ഗുണപാഠ കഥകൾ
ഒറ്റക്കാവുമ്പോൾ തെറ്റ് ചെയ്യുന്നവരോട്...
അബ്ദുലാഹി ബ്നു സൈദ് എന്നവർ പറയുന്നു: ഞാൻ ഒരിക്കൽ ഖബ്ർ സ്ഥാനിലൂടെ നടക്കുമ്പോൾ ഒരാൾ ചങ്ങലയും വലിച്ചു കൊണ്ട് ഖബറിൽ നിന്നും എഴുന്നേറ്റ് വരുന്നത് ഞാൻ കണ്ടു . അപ്പോൾ മറ്റൊരാൾ അദ്ദേഹത്തെ ചങ്ങല വലിച്ച് ഖബ്റിലേക്ക് തന്നെ മടക്കി..ഞാൻ അദ്ദേഹത്തെ ശിക്ഷിക്കുന്നത് കേട്ടു.
ഒന്നാമൻ ചോദിച്ചു:" ഞാൻ നിസ്കരിക്കാറുണ്ടല്ലോ, ഞാൻ വലിയ ആശുദ്ധി ആയാൽ കുളിക്കാറുണ്ടല്ലോ, ഞാൻ നോമ്പെടുക്കാറുണ്ടല്ലോ",...
അപ്പോൾ രണ്ടാമൻ പറഞ്ഞു:"ശരിയാണ്, പക്ഷെ നീ തെറ്റ് ചെയ്യാൻ ഒറ്റക്ക് അവസരം കിട്ടുമ്പോൾ നീ അല്ലാഹുവിനെ ഓർമിക്കാറില്ല
അസ്സവാജിർ;
ഇബ്നു ഹജർ (റ)
അല്ലാഹുവിനെ പരിഗണിച്ചാൽ....
ബസ്വറയിൽ ഒരാൾ വിറക് വാങ്ങാൻ വേണ്ടി വീട്ടിൽ നിന്നും പുറപ്പെട്ടു.വഴിയിൽ വെച്ച്🕌🕌🕌 പള്ളിയിൽ നിന്ന് ബാങ്ക് കേട്ട്.അദ്ദേഹം പള്ളിയിലേക്ക് പോയി. അപ്പോൾ വഴിയിൽ വെച്ചു ഒരു പണ ചാക്ക് കിട്ടി.അതിൽ 100 ദീനാർ എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു.അദ്ദേഹം അതും ഒഴിവാക്കി പള്ളിയിലേക്ക് പോയി നിസ്കരിച്ചു..ശേഷം അങ്ങാടിയിൽ പോയി വിറക് വാങ്ങി വീട്ടിലെത്തി....അഴിച്ച് നോക്കുമ്പോൾ ആ പണസഞ്ചി അതിൽ ഉണ്ടായിരുന്നു.അദ്ദേഹം ഉടനെ ആകാശത്തേക്ക് കണ്ണ് ഉയർത്തി പ്രാർത്ഥിച്ചു." അല്ലാഹുവെ, നിന്റെ അടിമയുടെ ഭക്ഷണം നീ .മറക്കാത്തത് പോലെ അടിമയെ ഒരു സമയത്തും നിന്നെ മറക്കാത്തവൻ ആക്കണേ"
റൗളു റയ്യാഹീൻ
അബ്ദുല്ലാഹിൽ യാഫീ
ഉമ്മക്ക് ഗുണം ചെയ്‌താൽ
ബിലാൽ ഇബ്നുൽ ഖവാസ് എന്നവർ പറയുന്നു: ഞാൻ ബനു ഇസ്രാഈലിലെ🏜🏜 മരുഭൂമിയിലൂടെ നടക്കുകയായിരുന്നു ..അപ്പോൾ ഒരാൾ എന്റെ അടുത്ത് കൂടെ നടന്ന പോയി..ഞാൻ അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടു..അത് ഖിളർ നബിയാണ് എന്ന് എന്റെ മനസ്സിൽ തോന്നി...ഞാൻ ചോദിച്ചു:" സത്യമായിട്ടും അങ്ങ് ആരാണ്?" അവർ പറഞ്ഞു "ഞാൻ ഖിള്ർ ആണ്" ഞാൻ പറഞ്ഞു "എനിക്ക് ചിലത് ചോദിക്കാനുണ്ട്" അവർ പറഞ്ഞു: "നിങ്ങൾ ചോദിച്ചോളൂ" അപ്പോൾ ഞാൻ ശാഫിഈ ഇമാമിനെ കുറിച്ച് ഹമ്പലീ ഇമാമിനെ കുറിച്ച് ചോദിച്ചു എന്നിട്ട് ഞാൻ അവരോട് ചോദിച്ചു:"എനിക്ക് നിങ്ങളെ കാണാനുള്ള ഭാഗ്യം കിട്ടിയത് എങ്ങിനെയാണ്??" അവർ പറഞ്ഞു:" നിങ്ങളുടെ ഉമ്മയോട് നിങ്ങൾ ഗുണം ചെയ്യുന്നത് കൊണ്ട്"
റൗളു റയ്യാഹീൻ
അബ്ദുല്ലാഹിൽ യാഫീ
എല്ലാവർക്കും ഗുണം ചെയ്യുക
ഒരു തീ ആരാധകൻ ഇബ്‌റാഹീം നബി (അ) നോട് ഭക്ഷണം തേടി.അപ്പോൾ നബി പറഞ്ഞു : നീ🕌🕌 മുസ്ലിമായാൽ നിനക്ക് ഭക്ഷണം തരാം. അദ്ദേഹം തിരിച്ച പോയി. അപ്പോൾ അള്ളാഹു ഇബ്‌റാഹീം നബിയോട് പറഞ്ഞു: നബിയേ; മതം മാറാത്തത് കൊണ്ട് അങ്ങ് അവന്ന് ഭക്ഷണം കൊടുത്തില്ല, പക്ഷെ 70 കൊല്ലമായി അവൻ ആ മതത്തിൽ ആയിരിക്കെ തന്നെ ഞാൻ അവന് ഭക്ഷണം കൊടുക്കുന്നു.ഒരു രാത്രി അങ്ങ് അവന് ഭക്ഷണം കൊടുത്തിരുന്നെങ്കിൽ എന്ത് സംഭവിക്കും?!!!
