവാചകാദ്യാപനങ്ങളിൽ ഏറെ മഹത്വം കൽപികപ്പെട്ട നോമ്പാണിത്.

عن أبي هريرة رضي الله عنه قال : أوصاني خليلي بثلاث لا أدعهن حتى أموت صوم ثلاثة أيام من كل شهر وصلاة الضحى ونوم على وتر .
رواه البخاري ( 1124 ) ومسلم ( 721 ) .
അബൂ ഹുറൈറ (റ) പറയുന്നു. നബി തങ്ങൾ എന്നോട് മൂന്ന് കാര്യങ്ങൾ വസിയ്യത്ത് ചെയ്തു. മരണം വരെ ഞാനത് വെടിയില്ല.
1- മാസത്തിൽ മൂന്ന് നോമ്പ്
2 ളുഹാ നിസ്കാരം
3 വിത്ർ നിസ്കാരം എന്നിവയാണത് (ബുഖാരി, മുസ്ലിം)

قال صلى الله عليه وسلم: يا أبا ذر: إذا صمت من الشهر ثلاثة أيام فصم ثلاث عشرة وأربع عشرة وخمس عشرة. رواه أحمد والنسائي والترمذي

നബി തങ്ങൾ പറഞ്ഞു: ഓ അബൂ ദർ നിങ്ങൾ മൂന്ന് ദിവസം നോമ്പനുഷ്ടിക്കുകയാണെങ്കിൽ 13,14,15 ദിവസങ്ങളിലാവട്ടെ -(അഹ്മദ്, തിർമുദി നസാഇ)

മറ്റൊരു ഹദീസിൽ കാണാം.
وعن عبد الله بن عمرو بن العاص رضي الله عنهما قال لي رسول الله صلى الله عليه وسلم : " وإن بحسبك أن تصوم كل شهر ثلاثة أيام ؛ فإن لك بكل حسنة عشر أمثالها فإن ذلك صيام الدهر كله " .
رواه البخاري ( 1874 ) ومسلم ( 1159 ) .
( ചുരുക്ക സാരം;- അത്കാലം മുഴുവൻ നോമ്പനുഷ്ടിക്കുന്നതിന് തുല്യമാണ്.)

ഈ മൂന്നുദിവസങ്ങള്‍ക്കു പകരം മറ്റുമൂന്നുദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചാലുംപ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ,കൂടുതല്‍ ശ്രേഷ്ഠത പ്രസ്തുതമൂന്നുദിനങ്ങള്‍ക്കാണ്. ദുല്‍ഹിജ്ജമാസം 13 വ്രതമനുഷ്ഠിക്കല്‍നിഷിദ്ധമായതുകൊണ്ട് അന്ന്നോമ്പനുഷ്ഠിക്കുന്നതിനു പകരം 16 ന്നോമ്പെടുക്കുകയാണ്വേണ്ടതെന്നാണ് പ്രബലമതം.പതിമൂന്നിനോ അതിനു പകരം മറ്റൊരു ദിവസമോ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ് ബുൽ ഖൈനി ഇമാമിന്റെ പക്ഷം.

കറുത്തവാവിന്റെ (അമാവാസിരാവ്)ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുുണ്ട്. മാസത്തിലെ 28, 29, 30 ദിവസങ്ങളാണിവ. ചന്ദ്രമാസം മുപ്പത്കിട്ടാതെ വന്നാല്‍ തൊട്ടടുത്തമാസംഒന്നിന് നോമ്പനുഷ്ഠിച്ച് സുന്നത്ത്കരസ്ഥമാക്കണം.