അല്ലാഹു ഉറങ്ങാറുണ്ടോ..?
ഒരിക്കൽ ഒരു കൂട്ടം ഇസ്രായേലിയർ അവരുടെ ദൂതനായ മൂസാ നബിയോട് ചോദിച്ചു...
അല്ലാഹു ഉറങ്ങാറുണ്ടോ എന്ന്.?
മൂസാ നബി ഈ ചോദ്യം അല്ലാഹുവിനോട് അവതരിപ്പിച്ചപ്പോൾ അല്ലാഹു അരുൾ ചെയ്തു..
"ഓ മൂസാ...
ഇന്ന് രാത്രി താങ്കൾ 2 സ്ഫടിക പാത്രങ്ങൾ കയ്യിലേന്തി ഉറക്കമൊഴിച്ച് നാളത്തെ പുലരി വരെ കാവലിരിക്കണം.."
അല്ലാഹുവിന്റെ കല്പന അനുസരിച്ചു മൂസാ നബി തന്റെ 2 കയ്യിലും ഓരോ സ്ഫടിക പാത്രവും പിടിച്ചു സൂര്യാസ്തമയ നേരത്ത് തന്നെ നില്പ് ആരംഭിച്ചു..
അർദ്ധ രാത്രി കഴിഞ്ഞു...
മൂസാ നബി ആകാംക്ഷയോടെ, ആവേശത്തോടെ കാത്തിരിപ്പാണ്..
എന്നാൽ...
രാത്രിയുടെ അന്ത്യ യാമം അടുത്തപ്പോൾ, മൂസാ നബിക്ക് ചെറുതായി ഉറക്കം പിടികൂടുകയും ഏറെ വൈകാതെ തന്നെ പ്രവാചകൻ ഉറക്കിലേക്ക് വഴുതി വീഴുകയും ചെയ്തു.
തന്റെ കയ്യിലിരുന്ന 2 സ്ഫടിക പാത്രങ്ങളും തറയിൽ വീണു ചിതറി തെറിച്ചു പോകുന്ന ശബ്ദം കേട്ടിട്ടാണ് മൂസാ നബി ഞെട്ടി ഉണരുന്നത്..
ആ നേരത്ത് മാലാഖമാർ മൂസാ നബിയോട് വിളിച്ചു പറഞ്ഞു..
"ഓ മൂസാ നബിയേ...
താങ്കളൊന്ന് ചെറുതായി മയങ്ങിയപ്പോഴേക്ക് കയ്യിലിരുന്ന സ്ഫടിക പാത്രങ്ങൾ പോലും നിയന്ത്രണം വിട്ട് തകര്‍ന്നു തരിപ്പണമായെങ്കിൽ,
ആകാശ ഭൂമികളുടെ തമ്പുരാനെങ്ങാനും ഒന്ന് ഉറങ്ങിയാൽ,
ഈ പ്രപഞ്ചത്തിന്റെ അവസ്ഥയെ കുറിച്ച് ഓർത്ത് നോക്കൂ.."
"അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കയില്ല.."
ഖുർആൻ അൽബഖറ 2:255
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------------
Post a Comment