ഇബ്‌റാഹീം നബി (അ) മജൂസിയുടെ പിന്നാലെ പോയി അദ്ദേഹത്തെ തിരിച്ച വിളിച്ചു സൽകരിച്ചു.അപ്പോൾ അദ്ദേഹം ചോദിച്ചു: ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം.അപ്പോൾ നബി(അ) സംഭവങ്ങൾ വിവരിച്ചു.അപ്പോൾ മജൂസി പറഞ്ഞു"എനിക്ക് ഇസ്‌ലാം പറഞ്ഞു തരൂ" അങ്ങിനെ അദ്ദേഹം മുസ്ലിമായി
ഇഹ്‌യാ ഉലൂമിദ്ധീൻ
ഇമാം ഗസ്സാലി
എല്ലാവർക്കും ഗുണം തേടുക
മഹാനായ സിരിയു സഖ്‌തി (റ) പറയുന്നു..
"മുൻപ് പറഞ്ഞ് പോയ ഒരു അൽഹംദുലില്ലാഹിയുടെ കാരണം കൊണ്ട്
30 കൊല്ലമായി ഞാൻ അല്ലാഹുവിനോട് പാപ മോചനം തേടുന്നു". അപ്പോൾ മഹാൻ അവർകളോട് ചോദിച്ചു എന്താണ് കാരണം?
"ബാഗ്ദാദിൽ ഒരു വലിയ തീ പിടുത്തമുണ്ടായി അപ്പോൾ ഒരാൾ വന്ന പറഞ്ഞു; നിങ്ങളുടെ വീട് അല്ലാത്തതെല്ലാം കത്തി നശിച്ചു എന്ന്. അപ്പോൾ ഞാൻ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ് പോയി.
മററു ജനങ്ങളെ കൂടാതെ എന്റെ ശരീരത്തിന് മാത്രം ഞാൻ പ്രാധാന്യം കണ്ടല്ലോ എന്ന് ഓർത്തു കൊണ്ട് അന്ന് മുതൽ ഇന്ന് വരെ ഞാൻ ഖേദിക്കുകയാണ്"
അല്ഫു ഖിസ്സ
🖌ഹാനി അൽഹാജ്
തെറ്റുകൾ വന്ന് കൊണ്ടിരിക്കും
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ട ഒരാൾ ഒരു 🏞🏞വയലിലൂടെ നടക്കുകയായിരുന്നു..ചളിയിൽ വീഴാതിരിക്കാൻ തന്റെ വസ്ത്രം കൂട്ടി പിടിച്ചാണ് അവർ നടന്നത്.പെട്ടെന്ന് അവർ ചളിയിൽ വീണു..ഉടനെ തന്നെ എഴുന്നേറ്റ് കരഞ്ഞ് കൊണ്ട് അവർ പറഞ്ഞു" അല്ലാഹുവിന്റെ അടിമകളിടെ അവസ്ഥ ഇതാണ്,തെറ്റിൽ നിന്ന് രക്ഷപ്പെടാൻ അവൻ ശ്രമിച്ച കൊണ്ടിരിക്കും.പക്ഷെ അവസാനം അവൻ അതിൽ വീഴും പിന്നെ അതിൽ മുഴുകിപ്പോകും"
ഇഹ്‌യാ ഉലൂമിദ്ധീൻ
🖌🖌 ഇമാം ഗസ്സാലി (റ)
1000 ചരിത്ര കഥകൾ : സ്വാലിഹീങ്ങളുടെ ആയിരം ചരിത്രകഥകൾ അടങ്ങിയ അറബി കിത്താബ് 634 പേജുകൾ >> http://www.ifshaussunna.in/2022/04/1000-634.html
Post a Comment